ദുരിതത്തില്‍ സുഖമില്ല
അശ്ലീലസാഹിത്യത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത് 13-ഠാഠം വയസ്സില്‍
ഞാന്‍ സ്‌കൂളില്‍ നിന്ന് ഒരു ക്ലാസ് ട്രിപ്പ് പോയപ്പോള്‍ ആയിരുന്നു. ആദ്യ രാത്രി
ഞങ്ങള്‍ ഒരു മുറിയില്‍ താമസിക്കുമ്പോള്‍, എന്റെ ഒരു സുഹൃത്ത് സ്യൂട്ട്കേസില്‍
നിന്ന് നിരവധി അശ്ലീല മാസികകള്‍ പുറത്തേക്ക് എടുത്തപ്പോള്‍ ഞാന്‍
ഞെട്ടിപ്പോയി (ഇത് ഇന്റര്‍നെറ്റ് വരുന്നതിന് അനേകം നാളുകള്‍ക്ക്
മുമ്പായിരുന്നു). അവന്റെ മാതാപിതാക്കള്‍ക്ക് അവന്‍ ഈ മാസികകള്‍ കൈവശം
വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് എന്നോട് പറഞ്ഞു, അതിന് അവര്‍ പറഞ്ഞ
കാരണം എപ്പോഴായാലും അവന്‍ ഇക്കാര്യങ്ങള്‍ അറിയേണ്ടതു തന്നെയാണ്
എന്നതായിരുന്നു. തിര്‍ച്ചയായും ഞാന്‍ വളരെയേറെ വശീകരിക്കപ്പെട്ടു, ഞാന്‍
കണ്ട ചിത്രങ്ങള്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ എന്റെ മനസ്സില്‍ കിടന്ന് പുകഞ്ഞു.
അധികം താമസിയാതെ, ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തെ ഒരു കേബിള്‍ ടിവി
ചാനലില്‍ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാത്രിയില്‍ ചെറിയ
രീതിയിലുള്ള അശ്ലീല സിനിമകള്‍ കാണിക്കാന്‍ തുടങ്ങി. അതിനാല്‍ എനിക്ക്
നേരത്തെ ഉറക്കം വരുന്നതായി അഭിനയിച്ച് പോയി കിടക്കുകയും, പക്ഷേ
ഉണര്‍ന്നിരുന്ന് ടിവി റൂമിലേക്ക് ഒളിഞ്ഞുനോക്കി അതിരാവിലെ വരെ ഈ
ഗ്രാഫിക് ഫിലിമുകള്‍ കണ്ടിരിക്കുകയും ചെയ്യും. വര്‍ഷങ്ങളോളം ഇത് എന്റെ
കൌമാരപ്രായത്തില്‍ എല്ലാ വാരാന്ത്യത്തിലും തുടര്‍ന്നു, അശ്ലീല ചിത്രങ്ങളും
രംഗങ്ങളും കൊണ്ട് എന്റെ മനസ് നിറഞ്ഞു. എന്റെ കാമാരപ്രായത്തിന്റെ
ആരംഭത്തില്‍ എനിക്ക് സ്വയംഭോഗം ചെയ്യാതെ രാത്രി ഉറങ്ങാന്‍ കഴിയാത്ത
അവസ്ഥയിലായി, ഇത് വര്‍ഷങ്ങളോളം എന്റെ ദൈനംദിന ശീലമായി തുടര്‍ന്നു.
ഓരോ തവണ ചെയ്യുമ്പോഴും എനിക്ക് കടുത്ത കുറ്റബോധം തോന്നുമായിരുന്നു,
ഇനി ഒരിക്കലും ഇത് ചെയ്യില്ലെന്ന് ഞാന്‍ ദൈവത്തോടും എന്നോട് തന്നെയും
അനവധി തവണ ശപഥം ചെയ്തു. പക്ഷെ അത് നിര്‍ത്താനുള്ള ഇച്ചാശക്തി
എനിക്കില്ലായിരുന്നു, അതിനാല്‍ അത് തുടര്‍ന്നുകൊണ്ടിരുന്നു.
ഇതിനെക്കുറിച്ച് അറിയുകയാണെങ്കില്‍ ആളുകള്‍ എന്നെക്കുറിച്ച് എന്തു
വിചാരിക്കുമെന്ന് ചിന്തിച്ച് ഞാന്‍ ഭയന്നു.
ഇന്റര്‍നെറ്റ് ഒരു വ്യാപക പ്രതിഭാസമായപ്പോള്‍ ഞാന്‍ എന്റെ ഇരുപതുകളുടെ
തുടക്കത്തിലായിരുന്നു, തീർച്ചയായും ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്
സങ്കല്‍പ്പിക്കാവുന്ന എല്ലാത്തരം അശ്ലീല ചിത്രങ്ങളിലേക്കും എനിക്ക് ഉടന്‍ തന്നെ
എത്തിച്ചേരാന്‍ കഴിഞ്ഞു. എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പുതിയതും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ലൈംഗിക നികൃഷ്ടത കാണുന്നതില്‍ ഞാന്‍
പെട്ടെന്ന് മുഴുകി. ഈ സ്വഭാവം ഉടനടി എന്നെന്നേക്കുമായി നിര്‍ത്തണമെന്ന് ഞാന്‍
പലപ്പോഴും ശപഥം ചെയ്തെങ്കിലും ഞാൻ ഒരിക്കലും അത് ചെയ്തില്ല. അശ്ലീലം
കാണല്‍, സ്വയംഭോഗം ചെയ്യല്‍, കടുത്ത കുറ്റബോധം തോന്നല്‍, ഇനി ഒരിക്കലും
ഇത് ചെയ്യില്ലെന്ന് ശപഥം ചെയ്യല്‍ - ഇവ എപ്പോഴെങ്കിലും
അവസാനിപ്പിക്കാനാകുമോയെന്ന് ഞാൻ അതിശയപ്പെട്ടു, എനിക്കിത്
ഒഴിവാക്കാനാവാത്തതായി ഞാന്‍ കണ്ടെത്തി. പുറത്ത് എന്നെ എല്ലാവരും ഒരു
നല്ല ആളായിട്ടാണ് കണക്കാക്കിയിരുന്നത്, ഞാന്‍ ഉള്‍പ്പെട്ട മതസമൂഹത്തിലെ
ഉയര്‍ന്നുവരുന്ന ഒരു നേതാവായിരുന്നു ഞാന്‍. എന്നാല്‍ ദിവസവും ഞാന്‍
മറച്ചുവെച്ചിരുന്ന ഇരുണ്ട രഹസ്യം ആന്തരികമായി എനിക്കറിയാം, ആളുകള്‍
എന്നെക്കുറിച്ച് അറിയുകയാണെങ്കില്‍ അവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതാന്‍
പോലും ഞാന്‍ ഭയന്നു. വിവാഹം കഴിക്കുന്നതോടെ ഈ പ്രശ്നത്തിന് ഒരു
പരിഹാരമാകുമെന്ന് ഞാന്‍ കരുതി, പക്ഷേ അശ്ലീലസാഹിത്യത്തിനോടും
സ്വയംഭോഗത്തിനോടുമുള്ള എന്റെ ആസക്തി എന്റെ
ദാമ്പത്യജിവിതത്തിനിടയിലും തുടര്‍ന്നുകൊണ്ടിരുന്നു.
ഒരുപക്ഷേ ആദ്യത്തെ യഥാര്‍ത്ഥ വഴിത്തിരിവ് ആയി എനിക്ക് മനസ്സിലായത്
യഥാര്‍ത്ഥത്തില്‍ ലൈംഗികതയെയോ സന്ദര്യത്തെയോ ജീവശാസ്ത്രത്തെയോ
സംബന്ധിച്ച യുദ്ധമായിരുന്നില്ല ഇത് എന്ന തിരിച്ചറിവായിരുന്നു. വാസ്തവത്തില്‍,
എനിക്ക് വഴങ്ങാനിരിക്കാനാകാത്ത വളരെ സുന്ദരിയായ ഒരു സ്ത്രീയെക്കുറിക്ച്
ആയിരുന്നില്ല - ഇത് എന്നെക്കുറിച്ചായിരുന്നു. സ്വീകാര്യത, പ്രശംസ, സ്നേഹം,
അധികാരം എന്നിവയ്ക്കുള്ള എന്റെ ആസക്തിയെക്കുറിച്ചുള്ളതായിരുന്നു അത്.
കാമവും അശ്ലീലസാഹിത്യവും എന്നെ ചുറ്റിവരിഞ്ഞതിന്റെ യഥാർത്ഥ കാരണം,
ഞാന്‍ എത്ര വലിയ വ്യക്തിയാണെന്ന് ലോകം തിരിച്ചറിഞ്ഞില്ലെങ്കിലും, എന്റെ
മനോരാജ്യത്തിലെ സുന്ദരികളായ സ്ത്രീകള്‍ എന്നെ സ്‌നേഹിക്കുകയും എന്നെ
ആഗ്രഹിക്കുകയും ചെയ്തുവെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഈ ആസക്തിയില്‍
നിന്ന് മോചനം ലഭിക്കുന്നതിനായി ആദ്യം തകര്‍ക്കേണ്ട എന്റെ മനസ്സിന്റെയും
ഹൃദയത്തിന്റെയും ഒരു ശീലമായിരുന്നു അശ്ലീലം. അശ്ലീലത്തിന്റെ
അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി എനിക്ക് ബോധപൂര്‍വ്വം
അശ്ലീലത്തിന്റെ ഭാഗമായ നുണകളോട് സത്യത്തിന്റെ ഭാഗത്ത് നിന്ന്
പോരാടേണ്ടിവന്നു.
എന്റെ ഭാര്യക്ക് എന്നോടുള്ള സ്നേഹം മതിയായിരുന്നു ഈ ശീലം
ഉപേക്ഷിക്കാന്‍ ആവശ്യമായ അവസാന പ്രേരണയായി എനിക്ക് വേണ്ടിയിരുന്നത്.
അശ്ലീലത്തിനെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞതിന് പിന്നിലെ ഒരു പ്രധാന
ഘടകം നല്ല സുഹൃത്തുക്കളായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന
സുഹൃത്തുക്കള്‍, എനിക്ക് എല്ലാം പങ്കിടാന്‍ കഴിയുന്ന സുഹൃത്തുക്കള്‍, ആയിരം
തവണ ഒരേ പ്രവൃത്തി ചെയ്തതിനുശേഷവും എനിക്കുവേണ്ടി പ്രാർത്ഥന തുടര്‍ന്ന
സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. കാമത്തിനും
അശ്ലീലസാഹിത്യത്തിന്മേലുമുള്ള എന്റെ അവസാന വിജയം എനിക്ക് നേടാന്‍
കഴിഞ്ഞത്, എന്റെ പ്രശ്നങ്ങളെല്ലാം - ഭൂതകാലത്തിലെയും അതുപോലെതന്നെ
വര്‍ത്തമാനകാലത്തിലെയും - എന്റെ ഉത്തമസുഹൃത്തായ എന്റെ ഭാര്യയുമായി
പങ്കിട്ടപ്പോഴാണ്. ഞാന്‍ വിണ്ടും അതിലേക്ക് കൂപ്പുകുത്തി വീണാല്‍ അവളോട്
പറയാമെന്ന് വാഗ്ദാനം ചെയ്തു. അവള്‍ തകര്‍ന്ന് പോകുമെന്നും
ദേഷ്യപ്പെടുമെന്നുമാണ് ഞാൻ കരുതിയത്, പക്ഷേ എന്റെ കുറ്റസമ്മതം അവള്‍ക്ക്
അഗാധമായ സങ്കടം വരുത്തിവച്ചെങ്കിലും, അവള്‍ എന്നോടൊപ്പം നില്‍ക്കുകയും
എന്നെ പിന്തുണയ്ക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന്
അവള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, ഞാന്‍ അവളോട്
ഏറ്റുപറഞ്ഞപ്പോഴേക്കും അശ്ലീലം എന്നെ ശ്വാസം മുട്ടിച്ച് തുടങ്ങിയിരുന്നു, എന്റെ
ഭാര്യക്ക് എന്നോടുള്ള സ്നേഹമാണ് ഈ ശീലം ഉപേക്ഷിക്കാന്‍ എനിക്ക്
ആവശ്യമായ അവസാന പ്രചോദനം നല്‍കിയത്. എനിക്ക് ഇനി ഒന്നും
ഒളിക്കാനില്ല, ഇനി അവളോട് അവിശ്വസ്തത തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല
(എന്റെ ചിന്താ ജീവിതത്തില്‍ പോലും).
പതിറ്റാണ്ടുകളായി അശ്ലീലവുമായി മല്ലിട്ടിരുന്നെങ്കിലും, ഇന്ന് ഞാന്‍
സ്വതന്ത്രനാണെന്ന് പറയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അശ്ലീലം
ലോകത്തിലെ എല്ലാ ആനന്ദങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നല്‍കുന്നത്
ദുരിതങ്ങള്‍ മാത്രമാണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം
ഒറ്റരാത്രികൊണ്ട് ലഭിച്ചതല്ല, 2 വര്‍ഷത്തിലേറെ നിണ്ടുനിന്ന ഒരു ദീര്‍ഘ
പ്രക്രിയയിലൂടെയാണ് ഇത് കാലക്രമേണ നേടിയെടുക്കാൻ കഴിഞ്ഞതാണ്.
ഇപ്പോള്‍ ഈ പോരാട്ടം അവസാനിക്കുകയും എനിക്ക് സ്വാതന്ത്ര്യവും
സന്തോഷവും ലഭിക്കുകയും ചെയ്തതിനാല്‍, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
നിങ്ങളും ആരംഭിക്കുന്നതിനായി നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ ഈ പോരാട്ടം തനിയെ നേരിടേണ്ടതില്ല. ഞങ്ങള്‍ക്ക് സാജന്യമായി
പ്രവര്‍ത്തിക്കുന്ന വിശ്വസ്ത ഉപദേഷ്ടാക്കള്‍ ഉണ്ട്, അവര്‍ നിങ്ങളുടെ വാക്കുകള്‍
കേള്‍ക്കാനും നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങളുടെ കൂടെ ഉണ്ടാകുന്നതാണ്.
താഴെ നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുകയാണെങ്കില്‍, ഞങ്ങളുടെ ടീമില്‍ നിന്ന്
ഒരാള്‍ നിങ്ങളുമായി ഉടന്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതാണ്.
സ്വകാര്യതയ്ക്കായി രചയിതാവിന്റെ പേര് മാറ്റിയിരിക്കുന്നു.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).