സമയക്കുറവ്

കഴിഞ്ഞ വേനൽക്കാലത്ത് ഞാൻ എന്റെ സുഹൃത്തിന്റെ "ക്ഷണം സ്വീകരിച്ച്" ഒരു വിവാഹത്തിന് പോയി. അവിടെ വെച്ചു മണവാട്ടി എറിഞ്ഞ ഒരു പൂച്ചെണ്ട് ലഭിച്ചു. ഞാൻ അത് എന്റെ സുഹൃത്തിന്റെ അടുത്തേയ്ക്ക് കൊണ്ട് ചെന്നപ്പോൾ അദ്ദേഹം വളരെ നിസ്സംഗതയോടെ എന്നോട് നാം തമ്മിൽ പ്രണയത്തിലല്ലെന്ന് എന്നെ ഓർമ്മിപ്പിച്ചു. ഒരു സീറ്റ് നിറയ്ക്കാനും, ഒരു ഡാൻസ് കാർഡിൽ ഒപ്പം പേര് എഴുതാനും മാത്രമാണ് എന്നെ ക്ഷണിച്ചതെന്നും, അതിന്റെ പേരിൽ വിവാഹ വസ്ത്രം ധരിക്കാം എന്ന പ്രതീക്ഷ എനിക്ക് ഉണ്ടാകരുത് എന്ന കഠിനമായ ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നത്. ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു.

സാധാരണമായി, എനിക്ക് വിവാഹങ്ങൾ ഇഷ്ടമാണ്. വർഷത്തിൽ ഒന്നിലധികം വിവാഹങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിച്ച്, പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കുന്നത് രസകരമാണ്, ഒരു വിവാഹ പാർട്ടിയുടെ ഭാഗമാകുന്നത് എപ്പോഴും ഒരു ബഹുമതിയാണ്. പക്ഷെ പ്രായമാകുന്തോറും എനിക്ക് ഇതിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി.

കാത്തിരിക്കുന്നവർക്ക് നല്ലത് വരുമെന്ന് ആവർത്തിച്ച് പലരും എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി! വാതിലിനുപ്പുറത്ത് കുടുങ്ങി പോയത് പോലെയാണ് പലപ്പോഴും എനിക്ക് തോന്നിയിരുന്നത്: അവിവാഹിതയാ യിരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു എന്നെ പ്രോത്സാഹിപ്പിക്കുന്ന അവിവാഹിതരുടെ ഒരു ലോകവും, എന്നാൽ എന്റെ നിരവധി സുഹൃത്തുക്കൾ അംഗങ്ങളായിട്ടുള്ള വിവാഹിതരുടെ ലോകത്ത് ഞാൻ അംഗമായിട്ടുമില്ല. എപ്പോഴാണ് എനിക്കതിനുള്ള അവസരം കിട്ടുക അതോ ഇനി അവസരം കിട്ടുമോ എന്ന് പോലും എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, അവിവാഹിതയായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണിത്.

ഒരു തണുത്ത ഇരട്ട കിടക്കയിൽ ഞാൻ കിടക്കുമ്പോൾ എന്റെ പുതപ്പിനെ പങ്കിടാൻ ആരുമില്ല എന്നത് എന്റെ മനസ്സിനെ അലട്ടുന്ന വേദനാജനകമായ ഒരു യാഥാർഥ്യമാണ്.

എന്നെ തെറ്റിദ്ധരിക്കരുത്, ഇങ്ങനെ ജീവിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് ചെയ്യാനുള്ള സ്വാത്രന്ത്യം എനിക്കുണ്ട്. സിനിമകൾ സ്ട്രീം ചെയ്ത് കാണാനിരിക്കുമ്പോൾ, ആരുടേയും ഇഷ്ടത്തിന് നിൽക്കേണ്ടി വരാത്തതതും, ഞാൻ "മറ്റൊരാളുടേതാണെങ്കിൽ" പുരുഷന്മാരായ സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ പോകുമ്പോൾ ഉണ്ടായേക്കാവുന്ന കുറ്റബോധവും ഒഴിവാക്കാൻ കഴിയുമെന്നതും ഒരു ആശ്വാസമാണ്.

എന്റെ സുഹൃത്തുക്കളുടെ മക്കളെ ചേർത്തുപിടിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷേ അവർ "അമ്മേ" എന്ന് വിളിച്ചിട്ട്, എന്റെ കൈകൾ വിട്ട് പോവുമ്പോൾ, അത് എന്റെ ഏകാന്തതയുടെ ഓർമ്മപ്പെടുത്തലിന്റെ വലിയൊരു വേദനയാണ്. ഒരു തണുത്ത ഇരട്ട കിടക്കയിൽ ഞാൻ കിടക്കുമ്പോൾ എന്റെ പുതപ്പിനെ പങ്കിടാൻ ആരുമില്ല എന്നുള്ളത് മനസ്സിനൊരു വിങ്ങലാണ്. എന്റേതായ ഒരു ചെറിയ കുടുംബവും, ആ കുടുംബത്തോടുള്ള പ്രതിബദ്ധതയും എന്റെ സ്വപ്നമാണ് - അത് തന്നെയാണ് എന്റെ ഭയവും.

ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകൾ ഞാൻ പരീക്ഷിച്ചു, അപരിചിതൊരടടക്കം എല്ലാവരോടും ഞാൻ സംസാരിക്കാറുണ്ട്. ഞാൻ അഞ്ച് വർഷം സർവകലാശാലയിൽ പഠിക്കുന്ന സമയത്ത്, എന്റെ നിരവധി സുഹൃത്തുക്കൾ തമ്മിൽ അവിടെ വെച്ച് കണ്ടുമുട്ടുകയും, പ്രണയത്തിലാവുകയും, വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം ഡേറ്റ്സ്-ന് ഞാൻ പോയിട്ടുണ്ട്, മാത്രമല്ല അനേക പുരുഷന്മാരെ കണ്ടുമുട്ടിയിട്ടുമുണ്ട്. എന്നാൽ അവരിൽ ചിലരൊക്കെ ഞാൻ എന്റെ ജീവിതം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള വ്യക്തിയുടെ തരത്തിലുള്ളവരായിരുന്നു. എന്നാൽ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഇങ്ങനെ ചിന്തിച്ചു അവർക്കു എന്നോട് ഒരുപക്ഷെ വലിയ അടുപ്പമോ, സ്നേഹമോ കാണില്ലായിരിക്കും. തനിച്ചിരിക്കുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് (ചിലപ്പോൾ മെലോഡ്രാമാറ്റിക്കായി): ഇതാണോ ജീവിതം? ഇനി എന്നും, ഞാൻ ഒറ്റയ്ക്ക്? ഞാൻ എന്ത് തെറ്റാണ് ചെയ്തത്?

എവിടെയോ ഞാൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് ഏകാന്തമായ രാത്രികളിൽ എന്റെ ഹൃദയം കരയുന്നത് ഞാൻ പലപ്പോഴും കേൾക്കാറുണ്ട്.

എന്റെ അത്ര കാത്തിരിക്കേണ്ടി വരാത്ത സുഹൃത്തുക്കളിൽ (ഞാൻ കാത്തിരുന്നതുപോലെ) നിന്ന് വ്യത്യസ്തയാക്കുന്നത് എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ല. പക്ഷെ എവിടെയോ ഞാൻ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഏകാന്തമായ രാത്രികളിൽ എന്റെ ഹൃദയം കരയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവർ എന്നേക്കാൾ മെലിഞ്ഞവരാണോ? കൂടുതൽ സുന്ദരികളാണോ? എന്നേക്കാൾ നല്ലവരാണോ? എന്നേക്കാൾ ബുദ്ധിയോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അവർക്കുണ്ടോ? അതോ അവർ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോയതാണോ? അവർ അർഹിക്കുന്നതിലും കുറഞ്ഞതാണോ അവർ തിരഞ്ഞെടുത്തത്? ഞാൻ വളരെ സൂക്ഷ്മമായി തിരഞ്ഞെടുക്കുന്ന ആളാണോ?

നല്ല ബന്ധങ്ങൾ ഇല്ലാത്തത് കൊണ്ടല്ല ഞാൻ ഇങ്ങനെ ആയത്. പല ബന്ധങ്ങളും എനിക്കുണ്ടായിട്ടുണ്ട്, അതിൽ ഒന്നൊഴികെ മറ്റ് ബന്ധങ്ങളിൽ നിന്നെല്ലാം ഞാനാണ് പിന്മാറിയത്. സ്നേഹവും നല്ലൊരു ഭാവിയും എനിക്ക് വാഗ്ദാനം ചെയ്തവരുണ്ട്, പക്ഷെ എന്റെ ഉള്ളിൽ ഭയം ആയിരുന്നു. ചിലപ്പോൾ ഞാൻ സ്വാർത്ഥയായി, ചിലപ്പോൾ വികാരം പ്രകടിപ്പിക്കാൻ അറിയാത്തവളായി. ചിലപ്പോൾ തോന്നും ഞാൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്. എന്താണ് കാരണമെന്ന് എനിക്കൊരിക്കലും അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇനി അധികം സമയം ബാക്കിയില്ല എന്ന് എനിക്ക് തോന്നാറുണ്ട്. ധാരാളം ദമ്പതിമാരുടെ ഇടയിൽ ഞാൻ ഒറ്റപ്പെട്ടത് പോലെ പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഞാൻ എന്നെ കുറിച്ച് പലതും പഠിച്ചു കൊണ്ടിരിക്കുകയാണ്. തുണയില്ലാതിരിക്കുന്നത് കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ താഴെ എഴുതുക. നിങ്ങളുടെ യഥാർത്ഥ പേരോ വ്യാജമായതോ ഉപയോഗിക്കാം. ഞങ്ങളുടെ ടീമിൽ നിന്നുള്ള ഒരംഗം ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും. നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒറ്റപ്പെട്ടത് പോലെ തോന്നുന്നെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല.

ഫോട്ടോ ക്രെഡിറ്റ് Joy Deb

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.