Language हिन्दी / ਪੰਜਾਬੀ / ગુજરાતી / मराठी / தமிழ் / English

എന്തുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ കരുതുന്നത്

അദ്ദേഹം ആദ്യം നമ്മെ സ്നേഹിച്ചിരുന്നതിനാൽ ഞങ്ങൾ സ്നേഹിക്കുന്നു - 1 യോഹന്നാൻ 4:19

ഞങ്ങൾ കരുതുന്നതിന്റെ കാരണം, വളരെ ഏറെ പോരാട്ടങ്ങളിലൂടെ കടന്ന് പോകുന്ന ആളുകളുടെ (ഓൺ‌ലൈനിലും അല്ലാതെയുമുള്ള) ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്. കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് മൂലം ആ പ്രശ്‌നം പിന്നീട് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങുമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ മറ്റുള്ളവരിൽ വിശ്വാസം അർപ്പിച്ച് നമ്മുടെ വിഷമങ്ങൾ അവരോട് തുറന്ന് പറയുമ്പോൾ തുടർന്നുള്ള യാത്രക്ക് വേണ്ട ശക്തിയും ജ്ഞാനവും നമ്മുക്ക് ലഭിക്കും.

യേശുക്രിസ്തുവിന്റെ ശക്തിയിലൂടെയും സ്നേഹത്തിലൂടെയും ഞങ്ങൾക്ക് സമാധാനവും, സന്തോഷവും മാത്രമല്ല ഞങ്ങളുടെ പോരാട്ടങ്ങളുടെ മധ്യത്തിൽ അവിശ്വസനീയമായ പ്രത്യാശയും ഞങ്ങൾ കണ്ടെത്തി. ഈ സന്തോഷവാർത്ത മറ്റുള്ളവരോട് പങ്ക് വയ്ക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രത്യാശയും, സമാധാനവും, ശക്തിയും, സന്തോഷവുമൊക്കെ കണ്ടെത്താൻ പാടുപെടുന്ന മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ട്, അങ്ങനെ ദൈവം അവർക്കായി കരുതി വെച്ചിട്ടുള്ള അത്ഭുതകരമായ ജീവിതത്തിലേക്ക് കടന്ന് ചെല്ലാൻ അവർക്ക് സാധിക്കും.

ദയവായി ഞങ്ങൾ നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടതെന്ന് ഞങ്ങളെ അറിയിക്കുക.

ദൈവം നമ്മെ എല്ലാവരെയും സ്നേഹിക്കുന്നത് ഉപാധികളില്ലാതെയാണ്, മാത്രമല്ല നമ്മുടെ പോരാട്ടങ്ങളെ തരണം ചെയ്യാൻ നമ്മെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ആ സഹായം അനുഭവിക്കണമെങ്കിൽ ആദ്യം ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധത്തിൽ നമ്മൾ പ്രവേശിക്കണം.ആ ബന്ധം എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.

മിക്ക ആളുകൾക്കും ഈ ലോകത്തെയും സ്വന്തം ജീവിതത്തെയും മെച്ചപ്പെടുത്താനുള്ള വലിയൊരു ആഗ്രഹമുണ്ട്. അതെന്തു കൊണ്ടായിരിക്കും? കാരണം, ഉള്ളിന്റെ ഉള്ളിൽ അവർക്കറിയാം ഈ ലോകം ആയിരിക്കേണ്ടത് ഇങ്ങനെയല്ലെന്ന്. പല രീതിയിലും അത് തകർന്നിരിക്കുകയാണ്, അത്പോലെ തന്നെ സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം എഴുതിക്കൊണ്ടിരിക്കുന്ന വീണ്ടെടുപ്പിന്റെയും രോഗശാന്തിയുടെയും കഥയുടെ ഭാഗമാണ് നാമെല്ലാവരും.

നിത്യജീവന് വേണ്ടി സൃഷ്ടിക്കപ്പെട്ടു

പൂർണ്ണമായ ജീവന് വേണ്ടിയിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം പുലർത്തുക, ആ ബന്ധത്തിനിടയിൽ മറ്റൊന്നിനെയും കൊണ്ടുവരാതിരിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുകയോ, സ്വയം വേദനിക്കുകയോ ചെയ്യാതിരിക്കുക. ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ച ഈ മനോഹരമായ ലോകത്തെ ആസ്വദിക്കുക. എല്ലാ ദിവസവും സന്തോഷത്തോടും, ലക്ഷ്യബോധത്തോടും അര്‍ത്ഥപൂര്‍ണ്ണവുമായൊരു ജീവിതം നയിക്കാനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പത്തിം 2:7).

നിത്യജീവനിൽ നിന്ന് വേർപെട്ടു

പക്ഷേ നമ്മൾ തൃപ്തരല്ലായിരുന്നു. ആദ്യ മനുഷ്യർ ദൈവത്തോടും ദൈവം വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ ജീവിതത്തോടും പുറം തിരിച്ചു. അങ്ങനെയാണ് മരണവും, വേദനയും, തിന്മയും, ഏകാന്തതയും ലോകത്തിലേക്ക് വന്നത്. തെറ്റായി എടുത്ത ഒരു തീരുമാനത്തിലൂടെ ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. "അത് ന്യായമല്ല," എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ നാമെല്ലാവരും പാപികളാണ്. നമ്മളെല്ലാവരും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് നമ്മുക്കറിയാം: നമ്മളെ തന്നെ ഒന്നാം സ്ഥാനത്ത് വയ്ക്കാനും, ദൈവത്തിന്റെ വഴിയെക്കാൾ നമ്മുടെ സ്വന്തം വഴി തിരഞ്ഞെടുക്കാനുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമർ​ 6:23).

നിത്യജീവനിലേക്ക് പുന:സ്ഥാപിക്കപ്പെട്ടു

നമ്മളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യേശുവിന് മാത്രമേ കഴിയുകയുള്ളു. നമ്മുടെ മരണമാണ് ദൈവപുത്രൻ കുരിശിൽ ഏറ്റെടുത്തത്. നമ്മുടെ എല്ലാ അതിക്രമങ്ങൾക്കും അവൻ പൂർണ്ണ വില നൽകുകയും, തിന്മയെ പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു കൊണ്ട് അവൻ അത് തെളിയിച്ചു. അവനിലും, അവൻ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളിലും വിശ്വസിക്കാൻ തയ്യാറുള്ള ഏതൊരാൾക്കും, ഇപ്പോൾ അവൻ പൂർണ്ണവും, യഥാർത്ഥവുമായ ജീവൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു സൗജന്യ സമ്മാനമാണ്, പക്ഷേ നമ്മുടെ അഹംഭാവത്തെ മാറ്റി വയ്‌ക്കേണ്ടി വരും. നമ്മെ തന്നത്താൻ രക്ഷിക്കാൻ ശ്രമിക്കുന്നത് നിറുത്തി, പകരം യേശുവിനു എല്ലാം സമർപ്പിക്കാനുള്ള വിശ്വാസം കാണിക്കുന്ന ആ നിമിഷത്തിൽ നാം രക്ഷിക്കപ്പെടും.

“അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹന്നാൻ 10:10b). “സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.” (തിമൊഥെയൊസ് 2 1:10).

നിത്യജീവനെ തിരഞ്ഞെടുക്കുക

തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. ഈ നിമിഷം മുതൽ നിങ്ങളുടെ ജീവിതം ഈ രണ്ട് ദിശകളിൽ ഒന്നിലേക്ക് നിങ്ങൾക്ക് കൊണ്ട് പോകാം: യേശു നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ നിത്യജീവനെ സ്വീകരിക്കാതെ നിങ്ങളുടെ ജീവിതത്തെ നിങ്ങൾ തന്നെ നിയന്ത്രിക്കുക.

അല്ലെങ്കിൽ

നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിക്കുക, ദൈവവുമായൊരു ബന്ധം തുടങ്ങുക, അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പരിവർത്തനം സംഭവിക്കും. നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യവും, അർത്ഥവും ഉണ്ടാകും മാത്രമല്ല ക്ഷമിക്കപ്പെടുന്നതിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യാം. ഭൂതകാല ജീവിതത്തിൽ നിന്നൊരു വിടുതൽ നിങ്ങൾക്ക് ലഭിക്കും. പിന്നെ സത്യസന്ധതയോടെ എങ്ങനെ സ്നേഹിക്കാമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും. യഥാർത്ഥത്തിലുള്ള ജീവിതം ഇനിയാണ് ആരംഭിക്കുന്നത്. നിങ്ങൾ പൂർണ്ണ ജീവനുള്ളവരാകും.

ആ ജീവനെ എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത്

"യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും." (റോമർ 10:9).

നിങ്ങളുടെ ജീവിതം യേശുവിന് നൽകാൻ സഹായകരമാകുന്ന ഒരു പ്രാർത്ഥന താഴെ കൊടുത്തിട്ടുണ്ട്:

"ദൈവമേ, വളരെക്കാലമായി ഞാൻ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിച്ചു പോന്നത്. ഒരുപാട് കഷ്ട്ടപെട്ടു. ഞാൻ മടുത്തു. എന്റെ സ്വാർത്ഥതയിൽ നിന്ന് എന്നെ മോചിപ്പിക്കാനാണ് യേശു മരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ ക്ഷമിക്കണമേ. മരണത്തിൽ നിന്ന് യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതിന് നന്ദി. അങ്ങയോടൊപ്പം പുതിയ ജീവിതമെന്ന ഈ സൗജന്യ സമ്മാനം ഞാൻ സ്വീകരിക്കുന്നു. എന്റെ ജീവിതം ഇനി അങ്ങയുടേതാണ്. അങ്ങയുടെ സഹായത്തോടെ, അങ്ങയുടെ വഴിയിലൂടെ ജീവിക്കാൻ എന്നെ സഹായിക്കൂ. ആമേൻ.”

യേശുവിനെ അനുഗമിക്കാൻ നിങ്ങൾ ഇപ്പോൾ തീരുമാനം എടുത്തുവെങ്കിൽ ദയവായി ഞങ്ങളെ എഴുതി അറിയിക്കുക. ചുവടെയുള്ള ഫോം പൂരിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, നിങ്ങളോടൊപ്പം പ്രാർത്ഥിക്കാനും ഒരു ഉപദേഷ്ടാവ് നിങ്ങളുമായി ഉടൻ ബന്ധപ്പെടുന്നതാണ്.

എനിക്ക് ഇപ്പോഴും ചോദ്യങ്ങളുണ്ട്