നിര്‍ജ്ജീവമായ വിവാഹത്തില്‍ അകപ്പെട്ടു

ഞങ്ങളുടെ ദാമ്പത്യത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. എന്റെ വികാരങ്ങള്‍ അംഗീകരിക്കാനോ അദ്ദേഹത്തിന്റെ പിന്തുണ പ്രകടിപ്പിക്കാനോ എന്റെ ഭര്‍ത്താവിന്‌ അറിയില്ലായി രുന്നു. ഏഴ്‌ വര്‍ഷത്തെ പ്രണയത്തിനും 13 വര്‍ഷത്തെ ദാമ്പത്യത്തിനും ശേഷം, ഞങ്ങള്‍ ക്രമേണ അപരിചിതരായി ത്തിരുന്നു - പരസ്പര ധാരണ കുറയുന്ന ഞങ്ങള്‍ക്കിടയില്‍ ലേശം പോലും ബന്ധം അവശേഷിക്കാത്ത അവസ്ഥയി ലെത്തി...

അയാള്‍ എനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും ഞാന്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ എന്നെ ശ്രദ്ധിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അയാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒന്നായി രുന്നില്ല അത്‌. ഞങ്ങളുടെ വീടിന്‌ പുറത്തുള്ളവര്‍ക്ക്‌ അദ്ദേഹം ഒരു “ഉത്തമസുഹൃത്തായി രുന്നു”, എന്നാല്‍ എനിക്ക്‌ തന്നിരുന്നത്‌ കാലങ്ങളായി രണ്ടാം സ്ഥാനമായി രുന്നെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ ചിന്തിച്ചുപോയി,_ അയാള്‍ എന്റെ സുഹൃത്ത്‌ ആയിരുന്നെങ്കിലെന്ന്‌ ഞാൻ ആഗ്രഹിച്ചു. എന്റെ തോന്നലുകള്‍ അയാളെ അറിയിച്ചപ്പോള്‍, എന്റെ വികാരങ്ങള്‍ അയഥാര്‍ത്ഥമാണെന്നത്‌ പോലെ അവ അദ്ദേഹം തള്ളിക്കളയും. ഒരേ മേല്‍ക്കൂരക്ക്‌ കീഴില്‍ ഒരുമിച്ച്‌ താമസിക്കുന്ന, വല്ലപ്പോഴും സംസാരിക്കുന്ന അപരിചിതരായി, ഞങ്ങള്‍ മാറി. ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്ന അപൂര്‍വ) അവസരങ്ങളിലെല്ലാം അത്‌ സാധാരണയായി വാദപ്രതിവാദങ്ങളിലാണ്‌ അവസാനിച്ചിരുന്നത്‌. അയാള്‍ എന്റെ അടുത്ത്‌ വരാന്‍ ആഗ്രഹി ക്കാത്തതിനാല്‍ ഞങ്ങള്‍ ഉറങ്ങിയിരുന്നത്‌ വെവ്വേറെ മുറികളില്‍ പോലുമാണ്‌. എന്റെ ഭര്‍ത്താവ്‌ വീട്ടിലുള്ളപ്പോള്‍, ഒരിക്കലും എന്റെയും മകളുടെയും കാര്യങ്ങള്‍ നോക്കിയിരുന്നില്ല. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തന്നെ മാറിയിരുന്നു, പക്ഷേ ആ വസ്തുത അംഗീകരിക്കാന്‍ ഞാൻ തയ്യാറായില്ല. അദ്ദേഹം വീടിനു പുറത്ത്‌ വളരെ സമയം ചെലവഴിച്ചു, അതിനാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ തനിയെയാണ്‌ എന്റെ മകളെ വളര്‍ത്തിക്കൊണ്ടിരുന്നത്‌. ആളുകള്‍ അയാളെ സ്നേഹിച്ചു - അയാള്‍ അവരുടെ വീരപുരുഷനായിരുന്നു, അവര്‍ക്ക്‌ അയാളുടെ സഹായം ആവശ്യമായി രുന്നു. പക്ഷേ അത്‌ അയാളെ സ്വന്തം കുടുംബത്തില്‍ നിന്ന്‌ അകറ്റി. അയാള്‍ ഒരു ദാതാവ്‌ മാത്രമായിത്തിര്‍ന്നു, പക്ഷേ എനിക്ക്‌ അയാളെ ഒരു സഹ.പേരന്റായി കൂടി ആവശ്യമായിരുന്നു.

എന്റെ ഭര്‍ത്താവ്‌ മദ്യപാനിയും ജോലിയില്‍ തല്പരനുമായി രുന്നു. എല്ലാ ദിവസവും വെളുക്കുന്നതിനുമുമ്പ്‌ അയാള്‍ക്ക്‌ കുടിക്കണമായി രുന്നു, മാത്രമല്ല വിട്ടില്‍ കാര്‍ട്ടണുകളില്‍ മദ്യം സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അയാള്‍ പലപ്പോഴും വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുമായിരുന്നു. വൈകുന്നേരങ്ങളില്‍ അയാള്‍ ഓഫീസില്‍ നിന്ന്‌ തിരിച്ചുവ രുന്നത്‌ കാത്തിരിക്കുമ്പോള്‍, അയാള്‍ ഓഫീസില്‍ ജോലിചെയ്യുകയോ സുഹൃത്തുക്കളുമായി സായാഹ്നം ചെലവഴിക്കുകയോ ആവും ചെയ്യുക. വീട്ടില്‍ തിരിച്ച്‌ എത്തിയാലും അയാള്‍ എന്നോടൊപ്പം സമയം ചെലവഴിക്കാതെ അമിതമായി മദ്യപിക്കുകയും പലപ്പോഴും പുലര്‍ച്ചെ വരെ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ ഇരിക്കുകയും ചെയ്യും. ഞങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചിട്ടില്ല. ആഴ്ചയില്‍ പല ദിവസവും അയാള്‍ രാത്രി ഒരു മണിക്കോ അതിലും വൈകിയോ വീട്ടിലെത്തും, ഭക്ഷണത്തിനായി എന്നെ കാത്തിരിക്കേണ്ട ഞാന്‍ കഴിച്ചു എന്ന്‌ എന്നോട്‌ പറയും.

ഫ്എന്നെ ഞെട്ടിച്ചുകൊണ്ട്‌, ഞങ്ങളുടെ ദാമ്പത്യത്തിന്റെ അവസാന കുറച്ച്‌ വര്‍ഷങ്ങളില്‍, അയാള്‍ മറ്റൊരാളെ കണ്ടെത്തിയെന്ന്‌ ഞാന്‍ മനസ്സിലാക്കി.

എന്നോട്‌ വൈകാരികമായും മാനസികമായും ശാരിരികമായും അടുക്കാന്‍ സാധിക്കില്ലെന്ന്‌ അയാള്‍ എന്നോട്‌ പറയാറുണ്ടായി രുന്നു, പക്ഷേ അയാളുടെ വാക്കുകള്‍ ഒരിക്കലും അത്ര കാര്യമാക്കിയിരുന്നില്ല. എന്നെ ഞെട്ടിച്ചുകൊണ്ട്‌, ഞങ്ങളുടെ ദാമ്പത്യത്തിന്റെ അവസാന കുറച്ച്‌ വര്‍ഷങ്ങളില്‍, അയാള്‍ക്ക്‌ മറ്റൊരു ബന്ധം ഉണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കി. മറ്റൊരു സ്ത്രീയുമായി വൈകാരികമായും ശാരീരികമായും അയാള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ എഏനിക്കറിയാമെങ്കിലും ഞാന്‍ ഒന്നുമറിയാത്തതുപോലെ അയാളോടൊപ്പം താമസിച്ചു. അയാളെ ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുമെന്ന്‌ ഞാന്‍ ഭയന്നു.

ഒടുവില്‍ അത്‌ സംഭവിച്ചപ്പോള്‍ ഞാന്‍ പുറം ലോകത്തുനിന്ന്‌ അകന്നുനിന്നു. അയാള്‍ക്ക്‌ നല്‍കാന്‍ എന്റെ കൈയ്യില്‍ കൂടുതലായി ഒന്നുമില്ലാത്തതിനാല്‍ ഞാന്‍ തനിച്ചിരിക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്റെ മനസ്സിനോടും ഞങ്ങളുടെ ബന്ധത്തിനോടും പോരാടി. ഞാന്‍ അയാളുടെ പെരുമാറ്റത്തെക്കുറിച്ച്‌ പറഞ്ഞാല്‍ അത്‌ വഴക്കില്‍ അവസാനിക്കുകയും, പിന്നെ അയാള്‍ മദ്യപിക്കുകായും ചെയ്യുമായി രുന്നു. എനിക്ക്‌ മാനസിക സംഘര്‍ഷം ഉണ്ടെന്ന്‌ കരുതി ഞാന്‍ സൈക്കോളജിസ്റ്റിന്റെ അടുത്ത്‌ പോയി. വിഷാദരോഗത്തിന്‌ ഞാന്‍ മരുന്ന്‌ കഴിക്കാന്‍ തുടങ്ങി. ഞാന്‍ നിരാശയാണെന്നും ഒറ്റയ്ക്കാണെന്നും എനിക്ക്‌ തോന്നി.

അയാള്‍ വളരെ തിരക്കിലായതിനാലോ മറ്റെവിടെയെങ്കിലും ആയതിനാലോ എനിക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അയാള്‍ ഒരിക്കലും കണ്ടിട്ടില്ല. മരവിച്ചുപോയ ഞങ്ങളുടെ ദാമ്പത്യത്തിലെ തന്റെ ഭാഗം അയാള്‍ അംഗീകരിക്കാത്തതിനാല്‍ ഞാന്‍ തകര്‍ന്നുപോകുകയായി രുന്നു. അതിനെല്ലാം അയാള്‍ എന്നെ കുറ്റപ്പെടുത്തി. ദമ്പതികളുടെ കാണ്‍സിലിംഗില്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ അയാളോട്‌ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചു. ഞാന്‍ എന്റെ മനഃശാസ്ത്രജ്ഞനെ തനിയെ കാണുന്നത്‌ തുടർന്നതിനാല്‍, കുടുംബത്തോടും സുഹൃത്തുക്കളോടും എനിക്ക്‌ മാനസിക വിഭ്രാന്തിയുണ്ടെന്ന്‌ അയാള്‍ പറഞ്ഞു.

വര്‍ഷങ്ങളോളം ഞാന്‍ പുറം ലോകവുമായി ബന്ധമില്ലാതെയി രുന്നു.

പക്ഷേ, ഞാന്‍ എനിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിലൂടെ എന്റെ വിഷാദത്തെ ഞാന്‍ അതിജീവിച്ചു. എന്നെ അംഗീകരിച്ച കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഞാന്‍ ബന്ധപ്പെട്ടു. ആരോഗ്യകരമായ സമൂഹങ്ങളുമായി ഞാന്‍ ബന്ധപ്പെട്ടു, ഇത്‌ എന്റെ തെറ്റുകൊണ്ടാണെന്ന്‌ ഞാൻ കരുതിയിരുന്ന നിര്‍ജ്ജിവമായ വിവാഹത്തിന്റെ ചങ്ങലകളില്‍ നിന്ന്‌ പുറത്ത്‌ കടക്കാന്‍ എന്നെ സഹായിച്ചു. എനിക്ക്‌ വേണ്ട നിരുപാധിക സ്നേഹവും സ്വീകാര്യതയും ലഭിക്കാന്‍ ദൈവത്തിലേക്ക്‌ തിരിയേണ്ടതുണ്ടെന്ന്‌ ഞാന്‍ ആഗ്രഹിച്ചു.

വര്‍ഷങ്ങളോളം ഞാന്‍ പുറം ലോകവുമായി ബന്ധമില്ലാതെയി രുന്നു. വളരെയധികം വൈകാരിക നഷ്ടങ്ങള്‍ ഉണ്ടായി, പങ്കിടാനും പൂര്‍വ്വാവസ്ഥയില്‍ ആകാനും എന്നെ അനുവദിക്കാത്തതിലൂടെ, ജിവിതത്തിലെ എല്ലാ സമ്മര്‍ദ്ദങ്ങളും ഞാന്‍ സ്വയം ഏറ്റ്‌ വാങ്ങുകയായിരുന്നു. നഷ്ടപ്പെട്ടു പോയ ഒരു ബന്ധത്തില്‍ നിന്ന്‌ പുറത്തു വന്നതിലൂടെ, എനിക്ക്‌ ഒരു പുതിയ തുടക്കത്തോടെ സുഖം പ്രാപിക്കാനും വീണ്ടും ഞാനായിത്തീരാനും കഴിഞ്ഞു.

ഞാന്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ എനിക്ക്‌ തോന്നുന്നു. എനിക്ക്‌ എപ്പോഴെങ്കിലും ആകാന്‍ കഴിയുമെന്ന്‌ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ ഞാന്‍ ശക്തയായി. ഞാന്‍ എന്റെ ജീവിതം പല നിറങ്ങളില്‍ ജീവിച്ചു - ചിലത്‌ തണുത്തതും, ചിലത്‌ ഈര്‍ജസ്വലവും ആയിരുന്നു. ഇതുവരെ ഞാന്‍ വരച്ച ക്യാന്‍വാസ്‌ എന്തുതന്നെയായാലും, അത്‌ എന്നെ ഇന്നത്തെ ഞാനാക്കി മാറ്റി. എന്റെ പോരാട്ടത്തിന്‌ ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങള്‍ ഇന്ന്‌ വൈകാരികമായ ഉപേക്ഷിക്കല്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ അത്‌ തനിയെ നേരിടേണ്ടതില്ലെന്ന്‌ നിങ്ങള്‍ അറിയണമെന്ന്‌ ഞാന്‍ ആഗ്രഹി ക്കുന്നു. അതിനെക്കുറിച്ച്‌ തുറന്ന്‌ സംസാരിച്ചത്‌ രോഗശാന്തിയി ലേക്കുള്ള എന്റെ യാത്രയുടെ ഒരു വലിയ ഭാഗമായി രുന്നു. നിങ്ങളുടെ ഇമെയില്‍ വിലാസവും പേരും ചുവടെ നല്‍കുകയാണെങ്കില്‍, ഞങ്ങളുടെ സൌജന്യമായി പ്രവര്‍ത്തിക്കുന്ന ഒരു വിശ്വസ്ത ഉപദേഷ്ടാവ്‌ നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കുന്നതിനും നിങ്ങളെ പിന്തുണക്കുന്നതിനുമായി നിങ്ങളെ ഉടന്‍ ബന്ധപ്പെടുന്നതാണ്‌. നിങ്ങളുടെ യഥാര്‍ത്ഥ പേര്‌ അല്ലെങ്കില്‍ വ്യാജ നാമം നിങ്ങള്‍ക്ക്‌ നല്‍കാം. അത്‌ എങ്ങനെയാവണം എന്നുള്ളത്‌ നിങ്ങളുടെ ഇഷ്ടമാണ്‌.

സ്വകാര്യതയ്ക്കായി രചയിതാവിന്റെ പേര്‌ മാറ്റിയിരിക്കുന്നു.
ഫോട്ടോ ക്രെഡിറ്റ് Clem Onojeghuo

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.