നിശബ്ദമായ സഹനം
എനിക്ക് ആറുവയസ്സ് മാത്രമുള്ളപ്പോളാണ് ഇത് തുടങ്ങിയത്. എന്റെ പിതാവിന്റെ ജോലി സംബന്ധമായി എന്റെ കുടുംബത്തിന് ലിബിയയിലേക്ക് പോകേണ്ടതായി വന്നു. ആദ്യമായി ഒരു വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായായി ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിനാൽ അത് വിദേശത്തേക്കുള്ള എന്റെ കന്നിയാത്ര കൂടെയായിരുന്നു. ഒരു പുതിയ സ്ഥലത്ത് സ്ഥിരതാമസമാക്കാനും പുതിയ കൂട്ടുകാരെ ഉണ്ടാക്കാനും ഞാൻ ആഗ്രഹിച്ചു.
ഒരു ദുരന്ത ദിവസം, ഒരു ഗാർഹിക സഹായി എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തപ്പോൾ എന്റെ എല്ലാ ശുഭാപ്തിവിശ്വാസവും തകർന്നു. ആരും ഇതിനെക്കുറിച്ച് അറിഞ്ഞില്ല. സഹായം തേടാനുള്ള ധൈര്യം എനിക്കില്ലാതെ പോയി. ഈ വ്യക്തി ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകാൻ എനിക്ക് ഭയമായിരുന്നു. എന്റെ കൂട്ടുകാരുടെ കൂട്ടത്തിലായിരിക്കുമ്പോൾ പോലും, അയാൾ എന്നെ ഒറ്റപ്പെടുത്തിയെന്ന് എനിക്ക് തോന്നി. പേടിച്ച് ഞാൻ കുളിമുറി പൂട്ടി അതിലിരുന്നു. മറ്റ് മുതിർന്നവർ വീട്ടിലുണ്ടെന്ന് ഉറപ്പായപ്പോഴാണ് ഞാൻ പുറത്തുവന്നത്. സംഭവം പരസ്യമായി, എന്നെ ദുരുപയോഗം ചെയ്തയാളെ ഇന്ത്യയിലേക്ക് നാടുകടത്തി.
മുതിർന്നവർ കുട്ടികളെ നശിപ്പിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല
പക്ഷേ, എന്റെ അഗ്നിപരീക്ഷ അവസാനിച്ചിരുന്നില്ല. എന്റെ കുടുംബവുമായി അടുപ്പമുള്ള പല വ്യക്തികൾ എന്നെ ആറ് വർഷം കൂടി പീഡിപ്പിച്ചു. എന്തുകൊണ്ടാണ് ഞാൻ ഇരയാക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഞാൻ നാണമുള്ള ഒരു പെൺകുട്ടി ആയതുകൊണ്ടാണോ? എന്റെ കുടുംബം പണക്കാരല്ല എന്നതിന് ഇതുമായി ബന്ധമുണ്ടോ? എന്റെബന്ധത്തിലെ സഹോദരങ്ങളുടെ ഭീഷണികൾ എന്നെ ദുർബലയും ഭീരുവും ആക്കിയിട്ടുണ്ടോ? മുതിർന്നവർ കുട്ടികളെ നശിപ്പിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല
ഇതെല്ലാം എന്റെ തെറ്റാണെന്ന് ഞാൻ കരുതി - ഞാൻ ശപിക്കപ്പെട്ടവളാണ് എന്ന് വിചാരിച്ചു. നാണം കൊണ്ട് ഞാൻ എന്റെ വായ് തുറന്നില്ല. എന്റെ വീട്ടുകാർ എന്ത് വിചാരിക്കും? സംഭവിച്ച കാര്യങ്ങൾ എന്റെ മനസ്സിൽ നിന്ന് നീക്കം ചെയ്‌താൽ ദുരുപയോഗം അവസാനിക്കുമെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് ഞാൻ നിഷേധത്തോടെ ജീവിക്കാൻ തുടങ്ങി. ഞാൻ എത്ര ശ്രമിച്ചിട്ടും എന്റെ സ്വയം ആരോപണങ്ങളെ നിശബ്ദമാക്കാൻ എനിക്ക് കഴിഞ്ഞില്ല. സംഭവിച്ചതിലെല്ലാം ഞാനാണ് മോശക്കാരിയെന്ന് ഞാൻ കരുതി. കുറ്റപ്പെടുത്തുന്ന ചിന്തകൾ എന്റെ ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്ക് വ്യാപിച്ചു. എനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിഞ്ഞില്ല.
പ്രായമാകുന്തോറും, എന്റെ ചിന്തകളെ ഞാൻ അടിച്ചമർത്തുകയും എനിക്ക് സംഭവിച്ചതിനെ പീഡനം എന്ന് വിളിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഞാൻ ഇത് ആസ്വദിച്ചിരുന്നു എന്നതാണോ അതിനു കാരണം? സാധാരണ അവസ്ഥയിലേക്ക് മടങ്ങാനുള്ള ശ്രമത്തിൽ പീഡനത്തിന്റെ ഓർമ്മകളെയെല്ലാം അവഗണിക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു. സംഭവിക്കാനുള്ളത് സംഭവിച്ച് കഴിഞ്ഞിരുന്നുവെന്ന് ഞാനറിഞ്ഞില്ല.
ഒടുവിൽ, ഞാൻ തളർന്ന് പോയി. എന്റെ സ്ത്രീത്വത്തെ ഞാൻ വെറുക്കാൻ തുടങ്ങി. ഞാൻ എല്ലാം എതിർക്കാൻ തുടങ്ങി, എനിക്ക് ആളുകളെ, പ്രത്യേകിച്ച് അടുത്ത ബന്ധുക്കളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഭ്രാന്തമായ അവസ്ഥയിലായി, എപ്പോഴും പ്രതിരോധത്തിലായി.
എനിക്ക് ഇപ്പോൾ ഏകദേശം 40 വയസ്സ് തികയുന്നു, പക്ഷേ ഓർമ്മകൾ മങ്ങിയിട്ടില്ല.
എനിക്ക് സംസാരിക്കാൻ ആരുമില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ആക്രമണങ്ങളെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞാൽ എങ്ങനെ എന്നെ സഹായിക്കാമെന്ന് എന്റെ മാതാപിതാക്കൾക്ക് പോലും അറിയില്ല. സമയം എന്നെ സുഖപ്പെടുത്തുമെന്നോ സംഭവിച്ചതെന്തെങ്കിലും ഞാൻ മറക്കുമെന്നോ കരുതി അവർ മിണ്ടാതിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു - എന്നോട് സംസാരിക്കുന്ന, സംഭവിച്ചതെല്ലാം എന്റെ തെറ്റല്ലെന്ന് എനിക്ക് ഉറപ്പ് നൽകുന്ന, ഞാൻ തനിച്ചല്ലെന്ന് എന്നോട് പറയുന്ന ഒരാൾ. എനിക്ക് ഒരിക്കലും അത്തരം ഒരു സുഹൃത്തിനെ കിട്ടിയില്ല.
എനിക്ക് ഇപ്പോൾ ഏകദേശം 40 വയസ്സ് തികയുന്നു, പക്ഷേ ഓർമ്മകൾ മങ്ങിയിട്ടില്ല. പീഡനത്തിന്റെ ഓരോ സംഭവങ്ങളും എനിക്ക് വ്യക്തമായി ഓർമ്മിക്കാൻ കഴിയും. ഇപ്പോൾ എന്റെ കുട്ടികൾ സ്കൂളിൽ ആയിരിക്കുമ്പോഴോ കളിക്കാൻ പോകുമ്പോഴോ ഒരു അമ്മയെന്ന നിലയിൽ, എനിക്ക് ഭ്രാന്തുപിടിക്കുന്നു. ഞാൻ അവരോട് ലൈംഗിക ചൂഷണത്തെക്കുറിച്ച് സംസാരിക്കുകയും അവരെ ശ്രദ്ധാലുവായിരിക്കാൻ പഠിപ്പിക്കുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ തുറന്ന് പറയുകയും സഹായം തേടുകയും എന്നെത്തന്നെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അത് വേദന ലഘൂകരിക്കുകയും, സന്തോഷകരമായ ഒരു സാധാരണ ബാല്യകാലം നേടാൻ എന്നെ സഹായിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.
നിങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ദയവായി എന്നെപ്പോലെ നിശബ്ദയായിരിക്കരുത്. ഓർമ്മകളും വേദനയും നിങ്ങൾ സ്വകാര്യമായി വെക്കുന്നിടത്തോളം പീഡനത്തിന് നിങ്ങളുടെ മേൽ കൂടുതൽ അധികാരം നല്കുകയാണ് നിങ്ങൾ ചെയ്യുന്നത്. . നിങ്ങൾ ഇത് തനിച്ച് അഭിമുഖീകരിക്കേണ്ടതില്ല. സൗജന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ ഉപദേഷ്ടാക്കളുമായി നിങ്ങൾക്ക് ബന്ധപ്പെടാൻ കഴിയും - അനുകമ്പയോടെ നിങ്ങൾക്ക് കാതോർത്തിരുന്ന് അവർ നിങ്ങളെ പൂർണ്ണതയിലേക്ക് തിരികെ കൊണ്ടുപോകും. കൊടുത്തിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ നിങ്ങൾ പൂരിപ്പിക്കുമ്പോൾ, നിങ്ങളെ ഒരു ഉപദേഷ്ടാവ് ഉടൻ ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ യഥാർത്ഥ പേര് അല്ലെങ്കിൽ വ്യാജ നാമം നിങ്ങൾക്ക് നൽകാം. അത് എങ്ങനെയാവണം എന്നുള്ളത് പൂർണ്ണമായും നിങ്ങളുടെ തീരുമാനമാണ്.
സ്വകാര്യതയ്‌ക്കായി രചയിതാവിന്റെ പേര് മാറ്റിയിരിക്കുന്നു.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).