തകർക്കപ്പെട്ട എന്റെ ഹൃദയം
എന്റെ ഭർത്താവിനെ ഞാൻ ആദ്യമായി കാണുമ്പോൾ എനിക്ക് പതിനഞ്ചു വയസായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനാറ് വയസും. ആ ചെറു പ്രായത്തിൽ പോലും ഞാൻ വളരെ മനക്കരുത്തുള്ള, സ്വതന്ത്രയായി ചിന്തിക്കുന്ന ഒരു സ്ത്രീയായിരുന്നു. ജീവിതത്തിൽ എനിക്ക് എന്താണ് വേണ്ടതെന്നും, അത് നേടാൻ എന്തെല്ലാം ചെയ്യണമെന്നും എനിക്കറിയാമായിരുന്നു. ഞാൻ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്ന് അവനെയായിരുന്നു. വേദനാജനകവും വൈകാരികവുമായ ഒരു റോളർ കോസ്റ്റർ റൈഡാണ് എന്റെ മുന്നിലുള്ളതെന്ന് ഞാനറിഞ്ഞില്ല.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും എന്റെ ഭർത്താവ് ഇന്റർനെറ്റിൽ കണ്ടുമുട്ടിയ സ്ത്രീകൾക്ക് ലൈംഗികചുവയുള്ള ഇമെയിലുകൾ അയയ്‌ക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി. ഞാൻ ആകെ തകർന്നുപോയി, അവനോട് ഞാൻ കാര്യങ്ങൾ ചോദിച്ചു, പക്ഷേ അവൻ ക്ഷമാപണം നടത്തിയതിനാലും അവൻ ഇനി ഇത് ചെയ്യില്ലെന്ന് ഞാൻ വിശ്വസിച്ചതിനാലും എല്ലാം മറക്കാൻ ശ്രമിച്ച് ഞങ്ങൾ മുന്നോട്ട് പോയി. ഏകദേശം ഒന്നര വർഷത്തിനുശേഷം, എന്റെ മൂക്കിന് താഴെ തന്നെ അയാൾക്ക് ഒരു ബന്ധമുണ്ടായിരുന്നതായി ഞാനറിഞ്ഞു. ഫ്‌ലൈറ്റ് ടിക്കറ്റ് കൊടുത്ത് ഒരു സ്ത്രീയെ ഞങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ട് വന്ന്, അവളെ ഒരു ഹോട്ടലിൽ പാർപ്പിച്ചു, വാരാന്ത്യത്തിൽ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
ഇത്തവണ ഞാൻ ആകെ തകർന്നു എന്ന് മാത്രമല്ല, വല്ലാത്ത ദേഷ്യവും ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവനെ വീട്ടിൽ നിന്ന് പുറത്താക്കി. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ കരഞ്ഞും തകർന്നും എന്നെ വിളിച്ചു. നമുക്ക് സംസാരിക്കാമെന്ന് ഞാൻ അവനോട് പറഞ്ഞു, ഞങ്ങളുടെ വിവാഹ ജീവിതത്തിൽ ആദ്യമായി ഞങ്ങൾ ഒരുമിച്ചിരുന്നു പ്രാർത്ഥിച്ചു. പിന്നീട് ഞങ്ങൾ ഒരു കൗൺസിലറെ കാണാൻ തുടങ്ങി, ഏകദേശം ഒന്നര വർഷത്തിനുള്ളിൽ കാര്യങ്ങൾ ശാന്തമായത് പോലെ തോന്നി.
എന്നിരുന്നാലും, ഞാൻ അറിയാതെ, അവൻ കൂടുതൽ രഹസ്യമായി, വേശ്യകളുമായി ലൈംഗിക ബന്ധത്തിന് പണം നൽകാൻ തുടങ്ങി- ഞാൻ അത് കണ്ടെത്തില്ല എന്ന പ്രതീക്ഷയിലും, ആരും അവനുമായി വൈകാരികമായി അടുക്കാതിരിക്കാനും ആണ് പണം നൽകിയത്. ഒൻപതാം വയസ്സിൽ അശ്ലീലസാഹിത്യത്തിലേക്ക് കടന്നപ്പോൾ തുടങ്ങിയ എന്റെ ഭർത്താവിന്റെ ലൈംഗികാസക്തി ഇവിടെക്കാണ് അവനെ കൊണ്ടെത്തിച്ചത്.
ഞാൻ പൂർണ്ണമായും തകർന്നു. തുടർച്ചയായി മൂന്ന് ദിവസം എന്റെ ശരീരം വിറച്ചു.
ഈ വക കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ, ഞാനൊരു മണ്ടിയായതുകൊണ്ടാണ് ഇത്രയും നാൾ ഇതൊന്നും അറിയാതെ പോയതെന്നും, മാത്രമല്ല എന്നന്നേക്കുമായി ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ശരിയാണെന്നും ഞാൻ വിശ്വസിച്ചു. ഞാൻ വിവാഹമോചനത്തിന് അപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഒരു കത്തും, എന്റെ വിവാഹ മോതിരവും സ്വീകരണ മുറിയുടെ മേശ പുറത്ത് വെച്ചു. എന്റെ എല്ലാ സാധനങ്ങളും പാക്ക് ചെയ്യാനും, ഞാനും ഭർത്താവും ഒരു മാസം മുമ്പ് വിട്ട് പോന്ന വീട്ടിലേക്ക് താമസം മാറ്റാനും അമ്മ എന്നെ സഹായിച്ചു. ഞാൻ പൂർണ്ണമായും തകർന്നു. മൂന്ന് ദിവസത്തേക്ക് എന്റെ ശരീരം തുടർച്ചയായി വിറച്ചു. റോളർ കോസ്റ്റർ പോലെയുള്ള എന്റെ ദാമ്പത്യ ജീവിതം എന്നെ രോഗിയും ദുർബ്ബലയുമാക്കി. ഒന്നും ചിന്തിക്കാനോ, ഫീൽ ചെയ്യാനോ കഴിയാത്തവളായി ഞാൻ മാറി.
അവനെ ഏതാണ്ട് മൂവായിരം മൈൽ പിന്നിൽ ഉപേക്ഷിച്ച ശേഷം ഞാൻ ഉത്തരങ്ങൾക്കായി തിരയാൻ തുടങ്ങി. പക്ഷെ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഭർത്താവ് കാരണം ഞാൻ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകൾ ഉണ്ടായിരുന്നിട്ടും, ഞാൻ ഇപ്പോഴും അവനെ സ്നേഹിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഇനി ഒരിക്കലും അവനോടൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അവന്റെ പ്രവൃത്തികൾ എന്നെ ബോധ്യപ്പെടുത്തി.
ഞാൻ തികഞ്ഞവളല്ലെന്ന് എനിക്കറിയാം - ഞങ്ങളുടെ ജീവിത യാത്രയിൽ പ്രശ്നങ്ങൾ വന്നപ്പോൾ, എന്റേതായ പല പ്രശ്നങ്ങളും തല പൊക്കാൻ തുടങ്ങി. മുമ്പ്, ആളുകളുടെ അംഗീകാരത്തിലൂടെയും ശ്രദ്ധയിലൂടെയും അതിനെയൊക്കെ സാധൂകരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. അതുകൊണ്ട് അവന്റെ വിവാഹേതര ബന്ധങ്ങൾ ഞാൻ വളരെ വ്യക്തിപരമായി എടുത്തു. ഒരു ഭാര്യയെന്ന നിലയിൽ അവനെ സഹായിച്ച്, ഇതിനെ നേരിടാൻ എനിക്ക് സാധിച്ചില്ല. ഇനി അവൻ അങ്ങനെ ചെയ്യില്ലെന്ന് ചിന്തിക്കാൻ എന്തു കൊണ്ടാണ് എനിക്ക് കഴിയാതെ പോയത്?
ഒരു അഡിക്ഷന്റെ പിടിയിലായതിനാൽ, അവൻ നടത്തിയ ഓരോ ഹാനികരമായ തീരുമാനവും, അവനെ കൂടുതൽ ആഴത്തിലേക്ക് തള്ളി വിട്ടു.
വിവാഹമോചനം ഉറപ്പിക്കുന്നതിന് മുമ്പ്, ഞങ്ങൾ ഫോണിലൂടെയും ഇമെയിലിലൂടെയും വീണ്ടും സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടെ വികാരങ്ങൾ കൂടുതൽ തുറന്ന് പങ്കുവെക്കുകയും ഞങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ച ഗുരുതരമായ തെറ്റ് എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഞാൻ വരുന്നതിന് വളരെ മുമ്പുതന്നെ എന്റെ ഭർത്താവ് ലൈംഗിക അഡിക്ഷനിലേക്ക് വീണിരുന്നു എന്നതാണ് സത്യം. അഡിക്ഷന്റെ പിടിയിലായതിനാൽ, അവൻ എടുത്ത ഓരോ തീരുമാനവും അവനെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു. അതവനെ കൂടുതൽ ആഴത്തിലേക്ക് തള്ളി വിട്ടു. എല്ലാം അവസാനിപ്പിക്കണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും അറിയില്ലായിരുന്നു, കാരണം ഞാനും മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. എല്ലാം മറന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാനും, ഭാവി ബന്ധത്തിൽ ഈ തെറ്റുകൾ ആവർത്തിക്കരുത് എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം. വളരെ കഠിനമായ സമയമത്തിലൂടെ കടന്ന് പോകുമ്പോഴാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചതെങ്കിലും, അതിലൂടെ ഞങ്ങൾ കൂടുതൽ അടുക്കുകയും ഞങ്ങളുടെ പല വേദനകളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാനും അതിനെ നേരിടാനും ഞങ്ങൾക്ക് സാധിച്ചു.
ആറുമാസത്തെ വേർപിരിയലിനുശേഷം ഞാനും ഭർത്താവും വീണ്ടും ഒരുമിച്ചു. എന്ന് കരുതി, ഞങ്ങളുടെ പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെട്ടു എന്നല്ല അതിനർത്ഥം. ഞങ്ങളുടെ ദാമ്പത്യം വീണ്ടും മനോഹരമായി കെട്ടിപ്പടുക്കാൻ ഒരു ദശാബ്ദത്തിലേറെ സമയമെടുത്തു. അത് അത്ര എളുപ്പമുള്ള ഒരു യാത്രയല്ലായിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ഈ റോളർ കോസ്റ്റർ പോലെയുള്ള ബന്ധം വലിയ താഴ്ചയോ, കുത്തനെയുള്ള കയറ്റമോ ഇല്ലാതെ സുഗമമായ ഒരു ട്രാക്കിലൂടെ പോവുന്നുണ്ട്.
എനിക്ക് തനിയെ ഒന്നിനും കഴിയില്ലെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. എന്റെ ഭർത്താവിനെ "ശരിയാക്കാക്കേണ്ട" ആൾ ഞാനല്ലെന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ എന്റെ സ്വന്തം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട് എന്റെ മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തിയാൽ എനിക്ക് അദ്ദേഹത്തെ സഹായിക്കാനാകും. ഈ പ്രശ്നങ്ങളൊന്നും ഞാൻ കാരണം ആയിരുന്നില്ലെങ്കിലും, (അവന്റെ തിരഞ്ഞെടുപ്പുകൾക്ക് അവൻ മാത്രമായിരുന്നു ഉത്തരവാദി), ഇതിന്റെ പരിഹാരത്തിന്റെ ഭാഗമാകാൻ വേണമെങ്കിൽ എനിക്ക് തീരുമാനിക്കാമായിരുന്നു.
ജീവിത പങ്കാളിയുടെ അവിശ്വസ്തതയെ നേരിടുന്നത് കഠിനവും, ഹൃദയം തകർക്കുന്ന ഒരു ജീവിത യാത്രയുമാണ്. നിങ്ങൾ ഇതിലൂടെ ഒറ്റയ്ക്ക് പോകേണ്ടതില്ല. എന്നെപ്പോലെ തന്നെ ഈ യാത്രയിലൂടെ പോയവരും, ഇതിനെ കുറിച്ച് നന്നായി അറിയുന്നവരായ മറ്റ് പലരുമുണ്ട്. നിങ്ങളുടെ പങ്കാളി മാറാൻ തയ്യാറാണെങ്കിലും ഇല്ലെങ്കിലും, വേദനയും തിരസ്‌കരണവും നന്നായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങൾ ചുവടെയുള്ള ഫോം പൂരിപ്പിക്കുകയാണെങ്കിൽ, ഞങ്ങളുടെ ഉപദേശകരിൽ ഒരാൾ ഉടനെ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും. നിങ്ങളുടെ സംഭാഷണം രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ്, ഈ സേവനത്തിന് ഒരിക്കലും ഒരു ഫീസും ഈടാക്കുന്നതല്ല.
സ്വകാര്യതയ്ക്കായി രചയിതാവിന്റെ പേര് മാറ്റിയിട്ടുണ്ട്.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).