എന്റെ ജോലിയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു

ഇരുപത് വർഷത്തിലേറെയായി ഞാൻ ജോലി ചെയ്യുന്നു, പക്ഷേ ഒരേ കമ്പനിയിൽ അല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഏകദേശം ഏഴോ എട്ടോ തവണ ഞാൻ സ്ഥാപനങ്ങൾ മാറിയിട്ടുണ്ട്-ചിലയിടത്ത് നിന്ന് എന്നെ പിരിച്ചു വിട്ടു, ചിലയിടങ്ങളിൽ ഞാൻ സ്വന്തം ഇഷ്ടപ്രകാരം ജോലി വിട്ടു പോന്നു. ഇപ്പോൾ എനിക്ക് നാൽപത് വയസ്സായി, ഇനി എനിക്ക് വേണ്ടത് ജീവിതത്തിൽ ഒരു സ്ഥിരതയും, ദീർഘകാലത്തേക്ക് ഒരു ജോലിയുമാണ്.

മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ഒരു സ്ഥാപനം എന്നെ തിരിച്ചു വിളിച്ചപ്പോൾ, ഞാൻ ഒന്നും ആലോചിക്കാതെ അവിടെ തിരികെ ചേർന്നു. ഒരു പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് അവർ മാറിയിരുന്നു. ഒമ്പത് വർഷം മുമ്പ് ഞാൻ അവിടെ ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ വലുത്. എല്ലാം നല്ലതിനാണെന്ന് തോന്നി.

അവർക്ക് പണവും, ഭാവിയെ കുറിച്ചൊരു ദീർഘ വീക്ഷണവും ഇപ്പൊൾ ഉള്ളത് പോലെ തോന്നി. മുമ്പ് എന്റെ കൂടെ ജോലി ചെയ്തവരേയും എന്റെ പഴയ ബോസിനേയും ഞാൻ അവിടെ വെച്ച് കണ്ടുമുട്ടി. അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഞാൻ മുമ്പ് ജോലി ചെയ്തിട്ടുള്ള ആളുകളുടെ കൂടെ, പരിചിതമായ ചുറ്റുപാടുകളിലേക്ക് തിരിച്ചെത്തിയത് വലിയ ഒരു ആശ്വാസമായിരുന്നു.

എന്റെ ആഗ്രഹങ്ങൾ സഫലമായത് പോലെ തോന്നി.

ജോലി ആരംഭിച്ചു, എന്റെ ടീമുമായി ഞാൻ പെട്ടന്ന് പരിചയത്തിലായി. എന്റെ ടീം അംഗങ്ങളിൽ ഭൂരിഭാഗവും പുതിയവരായിരുന്നു. ഇപ്പോൾ ഉള്ള ചുരുക്കം ചില പഴയ ആളുകൾ, മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് വേറെ പല ടീമുകളിലും ഉണ്ടായിരുന്നവരാണ്. അതൊരു തരത്തിൽ ഗുണകരമായിരുന്നു. എന്റെ ആഗ്രഹം സഫലമായത് പോലെ തോന്നി. ജോലി വേഗത്തിൽ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു, അതിന് എടുത്ത സമയം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. മാർക്കറ്റിംഗിലേക്ക് പണം ഒഴുകുന്നത് കൊണ്ട് പുറത്ത് നിന്ന് നോക്കുമ്പോൾ ബിസിനസ്സ് വളരെ സ്ഥിരതയുള്ളതായി കാണപ്പെട്ടു, അത്കൊണ്ട് എനിക്ക് കിട്ടിയ ഈ റോൾ ദീർഘകാലത്തേക്ക് നിൽക്കും എന്ന് ഞാൻ വിശ്വസിച്ചു.

ആറുമാസം പിന്നിട്ടപ്പോൾ കാര്യങ്ങൾ വ്യക്തമാവാൻ തുടങ്ങി. സംഘടനയുടെ ഉടമസ്ഥനായ വ്യക്തി തന്റെ മകനെ വളരെ ഉയർന്ന പദവിയിലേക്ക തിരഞ്ഞെടുത്തു. ഈ റോളിന് വേണ്ട എക്‌സ്‌പീരിയൻസ് ഈ വ്യക്തിക്ക് ഇല്ലായിരുന്നു. അത്കൊണ്ട് തെറ്റായ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. കൈവശം ഉണ്ടായിരുന്ന പണം തീർന്നു. വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ ശമ്പളം മുടങ്ങി.

ജോലിയിൽ പ്രവേശിച്ച് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ, ഒരു മീറ്റിംഗിൽ വെച്ച്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തി.

ജോലിയിൽ പ്രവേശിച്ച് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ, ഒരു മീറ്റിംഗിൽ വെച്ച്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തി. കമ്പനി നിലനിൽക്കണമെങ്കിൽ ചില ജീവനക്കാരെ പറഞ്ഞു വിടണം. എന്റെ ടീമിനെയും എന്നെയും കുറിച്ച് എനിക്ക് അൽപ്പം ആശങ്കയും പേടിയുമുണ്ടായിരുന്നു. പക്ഷെ എന്നെ തിരികെ വിളിച്ചു ജോയിൻ ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടതിനാലും, എന്റെ ടീം ചെറുതായതിനാലും വെട്ട് ഞങ്ങളുടെ മേൽ വീഴില്ലെന്ന് ഞാൻ പ്രതീക്ഷിച്ചു. മാത്രമല്ല ജോലി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്താനും ടീമിനെ ഊർജസ്വലമാക്കാനുമുള്ള വഴികൾ ചർച്ച ചെയ്യാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചത് എന്റെ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തി.

ഒരു ദിവസം, മനുഷ്യവിഭവശേഷി (HR) മേധാവിയെ ചെന്ന് കാണാൻ എന്നോട് ആവശ്യപ്പെട്ടു. ഒന്നും അറിയാതെ എന്നാൽ ആത്മവിശ്വാസത്തോടെ ഞാൻ ഓഫീസിലേക്ക് നടന്നു. വളരെ നല്ല രീതിയിലാണ് മീറ്റിങ് ആരംഭിച്ചത്, പക്ഷേ എന്നേയും പിരിച്ചു വിടാൻ പോവുകയാണെന്ന് അധികം താമസിയാതെ തന്നെ എനിക്ക് മനസ്സിലായി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) എന്നെ വിളിപ്പിച്ച കാര്യവും, ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനും ഊർജസ്വലമാക്കാനും നടത്തിയ ചർച്ചയെ പറ്റി ഞാൻ വലിയ ഞെട്ടലോടെ മാനേജറിനോട് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ എന്ത് മറിമായമാണ്‌ നടന്നത്? സത്യസന്ധമായി യുക്തിക്ക് നിരക്കുന്ന ഒരു ഉത്തരംവും എനിക്ക് ലഭിച്ചില്ല.

ഞാൻ ഓഫീസിൽ നിന്ന് വളരെ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി, ഉടൻ തന്നെ എന്റെ ടീമിനെ കാണുകയും ഈ വിവരം പങ്കുവെക്കുകയും ചെയ്തു. എന്നെ പോലെ തന്നെ അവരും ഒരു ഞെട്ടലോടെയാണ് ഇത് കേട്ടത്. ഓഫീസ് വിട്ട് ഞാൻ വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. "എന്താണ് സംഭവിച്ചത്?" "എന്ത്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?" എന്നുള്ള നിരവധി ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു പോയി. എനിക്കത് വിശ്വസിക്കാനായില്ല. എന്റെ കുടുംബത്തോട് ഞാൻ എന്താണ് പറയുക? എനിക്ക് അപമാനം തോന്നി; ഏറ്റവും വേദനാജനകമായ രീതിയിലാണ് അവർ എന്റെ വിശ്വാസത്തെ തകർത്തത്.

ജോലി നഷ്‌ടപ്പെട്ടിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു, എന്നിട്ടും എനിക്ക് ഇപ്പോഴും ദേഷ്യവും വേദനയും അപമാനവും തോന്നാറുണ്ട്. ജോലിക്കായുള്ള എന്റെ തിരച്ചിൽ തുടരുകയാണ്. പക്ഷെ എന്റെ വിശ്വാസത്തിന് ഏറ്റ ഈ മുറിവ് വലിയ വേദനയാണ് മനസ്സിന് തന്നത്. കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് പറയാറുണ്ട്. അത് തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് ഇപ്പോൾ ജോലിയില്ല, പക്ഷേ ഞാൻ പ്രതീക്ഷ കൈവിട്ടില്ല

നിങ്ങളും സമാനമായ പോരാട്ടങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഓർക്കുക. അതിനെക്കുറിച്ച് സംസാരിക്കുന്നതിന് ദയവായി ഞങ്ങളുടെ ഉപദേശകരിൽ ഒരാൾക്ക് എഴുതാൻ മടിക്കരുത്. ഇത് തികച്ചും സൗജന്യവും വളരെ രഹസ്യമായി വയ്ക്കുന്നതുമാണ്. നിങ്ങളുടെ വിവരങ്ങൾ ചുവടെ പൂരിപ്പിച്ചാൽ, ഉടൻ തന്നെ ഒരു ഉപദേഷ്ടാവിൽ നിന്ന് നിങ്ങൾക്ക് മറുപടി ലഭിക്കും. നിങ്ങളുടെ യഥാർത്ഥ പേരോ വ്യാജമായതോ നൽകാവുന്നതാണ്. ആ തീരുമാനം പൂർണ്ണമായും നിങ്ങളുടേതാണ്.

സ്വകാര്യതയ്ക്കായി രചയിതാവിന്റെ പേര് മാറ്റിയിട്ടുണ്ട്.
ഫോട്ടോ ക്രെഡിറ്റ് Venkadesh Subramanian

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.