എല്ലാ ഉപയോക്താക്കളും ഇവിടെ പ്രസ്താവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, സേവനം നിരസിക്കാനും, സൈറ്റിലെ ചില ഫീച്ചറുകളിലേക്കുള്ള പ്രവേശനം നിഷേധിക്കാനും സാദ്ധ്യതയുണ്ട്.
ഞങ്ങളുടെ സംവേദനാത്മക കമ്മ്യൂണിറ്റിയുടെ ഭാഗത്തുള്ള ഉത്തരവാദിത്തത്തിന്റെ രൂപരേഖയാണ് ഈ നിബന്ധനകൾ നൽകുന്നത്. "സംവേദനാത്മകം" എന്ന പദത്തിൽ, ഉപയോക്താക്കൾക്ക് ഉള്ളടക്കം സമർപ്പിച്ചുകൊണ്ട് പങ്കെടുക്കാൻ അനുവാദമുള്ള സൈറ്റിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്നു. ഇതിൽ ചാറ്റ്റൂമുകൾ, ബ്ലോഗുകൾ, ഡിസ്കഷൻ ബോർഡുകൾ, കമന്റ് ഫോമുകൾ, ഫീഡ്‌ബാക്ക് മെക്കാനിസങ്ങൾ, മെന്ററിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടുന്നു, എന്നാൽ ഇതിൽ മാത്രം പരിമിതപ്പെടുന്നതുമല്ല. ഞങ്ങളുടെ ഏതെങ്കിലും സംവേദനാത്മക മേഖലകൾ ഉപയോഗിക്കുന്നതിലൂടെ, പ്രസ്താവിച്ച സേവന നിബന്ധനകളും അതിൽ പറഞ്ഞിരിക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ നിങ്ങൾ സമ്മതിക്കുകയാണ്. സംവേദനാത്മക ഉപയോക്താക്കൾ ഈ സേവന നിബന്ധനകൾ വായിക്കുകയും, അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും, അവ പതിവായി വായിക്കുന്നതിലൂടെ, അതിലെ മാറ്റങ്ങളെയും അപ്‌ഡേറ്റുകളെയും കുറിച്ച് ബോധവാന്മാരായിരിക്കുമെന്നും ഞങ്ങൾ അനുമാനിക്കുന്നു.
ഏതൊരു സമൂഹത്തിലും, സ്വീകാര്യമായ പെരുമാറ്റത്തെക്കുറിച്ച് ചില സങ്കൽപ്പങ്ങളുണ്ട്. ലൈഫ് പ്രോജക്‌റ്റും (മുമ്പ് TruthMedia ആയിരുന്നു) പവർ ടു ചേഞ്ചും, കൃപയോടും സത്യത്തോടും പെരുമാറുന്ന മറ്റ് ഓൺലൈൻ കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പ്രധാനപ്പെട്ട ആത്മീയ ചോദ്യങ്ങളുടെ ചർച്ചകളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നുത്. ഇതിൽ പങ്കെടുക്കുന്ന ഓരോത്തരും മറ്റ് വീക്ഷണങ്ങൾ ഉള്ളവരോട് ബഹുമാനത്തോടും, വിവേകത്തോടും കൂടി പെരുമാറണം എന്ന് ഞങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെ, ഞങ്ങളുടെ വിശ്വാസപ്രസ്താവനയുമായി പൊരുത്തപ്പെടാത്ത ഉള്ളടക്കമോ, പങ്കാളിത്തമോ കണ്ടാൽ, അത് പരിമിതപ്പെടുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ് സൈറ്റിന്റെ ഏതെങ്കിലും സംവേദനാത്മക ഏരിയയിൽ പങ്കെടുക്കുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുകയാണ്.
സുരക്ഷിതവും സംവേദനശിലവുമായ ഒരു ചാറ്റിങ് അന്തരീക്ഷം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, നിങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ഇതിൽ പങ്കെടുക്കുന്നത്. ബഹുമാനവും നല്ല പെരുമാറ്റവും നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെങ്കിലും, ഞങ്ങളുടെ സംവേദനാത്മക മേഖലകൾ മുതിർന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. കുട്ടികളുടെയും, യുവാക്കളുടെയും സുരക്ഷയിൽ ഞങ്ങൾക്ക് ഉത്തരവാദികളായിരിക്കാൻ കഴിയില്ല. പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളോട് റൂമിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതായിരിക്കും.
MyStruggles.in സൈറ്റ് നടത്തുന്നത് 'പവർ ടു ചേഞ്ച് മിനിസ്ട്രീസ്-ന്റെ ദി ലൈഫ് പ്രോജക്ടാണ്. ഈ നെറ്റ്‌വർക്ക് നടത്തുന്നത് 'ദി ലൈഫ് പ്രോജക്‌റ്റും' കൂടാതെ/അല്ലെങ്കിൽ 'പവർ ടു ചേഞ്ച് മിനിസ്ട്രിസ്' ആണ്, ഈ നെറ്റ്‌വർക്കിലെ ഭൂരിഭാഗം മെറ്റീരിയൽസിന്റെ അവകാശം 'ദി ലൈഫ് പ്രോജക്റ്റ്'-നാണ്. ഈ നെറ്റ്‌വർക്കിൽ മൂന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ള മെറ്റീരിയലുകൾ ഉൾപ്പെട്ടിട്ടുണ്ടാവാം, ലൈസൻസ്, ഗ്രാന്റ് അല്ലെങ്കിൽ മൂന്നാം കക്ഷിയും 'ദി ലൈഫ് പ്രോജക്‌റ്റും' തമ്മിലുള്ള മറ്റേതെങ്കിലും തരത്തിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അത് ഈ നെറ്റ്‌വർക്കിൽ പോസ്റ്റ് ചെയ്യുന്നത്.
ദി ലൈഫ് പ്രോജക്റ്റ് ഈ നെറ്റ്‌വർക്ക് സൃഷ്ടിച്ചത്, ആത്മീയമായി ജീവിതം നയിക്കുന്ന മറ്റുള്ളവരെ കണ്ടെത്താനും, അതിനെ കുറിച്ചറിയാനും, മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നതിനും വേണ്ടിയാണ്. എന്നാൽ, ഈ നെറ്റ്‌വർക്ക് ആക്സസ് ചെയ്യുകയോ, നെറ്റ്‌വർക്കിൽ അടങ്ങിയിരിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിക്കുകയോ ചെയാനുള്ള അനുവാദം വേണമെങ്കിൽ (നിങ്ങളുടെ ആക്‌സസ് അല്ലെങ്കിൽ ഉപയോഗം എന്തെങ്കിലും ആസൂത്രണം ചെയ്യുവാനോ അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ), ബാധകമായ എല്ലാ നിയമങ്ങളും പാലിക്കാൻ നിങ്ങൾ സമ്മതിക്കണം മാത്രമല്ല നിങ്ങളും ദി ലൈഫ് പ്രൊജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസും തമ്മിലുള്ള ഉടമ്പടിയിൽ കൊടുത്തിരിക്കുന്ന സേവന നിബന്ധനകളും അംഗീകരിക്കണം. ഈ സേവന നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക. ഈ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ [email protected] എന്ന വിലാസത്തിൽ ദി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർക്ക് അയയ്ക്കേണ്ടതാണ്.
ഒരു അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും ഈ ഉടമ്പടി പരിഷ്‌ക്കരിക്കാനോ, ഭേദഗതി ചെയ്യാനോ ലൈഫ് പ്രോജക്റ്റിന് അവകാശമുണ്ട്. അതിനാൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് നിങ്ങൾ അറിഞ്ഞിരിക്കണമെങ്കിൽ നിങ്ങൾ ഈ പേജ് പതിവായി വായിക്കേണ്ടത് വളരെ പ്രധാനമാണ്.
ഏതെങ്കിലും വ്യക്തി ഈ നെറ്റ്‌വർക്ക് ദുരുപയോഗം ചെയ്യുന്നതായി നിങ്ങൾക്ക് ബോധ്യമായാൽ, ആ കാര്യം ദയവായി നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററെ അറിയിക്കുക.
ഈ നെറ്റ്‌വർക്കിൽ അടങ്ങിയിരിക്കുന്ന എല്ലാ സാമഗ്രികളും അന്തർദേശീയ ട്രേഡ് മാർക്കും പകർപ്പവകാശ നിയമങ്ങളും മുഖേന പരിരക്ഷിക്കപ്പെട്ടിരിക്കുന്നവയാണ്, അവ വ്യക്തിഗതവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നിങ്ങളുടെ സ്വന്തം ഉപയോഗത്തിനായി മാത്രമേ നിങ്ങൾക്ക് ഈ നെറ്റ്‌വർക്കിൽ നിന്ന് മെറ്റീരിയലുകൾ കാണാനോ, ഡൗൺലോഡ് ചെയ്യാനോ പാടുള്ളു എന്നാണ് ഇതിനർത്ഥം, കൂടാതെ ഡൗൺലോഡ് ചെയ്‌ത മെറ്റീരിയലുകളുടെ കൂടെ എല്ലാ പകർപ്പവകാശവും മറ്റ് ഉടമസ്ഥാവകാശ അറിയിപ്പുകളും അറ്റാച്ച് ചെയ്‌തിരിക്കേണ്ടതാണ്.
ഈ നെറ്റ്‌വർക്കിൽ നിന്നുള്ള മെറ്റീരിയലിന്റെ പുനർനിർമ്മാണം, പകർപ്പ്, വിതരണം (ഇമെയിൽ, ഫാക്സിമൈൽ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് മാർഗങ്ങൾ ഉൾപ്പെടെ), പ്രസിദ്ധീകരണം, പരിഷ്ക്കരണം, പകർത്തൽ, അല്ലെങ്കിൽ പ്രക്ഷേപണം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു, അങ്ങനെ ചെയ്യണമെങ്കിൽ നിങ്ങൾ ദി ലൈഫ് പ്രോജക്റ്റിന്റെ രേഖാമൂലമുള്ള സമ്മതം മുൻകൂറായി നേടിയിരിക്കണം, അല്ലെങ്കിൽ ഈ നെറ്റ്‌വർക്ക് അത് വ്യക്തമായി അനുവദിച്ചിട്ടുള്ളതായിരിക്കണം. ഈ നിരോധനം ഉൾക്കൊള്ളുന്ന മെറ്റീരിയലുകളിൽ, പരിമിതികളില്ലാതെ, ഏതെങ്കിലും ടെക്സ്റ്റ്, ഗ്രാഫിക്സ്, ലോഗോകൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോ, അല്ലെങ്കിൽ വീഡിയോ മെറ്റീരിയലുകൾ, അല്ലെങ്കിൽ ഈ നെറ്റ്‌വർക്കിൽ ലഭ്യമായ ഓഡിയോവിഷ്വൽ മെറ്റീരിയലിൽ നിന്നുള്ള സ്റ്റില്ലുകൾ എന്നിവ ഉൾപ്പെടുന്നു. ഈ നെറ്റ്‌വർക്കിൽ നിന്നോ, മറ്റ് വെബ് നെറ്റ്‌വർക്കിൽ നിന്നോ അല്ലെങ്കിൽ നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളിൽ നിന്നോ ഉള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നതും സമാനമായി നിരോധിച്ചിരിക്കുന്നു. ഈ നെറ്റ്‌വർക്കിൽ കാണുന്ന ഓൺലൈൻ മെറ്റീരിയലുകൾ ഡിജിറ്റൽ രൂപത്തിൽ പുനർനിർമ്മിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഉള്ള അനുമതിക്കായുള്ള അഭ്യർത്ഥനകൾ, [email protected] എന്ന വിലാസത്തിൽ ദി ലൈഫ് പ്രോജക്റ്റുമായി രേഖാമൂലം ബന്ധപ്പെടാവുന്നതാണ്.
അതുപോലെ തന്നെ ഫോണ്ടുകൾ, ഐക്കണുകൾ, ലിങ്ക് ബട്ടണുകൾ, വാൾപേപ്പർ, ലൈസൻസില്ലാത്ത സാധനങ്ങൾ എന്നിവ ഉൾപ്പെടെ, പരിധിയില്ലാതെ, ഈ നെറ്റ്‌വർക്കിൽ അടങ്ങിയിരിക്കുന്ന മെറ്റീരിയലുകളിൽ നിന്ന് ഉരുത്തിരിഞ്ഞതോ അടിസ്ഥാനമാക്കിയുള്ളതോ ആയ സൃഷ്ടികളോ മെറ്റീരിയലുകളോ സൃഷ്ടിക്കുന്നതിൽ നിന്നും നിങ്ങളെ കർശനമായി നിരോധിച്ചിരിക്കുന്നു. ഡെറിവേറ്റീവ് മെറ്റീരിയലുകൾ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ, വിതരണം ചെയ്യുകയോ ചെയ്യുന്നതിന് ഈ നിരോധനം ബാധകമാണ്.
ചർച്ചാ ബോർഡുകൾ, ഫോറങ്ങൾ, മാർഗനിർദേശങ്ങൾ, ചാറ്റ് റൂമുകൾ, ബ്ലോഗുകൾ അല്ലെങ്കിൽ ഈ നെറ്റ്‌വർക്കിനുള്ളിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് പൊതു ഇടങ്ങളിലോ ഈ സന്ദേശങ്ങൾ പോസ്റ്റുചെയ്യാനോ, കൈമാറാനോ, സമർപ്പിക്കാനോ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് (പൊതുവായി പറഞ്ഞാൽ "കമ്മ്യൂണിറ്റികൾ"). എന്നിരുന്നാലും, എല്ലാ സന്ദേശങ്ങളും മോഡറേറ്റ് ചെയ്യാനുള്ള അവകാശം ദി ലൈഫ് പ്രോജക്‌റ്റിൽ നിക്ഷിപ്‌തമാണ്.
കമ്മ്യൂണിറ്റികൾക്ക് സമർപ്പിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദി ലൈഫ് പ്രോജക്റ്റ് അവലോകനം ചെയ്യണമെന്നില്ല, മാത്രമല്ല ലൈഫ് പ്രോജക്റ്റിന്റെ അഭിപ്രായങ്ങളോ, നയങ്ങളോ അതിൽ പ്രതിഫലിപ്പിക്കണമെന്നുമില്ല. കമ്മ്യൂണിറ്റികളിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അല്ലെങ്കിൽ കമ്മ്യൂണിറ്റികളിലെ ഏതെങ്കിലും സന്ദേശങ്ങളുടെയോ മറ്റ് സാമഗ്രികളുടെയോ കൃത്യതയും വിശ്വാസ്യതയും സംബന്ധിച്ച് ദി ലൈഫ് പ്രോജക്റ്റ് ഒരു ഉത്തരവാദിത്വവും പ്രകടമാക്കുന്നില്ല. എന്നിരുന്നാലും, കമ്മ്യൂണിറ്റികൾക്ക് മെറ്റീരിയലുകൾ സമർപ്പിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാനും ഏത് സമയത്തും ഏതെങ്കിലും കാരണത്താൽ അത്തരം സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനോ, നിയന്ത്രിക്കാനോ, നീക്കം ചെയ്യാനോ ദി ലൈഫ് പ്രോജക്റ്റിന് അവകാശമുണ്ട്.
അനുചിതമായ സന്ദേശങ്ങൾക്കായി ഓൺലൈൻ കമ്മ്യൂണിറ്റികളെ സജീവമായി നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ദി ലൈഫ് പ്രോജക്റ്റ് ഏറ്റെടുക്കുന്നില്ല. തങ്ങളുടെ പൂർണ്ണ വിവേചനാധികാരത്തിൽ, ഏതെങ്കിലും സമയത്ത്, ദി ലൈഫ് പ്രോജക്റ്റ് കമ്മ്യൂണിറ്റികളെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ പോലും, ദി ലൈഫ് പ്രോജക്റ്റിന് അതിലുള്ള സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല, ഏതെങ്കിലും അനുചിതമായ സന്ദേശങ്ങൾ പരിഷ്‌ക്കരിക്കാനോ, നീക്കം ചെയ്യാനോ ഞങ്ങൾക്ക് ബാധ്യസ്ഥതയുണ്ടായിരിക്കില്ല, ഏതെങ്കിലും സന്ദേശം സമർപ്പിക്കുന്ന ഉപയോക്താവിന്റെ പെരുമാറ്റത്തിൽ ഒരു ഉത്തരാവാദിത്വവും ഞങ്ങൾക്കില്ല. കമ്മ്യൂണിറ്റികളിലേക്ക് സന്ദേശങ്ങൾ സമർപ്പിക്കുമ്പോൾ, ഓൺലൈൻ കമ്മ്യൂണിറ്റികൾ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് മാത്രം ചർച്ചകൾ പരിമിതപ്പെടുത്താൻ നിങ്ങൾ സമ്മതിക്കുകയാണ്. നിങ്ങളുടെ സന്ദേശങ്ങൾ സമർപ്പിക്കുന്നതിൽ നിന്ന് തടയാൻ തീരുമാനിക്കുകയോ, നിങ്ങളുടെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുകയോ, നിയന്ത്രിക്കുകയോ, നീക്കം ചെയ്യുകയോ ചെയ്താൽ ദി ലൈഫ് പ്രോജക്റ്റ് ഒരു ബാധ്യതയും സ്വീകരിക്കിന്നതല്ല എന്ന് നിങ്ങൾ നിങ്ങൾ സമ്മതിക്കുന്നു.
താഴെ പറയുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിങ്ങൾ ഓൺലൈൻ കമ്മ്യൂണിറ്റികളിൽ സമർപ്പിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു:
നിങ്ങൾ സമർപ്പിക്കുന്ന ഏതൊരു സന്ദേശവും ദി ലൈഫ് പ്രോജക്‌റ്റിന്റെ വസ്‌തുമാകുമെന്നും, അത് ഉപയോഗിക്കാനും, പകർത്താനും, സബ്‌ലൈസൻസ് ചെയ്യാനും, എഡിറ്റ് ചെയ്‌ത് പ്രക്ഷേപണം ചെയ്യാനും, വിതരണം ചെയ്യാനും, പ്രസിദ്ധീകരിക്കാനും, പ്രദർശിപ്പിക്കാനും, നീക്കം ചെയ്യാനുമുള്ള അധികാരം ദി ലൈഫ് പ്രോജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസിന് ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കുന്നു.
കമ്മ്യൂണിറ്റികളെ നിങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉണ്ടാകുന്ന എല്ലാ ഉത്തരവാദിത്വത്തിൽ നിന്നും ബാധ്യതകളിൽ നിന്നും ദി ലൈഫ് പ്രോജക്‌റ്റിനെയും അതിന്റെ മാതൃ സ്ഥാപനങ്ങളേയും, അഫിലിയേറ്റുകളെയും, അതുമായി ബന്ധപ്പെട്ടിട്ടുള്ള ജീവനക്കാർ, ഏജന്റുമാർ, ഓഫീസർമാർ, ഡയറക്ടർമാർ, ഷെയർഹോൾഡർമാർ എന്നിവരെയെല്ലാം ഒഴിവാക്കാൻ നിങ്ങൾ സമ്മതിക്കുന്നു. എപ്പോഴെങ്കിലും നിങ്ങൾക്കീ കമ്മ്യൂണിറ്റികളിൽ തൃപ്തിയില്ലെന്ന്, തോന്നിയാൽ അല്ലെങ്കിൽ കമ്മ്യൂണിറ്റികൾക്കുള്ളിലെ ഏതെങ്കിലും മെറ്റീരിയലിനോട് യോജിപ്പില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അത് ഉപോയോഗിക്കുന്നത് നിർത്താവുന്നതാണ്.
ദി ലൈഫ് പ്രൊജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസ് മറ്റ് വെബ് നെറ്റ്‌വർക്കുകളിലേക്ക് ലിങ്കുകളോ പോയിന്ററുകളോ നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾ യാതൊരു രീതിയിലുള്ള അനുമാനമോ, സങ്കല്പമോ നടത്തുകയോ, ദി ലൈഫ് പ്രോജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസ് ഈ വെബ് നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവ നടത്തുന്നു, അല്ലെങ്കിൽ നിയന്ത്രിക്കുന്നു എന്നൊരു നിരൂപണവും നടത്തുകയോ ചെയ്യരുത്.
ഈ നെറ്റ്‌വർക്കിലേക്ക് ലിങ്ക് ചെയ്‌തേക്കാവുന്ന മൂന്നാം കക്ഷി വെബ് നെറ്റ്‌വർക്കുകളുടെ ഉള്ളടക്കത്തിനോ, പ്രവർത്തങ്ങൾക്കോ ദി ലൈഫ് പ്രോജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രി ഉത്തരവാദികളല്ല. ദി ലൈഫ് പ്രോജക്‌റ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നതോ, ബന്ധിപ്പിച്ചതോ ആയ കമ്പനികൾ നടത്തുന്ന മറ്റ് വെബ് നെറ്റ്‌വർക്കുകളിലേക്കും ഈ നെറ്റ്‌വർക്ക് ലിങ്ക് ചെയ്‌തിരിക്കാം. പക്ഷെ മറ്റുള്ള വെബ് നെറ്റ്‌വർക്കുകൾ സന്ദർശിക്കുമ്പോൾ, നിങ്ങൾ ആ വെബ് നെറ്റ്‌വർക്കിന്റെതായ "സേവന നിബന്ധനകൾ" വായിച്ചു നോക്കണം, ഈ കരാറിനെ ആശ്രയിക്കരുത്.
ദി ലൈഫ് പ്രോജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസ് നെറ്റ്‌വർക്കിന് തങ്ങളുടെ ഏറ്റവും നല്ല പ്രകടനം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ഈ നെറ്റ്‌വർക്ക് നിങ്ങൾ ഉപയോഗിക്കുന്നതും, ഇതിൽ അടങ്ങിയിരിക്കുന്ന മെറ്റീരിയലുകളെ ആശ്രയിക്കുന്നതും, നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ആണെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ദി നെറ്റ്‌വർക്കും, ഈ നെറ്റ്‌വർക്കിലെ എല്ലാ മെറ്റീരിയൽസും "ഉള്ളത് പോലെയും", നിയമം അനുവദിക്കുന്ന പൂർണ്ണമായ അളവിലും, പ്രകടമായതോ, പരോക്ഷമായതോ ആയ ഏതെങ്കിലും തരത്തിലുള്ള വാറന്റികളോ ഇല്ലാതെയുമാണ് നൽകിയിരിക്കുന്നത്. ഇതിനർത്ഥം, ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് ഈ നെറ്റ്‌വർക്ക് അനുയോജ്യമാണെന്നോ, നെറ്റ്‌വർക്കിലെ മെറ്റീരിയലുകളിൽ അടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾ തടസ്സമില്ലാത്തതായിരിക്കുമെന്നോ, അപാകതകൾ പരിഹരിക്കപ്പെടുമെന്നോ, ഈ നെറ്റ്‌വർക്കിൽ വൈറസുകളും മറ്റ് ദോഷകരമായ ഘടകങ്ങളും ഇല്ലാത്തതാണെന്നോ, അല്ലെങ്കിൽ നെറ്റ്‌വർക്ക് കൃത്യവും, പിശകുകളില്ലാത്തതും, വിശ്വസനീയവും ആണെന്നോ ഉള്ള ഒരു ഉറപ്പും ദി ലൈഫ് പ്രോജക്റ്റ്/പവർ ടു ചേഞ്ച് മിനിസ്ട്രീസ് നൽകുന്നില്ല.
എന്തെങ്കിലും കാലതാമസം, കൃത്യതയില്ലായ്മ, പരാജയങ്ങൾ, പിശകുകൾ, നീക്കം ചെയ്യലുകൾ, തടസ്സങ്ങൾ, തിരസ്‌ക്കാരങ്ങൾ, വൈകല്യങ്ങൾ, വൈറസുകൾ എന്നിവയ്ക്കും, അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കോ നെറ്റ്‌വർക്കിലേക്കോ ഉള്ള അനധികൃത പ്രവേശനം, കമ്മ്യൂണിക്കേഷൻ ലൈൻ തടസ്സങ്ങൾ, മോഷണം, നശിപ്പിക്കൽ, കേടുപാടുകൾ എന്നിവയ്‌ക്കൊന്നും, ദി ലൈഫ് പ്രോജക്‌റ്റിനോ അതിന്റെ parents-ഉം അഫിലിയേറ്റുകൾക്കോ, അതിലെ സന്നദ്ധപ്രവർത്തകർ, ജീവനക്കാർ, ഏജന്റുമാർ, ഡയറക്ടർമാർ, ഓഫീസർമാർ, ഷെയർഹോൾഡർമാർ എന്നിവർക്കോ ഒരു തരത്തിലുമുള്ള ബാധ്യതയില്ലെന്ന് നിങ്ങൾ അംഗീകരിക്കുന്നു. ഈ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് കണ്ടെത്തുന്ന അപകീർത്തികരമോ, കുറ്റകരമോ, നിയമവിരുദ്ധമോ ആയ ഏതെങ്കിലും പ്രവർത്തങ്ങൾക്കോ, വസ്തുക്കൾക്കോ അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ പ്രവർത്തനങ്ങൾക്കോ, അവർ ഏതെങ്കിലും വിധത്തിൽ കൈമാറ്റം ചെയ്യുന്ന മെറ്റീരിയലുകൾക്കോ ഉൾപ്പെടെ ഒരു കാര്യത്തിനും ദി ലൈഫ് പ്രോജക്റ്റ് ബാധ്യസ്ഥരല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന, നേരിട്ടുള്ള, യാദൃച്ഛികമായ, പ്രത്യേകമായ, പരോക്ഷഫലമോ, ശിക്ഷാപരമായതോ ആയ നാശനഷ്ടങ്ങൾ ഉൾപ്പെടെ, യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങൾക്കും ലൈഫ് പ്രോജക്റ്റ് ബാധ്യസ്ഥനല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ; ഈ ഉടമ്പടിയുടെ ലംഘനം നടത്തുമ്പോൾ, അല്ലെങ്കിൽ ലംഘനം നടത്തി എന്നാരോപിക്കപ്പെടുമ്പോൾ; അല്ലെങ്കിൽ മൂന്നാം കക്ഷികളുടെ പകർപ്പവകാശം, ട്രേഡ് മാർക്ക്, ഉടമസ്ഥാവകാശം അല്ലെങ്കിൽ മറ്റ് അവകാശങ്ങൾ എന്നിവയുടെ ലംഘനം നടത്തുകയോ അല്ലെങ്കിൽ ലംഘനം നടത്തിയതായി ആരോപിക്കപ്പെടുകയോ ചെയ്യുമ്പോൾ: ദി ലൈഫ് പ്രോജെക്ടിനേയും അതിന്റെ parents-നേയും അഫിലിയേറ്റുകളേയും അതിലെ സന്നദ്ധപ്രവർത്തകർ, ജീവനക്കാർ, ഏജന്റുമാർ, ഡയറക്ടർമാർ, ഓഫീസർമാർ, ഷെയർഹോൾഡർമാർ എന്നിവർക്ക് ഉണ്ടാകുന്ന എല്ലാ ബാധ്യതകളും, ക്ലെയിമുകളും, നാശനഷ്ടങ്ങളും ചെലവുകളും (ന്യായമായ വക്കീൽ ഫീസും ചെലവുകളും ഉൾപ്പെടെ) എല്ലാ നഷ്ടപരിഹാരങ്ങളും നൽകാമെന്നും, ഇവരെ സംരക്ഷിച്ച്, നിര്‍ദ്ദോഷരായി കണ്ടു കൊള്ളാമെന്നും നിങ്ങൾ സമ്മതിക്കുന്നു.
പ്രത്യേക സൂചനകൾ നൽകിയിട്ടില്ലെങ്കിൽ, ഈ നെറ്റ്‌വർക്കിലെ എല്ലാ മെറ്റീരിയലുകളും, അത്തരം മെറ്റീരിയലുകളുടെ സമാഹാരവും കോപ്പിറൈറ്റ് © 2016 പവർ ടു ചേഞ്ച് മിനിസ്ട്രീസിന്റെ പകർപ്പവകാശമുള്ളതാണ്. ഈ സൈറ്റിലെ പല ലേഖനങ്ങളും, രചയിതാക്കളുടെ ഉടമസ്ഥതയിലുള്ളതും, അനുമതിയോടെ മാത്രം ഉപയോഗിക്കുന്നതുമാണ്. അച്ചടിക്കാനുള്ള അനുമതിക്കായി അഭ്യർത്ഥിക്കാനോ, പകർപ്പവകാശത്തെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും നിയമ ലംഘനത്തെക്കുറിച്ചോ എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ, ദയവായി [email protected]മായി ബന്ധപ്പെടുക.
PowertoChange.com ഉം അതിന്റെ അനുബന്ധ നെറ്റ്‌വർക്കുകളും ദി
ലൈഫ് പ്രോജക്റ്റിന്റെ ഒരു ട്രേഡ് മാർക്കാണ്. പവർ ടു ചേഞ്ച് മിനിസ്ട്രീസ് രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കാണ് ലൈഫ് പ്രോജക്റ്റ്.
ഈ കരാർ, നിയമം അനുവദിക്കുന്ന പരിധിയിൽ നിന്ന് കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഈ കരാറിലെ ഏതെങ്കിലും വ്യവസ്ഥകൾ നിയമവിരുദ്ധമോ അസാധുവോ അല്ലെങ്കിൽ നടപ്പിലാക്കാൻ കഴിയാത്തതോ ആണെങ്കിൽ, ആ വ്യവസ്ഥ ഈ കരാറിൽ നിന്ന് വേർപെടുത്തിയതായി കണക്കാക്കുകയും, ശേഷിക്കുന്ന ഏതെങ്കിലും വ്യവസ്ഥകളുടെ സാധുതയെയും നിർവ്വഹണത്തെയും ബാധിക്കുന്നതുമല്ല.
ഞങ്ങളുടെ സംവേദനാത്മക മേഖലകൾ പൊതുവായതാണ്. ചില മേഖലകൾക്ക് രജിസ്ട്രേഷൻ ആവശ്യമാണ്. എല്ലാ സംവേദനാത്മക മേഖലകളും മോഡറേറ്റർമാരുടെ/അഡ്മിനിസ്‌ട്രേറ്റർമാരുടെ ഒരു ടീമിന്റെ നിരീക്ഷണത്തിന് വിധേയമാണ്.എല്ലാ സംഭാഷണങ്ങളും, ഒരു ടീം അംഗമോ അല്ലെങ്കിൽ ട്രാൻസ്ക്രിപ്റ്റോ നിരീക്ഷിക്കുന്നതാണെന്ന് ദയവായി ഓർക്കുക. ഒരു യൂസർ ലിസ്റ്റിൽ ഒരു അഡ്‌മിനിസ്‌ട്രേറ്ററെ നിങ്ങൾ കാണുന്നില്ലെങ്കിൽ പോലും ഒരു മോണിറ്റർ ഉണ്ടായിരിക്കുന്നതാണ്.
ചാറ്റ് ഹോസ്റ്റുകളും അഡ്മിനിസ്ട്രേറ്റർമാരും
ഞങ്ങളുടെ സംവേദനാത്മക മേഖലകളിൽ ചർച്ചകൾ നയിക്കാനും സുഗമമാക്കാനും അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കുന്നത് ഞങ്ങളുടെ ഡയറക്ടർമാരാണ്. അവരാണ് ചാറ്റ് ചർച്ചകൾ നയിക്കുന്നത്, ചർച്ചകൾ തടസ്സപ്പെടുത്തുന്നവരെ നിയന്ത്രിക്കേണ്ടത് അവരുടെ ഉത്തരവാദിത്തവുമാണ്. അവരുടെ സംരക്ഷണത്തിനും ചാറ്റ് റൂമിന്റെ സംരക്ഷണത്തിനും, അഡ്മിനിസ്ട്രേറ്ററുടെ ഉപയോക്തൃനാമങ്ങൾ തുറന്ന ചാറ്റിൽ വെളിപ്പെടുത്തുന്നതല്ല. അവരുടെ ഉപയോക്തൃനാമങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ പോലും അത് മറ്റ് ഉപയോക്താക്കളുമായി ചർച്ച ചെയ്യാതെ, പിന്നീടേതെങ്കിലും അവരസത്തിൽ ഒരു ഓപ്പൺ ചാറ്റിൽ ഈ വിവരങ്ങൾ വെളിപ്പെടുത്താതെ അവരുടെ സ്വകാര്യത മാനിക്കുകയും, സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
നിരീക്ഷകൻ ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ടീമിന്റെ ഭാഗമാണ്. അത്കൊണ്ട് ഇടയ്ക്കിടെ ചാറ്റ് റൂം സന്ദർശിക്കുന്നതായിരിക്കും. നിരീക്ഷകൻ നടത്തുന്ന എല്ലാ അഭ്യർത്ഥനകളും ദയവായി അനുസരിക്കുക. (സൈറ്റിലെ എന്തെങ്കിലും ആശങ്കകൾ പരിഹരിക്കാനായി ചാറ്റ് ഫീഡ്‌ബാക്ക് ഫോം ഉപയോഗിക്കാവുന്നതാണ്.)
ഈ സൈറ്റിൽ വാഗ്ദാനം ചെയ്യുന്ന ഉറവിടങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ ഇത് ഒരു കൗൺസിലിംഗ് സേവനമല്ലെന്ന് ദയവായി മനസ്സിലാക്കുക. നിങ്ങൾ ഒരു ചോദ്യം സമർപ്പിക്കുമ്പോൾ, ലഭിക്കുന്ന പ്രതികരണങ്ങളുടെയോ, ഉത്തരങ്ങളുടെയോ ഫലമായി സംഭവിക്കുന്നതോ, പ്രതികൂലമായി സ്വാധീനിക്കുന്നതോ ആയ ഏതെങ്കിലും സാഹചര്യത്തിൽ, ഈ വെബ്‌സൈറ്റിന്റെ ഉപദേഷ്ടാവോ, പ്രസാധകരോ, ഇതിന്റെ അഫിലിയേറ്റുകളോ, സ്റ്റാഫുകളോ, സ്പോൺസർമാരോ ഉത്തരവാദികളല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ഇമെയിൽ മെന്ററിംഗിലെ പ്രതികരണങ്ങൾ ഉപദേഷ്ടാവിന്റെ വ്യക്തിപരമായ അനുഭവത്തെയും വിശ്വാസങ്ങളെയും മാത്രം പ്രതിഫലിപ്പിക്കുന്നതാണ്. എല്ലാ ഉപദേഷ്ടാക്കളെയും പരിശോധിക്കുകയും എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും, ഉപദേഷ്ടാവിന്റെ പ്രതികരണങ്ങൾ അല്ലെങ്കിൽ നൽകിയ ഉത്തരങ്ങളുടെ ഫലമായി സംഭവിക്കുന്നതോ പ്രതികൂലമായി സ്വാധീനിക്കുന്നതോ ആയ ഒരു സാഹചര്യത്തിലും, ഈ സൈറ്റിന്റെ പ്രസാധകർക്കോ അതിന്റെ അഫിലിയേറ്റുകൾക്കോ, ജീവനക്കാർക്കോ, സ്പോൺസർമാർക്കോ ഉത്തരവാദികളായിരിക്കാൻ സാധിക്കുകയില്ല.
നിങ്ങളുടെ ചോദ്യവും ഞങ്ങളുടെ ഉത്തരവും ഒരു പക്ഷെ എഡിറ്റ് ചെയ്തായിരിക്കും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത്. ചോദ്യം പോസ്റ്റുചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പേരും തിരിച്ചറിയൽ വിവരങ്ങളും നീക്കം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ ചോദ്യം പോസ്റ്റ് ചെയ്യരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഇത് നിങ്ങളുടെ യഥാർത്ഥ ഇമെയിലിൽ സൂചിപ്പിക്കാൻ മറക്കരുത്. എല്ലാ ചോദ്യങ്ങൾക്കും സമയബന്ധിതമായി ഉത്തരം നൽകാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നതാണ്; എന്നിരുന്നാലും ഉടനടി ഒരു പ്രതികരണം ഉറപ്പുനൽകാൻ ഞങ്ങൾക്ക് സാധിക്കുകയില്ല, ഞങ്ങളുടെ വിവേചനാധികാരത്തിൽ അനുയോജ്യമല്ലെന്ന് കരുതുന്ന ഏത് ചോദ്യവും നിരസിക്കാനും, ഉത്തരം നൽകാതിരിക്കാനും ഞങ്ങൾക്ക് അവകാശമുണ്ട്.
സ്വകാര്യ വെബ്‌സൈറ്റുകളുടെയോ, മറ്റ് ബിസിനസ്സിന്റെയോ പരസ്യത്തിനായോ, പ്രചാരണത്തിന് വേണ്ടിയോ ഉപയോഗിക്കരുത്. ഏതെങ്കിലും ആവശ്യത്തിനായി പണം ആവശ്യപ്പെടരുത്. പരസ്യം/പ്രമോഷൻ നടത്തുന്നത് അല്ലെങ്കിൽ പണം ആവശ്യപ്പെടുന്നത് തുടരുന്ന ഉപയോക്താക്കളെ നിരോധിക്കുന്നതായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചു കൊണ്ട്, ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സഹായകരമായ ലിങ്കുകൾ ഞങ്ങളുടെ സംവേദനാത്മക മേഖലകളിൽ പോസ്റ്റുചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ അനുവദിക്കുന്നു:
താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്‌താൽ അതിനെ അപകീർത്തിപ്പെടുത്തൽ / കിംവദന്തി / വിരോധം എന്നിവയായി കാണപ്പെടും, അത് നിരോധനത്തിന് കാരണമായേക്കാം.
ഞങ്ങളുടെ സംവേദനാത്മക മേഖലകൾ എല്ലാ സന്ദർശകർക്കും സുരക്ഷിതമായ ഇടമാക്കാൻ ഇനിപ്പറയുന്ന പെരുമാറ്റങ്ങൾ സഹായകരമാകും. ഈ പറയുന്ന വിഷയങ്ങളിലെ ലംഘനം ഒരു താക്കീത് നൽകിക്കൊണ്ടുള്ള കത്തിൽ കലാശിക്കും, എന്നാൽ ഈ പ്രവർത്തികൾ തുടർന്ന് കൊണ്ടിരുന്നാൽ അത് നിരോധനത്തിന് കാരണമായേക്കാം.