രോഗിയായ എന്റെ ജീവിതം

“രോഗത്തിന് ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാനാവും” എന്ന് ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ലിംഫ് നോഡ് ക്ഷയം, സാംക്രമികമല്ലാത്ത, ഒരു പ്രത്യേക ഭാഗത്തെ മാത്രം ബാധിക്കുന്ന ക്ഷയം രോഗനിർണയം ചെയ്യപ്പെട്ടപ്പോൾ ഞാൻ അത് സ്വയം അനുഭവിച്ചു, അത് എന്റെ ജീവിതശൈലി പരിപൂർണ്ണമായും വ്യത്യാസപ്പെടുത്തി.

2005 -ൽ, എന്റെ ഗർഭധാരണ റിപ്പോർട്ടുകൾ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ഞാൻ വളരെയേറെ സന്തോഷത്തിലായിരുന്നു. വീട്ടിലെ എല്ലാവരും വാർത്ത കേട്ട് വളരെ ആവേശത്തിലായിരുന്നു! എന്നാൽ , എന്റെ താടിയെല്ലിന് താഴെ ഒരു ചെറിയ മുഴ ശ്രദ്ധയിൽ പെട്ടപ്പോൾ സന്തോഷത്തിന്റെ ആ ദിവസങ്ങൾ പെട്ടെന്ന് നിരാശ നിറഞ്ഞ ദിവസങ്ങളായി മാറി. ഡോക്ടർ ക്ഷയം ഉണ്ടെന്ന് സംശയിച്ചെങ്കിലും ഞാൻ ഗർഭിണിയായതിനാൽ ശക്തമായ മരുന്നുകൾ വയറ്റിൽ വളരുന്ന കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ എന്നെ ചികിത്സിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതെല്ലാം എന്നെ തകർത്തു! പരിശോധനയിൽ ഇത് ക്ഷയം ആണെന്ന് സ്ഥിരീകരിച്ചപ്പോൾ, എനിക്ക് ലഘുവായ മരുന്നുകൾ നൽകി, എന്റെ മകൾ ജനിച്ച സമയമായപ്പോഴേക്കും മുഴ ചെറുതായി.

ഞാൻ ഗർഭിണിയായിരുന്നു, ശക്തമായ മരുന്നുകൾ വയറ്റിൽ വളരുന്നകുഞ്ഞിനെ ദോഷകരമായി ബാധിക്കും.

എന്റെ രോഗം മാറിയെന്ന് ഞാൻ കരുതി, പക്ഷേ അത് പെട്ടെന്നുതന്നെ തിരിച്ച് വന്നു, ഞാൻ വീണ്ടും മരുന്ന് കഴിച്ച് തുടങ്ങി. അക്കാലത്ത്, മുഴയുടെ സാന്നിധ്യമോ അഭാവമോ മാത്രമായിരുന്നു എന്റെ രോഗത്തിന്റെ വ്യക്തമായ അടയാളം. എന്നിരുന്നാലും, രോഗത്തിന്റെ തീക്ഷ്ണത കുറഞ്ഞ് ഒന്നുരണ്ട് മാസങ്ങൾക്ക് ശേഷം, മുഴ വീണ്ടും വരികയും വലുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു വർഷത്തിലേറെയായി ശക്തവും ചെലവേറിയതുമായ മരുന്നുകൾ കഴിച്ചിട്ടും ഈ രോഗം പൂർണ്ണമായും മാറാതിരിക്കുന്നതിനാൽ എനിക്ക് പേടിയായിരുന്നു. അതിനാൽ ഒരു ക്ഷയരോഗ വിദഗ്ദ്ധനെ കാണാൻ ഞാൻ തീരുമാനിച്ചു.

ലിംഫ്-നോഡ് ക്ഷയം ഒരു പകരുന്ന രോഗമല്ലെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഒരു വയസ്സുള്ള എന്റെ മകളെയും എന്റെ മറ്റ് കുടുംബാംഗങ്ങളെയും കുറിച്ച് എനിക്ക് ആകുലതയായിരുന്നു. അവർക്ക് രോഗം പിടിപെടുമെന്ന് ഞാൻ ഭയപ്പെട്ടു.

2010- ലേക്ക് വേഗത്തിൽ എത്തി -ഈ രോഗം തുടങ്ങി അഞ്ച് വർഷത്തിന് ശേഷവും എനിക്ക് രോഗശാന്തി ലഭിച്ചില്ല. എനിക്ക് ദുഃഖം തോന്നി! ക്ഷയരോഗ ചികിത്സയിൽ വിദഗ്ദ്ധനായ വളരെ നല്ല ഒരു ഡോക്ടറെ ഞാൻ കണ്ട് തുടങ്ങിയിരുന്നു. എന്റെ രോഗത്തിന് മരുന്നിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹത്തിന് തോന്നി, അതിനാൽ അണുബാധയെ ചെറുക്കുന്നതിന് ഉയർന്ന നിലവാരമുള്ള മരുന്നുകളും കുത്തിവയ്പ്പുകളും അദ്ദേഹം എനിക്ക് നൽകി. എന്റെ മുഴ നീക്കം ചെയ്യുന്നതിനായി ഞാൻ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു, അത് അപ്പോഴേക്കും ഒരു ഗോൾഫ് ബോളിന്റെ അത്രയും വലുതായി വളർന്നിരുന്നു. ഇത് രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചികിത്സ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും.

ഈ രോഗം തുടങ്ങി അഞ്ച് വർഷത്തിന് ശേഷവും എനിക്ക് രോഗശാന്തി ലഭിച്ചില്ല.

എനിക്ക് ശസ്ത്രക്രിയ നടത്തി, പക്ഷേ എന്റെ ദുർബലമായ ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു എനിക്ക് തന്നിരുന്ന ശക്തമായ മരുന്നുകൾ. ഓഫീസിലേക്കുള്ള യാത്ര ഒരു പേടിസ്വപ്നമായി മാറി; ഓക്കാനം, തലകറക്കം, വിശപ്പ് ഇല്ലായ്മ എന്നിവ ഞാൻ അനുഭവിച്ചു. എന്തിനേറെ, ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ മുടി കൊഴിയാൻ തുടങ്ങി. അങ്ങനെയെല്ലാമായിരുന്നു പാർശ്വഫലങ്ങൾ! ജോലിയുടെയും എന്റെ മകളെ പരിപാലിക്കുന്നതിന്റെയും വീട്ടുജോലികൾ ചെയ്യുന്നതിന്റെയും സമ്മർദ്ദം അസഹനീയമായപ്പോൾ ഒരു ദശകത്തിലേറെയായി ഞാൻ വിലപ്പെട്ടതായി കരുതിയിരുന്ന ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

എന്റെ സൂപ്പർവൈസറോട് ഞാൻ എന്റെ അവസ്ഥ വിവരിച്ചു, സുഖം പ്രാപിക്കാൻ “കുറച്ച് മാസത്തേക്ക് അവധി” മാത്രമേ ഞാൻ അഭ്യർത്ഥിച്ചിള്ളൂവെങ്കിലും, “കുറച്ച് മാസത്തേക്ക് ശമ്പളത്തോട് കൂടിയ മെഡിക്കൽ അവധി” അദ്ദേഹം നൽകി.

ഈ രോഗത്തിൽ നിന്ന് കരകയറാൻ ആ ഗ്രേസ് പിരീഡിൽ എനിക്ക് കഴിഞ്ഞു.

ആത്യന്തികമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയിലൂടെയാണ് നിങ്ങൾ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിൽ, നിങ്ങൾ തനിച്ചല്ലെന്ന് നിങ്ങൾ അറിയുക. എന്തുകൊണ്ടാണ് നമ്മൾ വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതെന്ന് നമുക്ക് എപ്പോഴും മനസ്സിലാകുകയില്ല. അവ മിക്കവാറും വൈകാരികമായും ശാരീരികമായും ശ്രമിക്കുന്ന സമയങ്ങളാണ്. നിങ്ങൾ രോഗമോ കഷ്ടപ്പാടോ അനുഭവിക്കുന്ന ഒരു സമയത്തിലാണെങ്കിൽ, ദയവായി അതിനെക്കുറിച്ച് സംസാരിക്കാനായി ഞങ്ങളുടെ മാർഗ്ഗദർശികളിൽ ഒരാൾക്ക് എഴുതാൻ മടിക്കരുത്. എല്ലാ സംഭാഷണങ്ങളും കർശനമായും രഹസ്യാത്മകമായിരിക്കും.

ഫോട്ടോ ക്രെഡിറ്റ് Annie Spratt

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.