ഭാവനാതീതമായ വേദന
മോശമായ പെരുമാറ്റത്തിൽ നിന്ന് ഉണ്ടാകുന്ന മനോവേദന നിങ്ങൾ അനുഭവിക്കുന്നത് വരെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത് പുറമെ നിങ്ങൾ കാണുന്ന ഒന്നല്ല, മറിച്ച് ആഴത്തിലിത് എല്ലാ ബന്ധങ്ങളുടെയും ഇഴകൾ അകറ്റാൻ പോന്നതാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നിങ്ങളോട് മോശമായി പെരുമാറുമ്പോൾ, നിങ്ങളുടെ ലോകം തകർന്നടിയുന്നു, എല്ലാം അതിൽ ആണ്ട്പോകുന്നു. യാതൊരു രൂപത്തിലുള്ള മോശമായ പെരുമാവും അനുവദിക്കരുത്; എന്‍റെ വിഷമകരമായ ദാമ്പത്യ ജീവിതത്തിൽ നിന്ന് ഞാൻ പതുക്കെ ഇത് മനസ്സിലാക്കി. എന്‍റെ ശരീരത്തിൽ മാത്രമായിരുന്നില്ല മുറിവുകൾ ഉണ്ടായിരുന്നത്, എന്‍റെ ഹൃദയത്തിലും മനസ്സിലും മുറിവുകൾ ഉണ്ടായിരുന്നു.
ഇതിനെല്ലാം നടുവിൽ, വേദനയും നഷ്ടവും മാറ്റുന്നതിന് ഞാൻ ഒരു കവിത എഴുതി.
എനിക്ക് എന്‍റെ പ്രണയദിനങ്ങൾ നഷ്ടമായി.
മണിക്കൂറുകൾ നീണ്ട ആ ചാറ്റിംഗ്
പരസ്പര സ്നേഹം
കൊച്ചു കൊച്ചുകാര്യങ്ങൾ പറഞ്ഞുള്ള ആ വഴക്ക്
രാത്രി വൈകിയുള്ള സംസാരം, രഹസ്യങ്ങൾ പങ്കിടൽ
വിചിത്ര സ്വപ്‌നങ്ങൾ, അസൂയ
മനോഭാവം, നിങ്ങളുടെ കോളുകൾക്കായുള്ള നീണ്ട കാത്തിരിപ്പ്
നിങ്ങളുടെ ചിത്രങ്ങളും സന്ദേശങ്ങളും വീണ്ടും വീണ്ടും കാണുന്നത്
വെറുതെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്, നിങ്ങളെ അന്ധമായി വിശ്വസിച്ചുകൊണ്ടിരുന്നത്
നിങ്ങളുടെ ആലിംഗനങ്ങളും ചുംബനങ്ങളും, നിങ്ങളുടെ നിഷ്കളങ്കമായ ആഗ്രഹങ്ങൾ!
ഇപ്പോൾ ഈ വിവാഹബന്ധത്തിൽ എന്നെ തഴുകുന്നത് ഒരു ശൂന്യതയാണ്,
ഫോൺ വിളികളില്ല, നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന വാക്കുകളില്ല
ബോധം നഷ്ടപ്പെടൽ, മനോവേദനകൾ, മോശമായ പെരുമാറ്ങ്ങൾ, വേദനകൾ
മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏകാന്തത, പങ്കിടാത്ത വികാരങ്ങൾ
രാത്രി വൈകിയോളമുള്ള നിലവിളികൾ, ഹൃദയം തകർക്കുന്ന രഹസ്യങ്ങൾ
ഞെട്ടിക്കുന്ന വിശ്വാസവഞ്ചന, തകർന്ന സ്വപ്നങ്ങൾ
ഇല്ലാതാക്കിയ ഓർമ്മകൾ, വ്യാജമായ പുഞ്ചിരി
തകർന്ന വിശ്വാസം, സത്യസന്ധമല്ലാത്ത ഹൃദയവേദന -
എന്തുകൊണ്ടാണ് ഞാൻ നിങ്ങളുമായി ഇത്രയധികം അടുത്തതെന്ന് എനിക്കറിയില്ല!
അദ്ദേഹം എന്നോട് കലഹിക്കുമ്പോഴെല്ലാം എനിക്ക് വളരെയധികം മനോവിഷമം ഉണ്ടായി - എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അങ്ങനെ ചെയ്യുമ്പോൾ, എന്നെ വേദനിപ്പിക്കാൻ ആവശ്യമായ ശക്തി ഞാൻ അദ്ദേഹത്തിന് നൽകി. കലഹിക്കുമ്പോൾ, അദ്ദേഹം എന്‍റെ വികാരങ്ങൾക്ക് എന്തെങ്കിലും പരിഗണന നൽകിയാൽ, ഞാൻ അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിച്ചു. ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ ശരിക്കും, അദ്ദേഹത്തിന്‍റെ ഹിന്ദു കുടുംബത്തിന്‍റെ ഇടപെടലുകൾ, മദ്യപാനം, നിഷ്‌കരുണമായ പെരുമാറ്റം എന്നിവയിൽ നിന്ന് ഉണ്ടാകുന്ന പൊരുത്തക്കേടുകൾ കാരണം അദ്ദേഹം എന്നെ നിസ്സാരയായി കാണുന്നു. സത്യത്തിൽ, അദ്ദേഹം ഒരു അടിമയോട് എന്ന പോലെയാണ് എന്നോട് പെരുമാറിക്കൊണ്ടിരുന്നത്.
മദ്യം അദ്ദേഹത്തെ ഏറ്റവും മോശക്കാരനാക്കി. മദ്യപിച്ചിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ യുക്തിയും വികാരവും നഷ്ടപ്പെട്ടു - ഈ സമയത്താണ് അദ്ദേഹം ശാരീരിക പീഢനം കൂടുതലും നടത്തിക്കൊണ്ടിരുന്നത്. വളച്ചൊടിച്ചതുപോലെ തോന്നാമെങ്കിലും, ആ സമയത്ത്, ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ എന്നെ വേദനിപ്പിച്ചുവെന്ന് ഞാൻ കരുതി, ഒരുപക്ഷേ അദ്ദേഹം അർഹിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ സ്നേഹിച്ചതുകൊണ്ടാകാം.
"അമ്മേ, അച്ഛൻ നിന്നെ തല്ലുന്നതുപോലെ എന്നെ തല്ലുമോ എന്ന് എനിക്ക് ചിലപ്പോൾ പേടിയാണ്" എന്റെ മകൾ എന്നോട് ഇത് പറഞ്ഞു വളർന്നു.
ഞാൻ അദ്ദേഹത്തെ അന്ധമായി സ്നേഹിച്ചു, അദ്ദേഹത്തിന്‍റെ യഥാർത്ഥ സ്വഭാവം വർഷങ്ങളോളം എന്‍റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവെച്ചു. എന്‍റെ ദാമ്പത്യത്തിൽ എന്‍റെ വ്യക്തിത്വവും സദ്‌ഗുണവും ആദരവും എനിക്ക് നഷ്ടപ്പെട്ടു. ഞാൻ നിരാശിതയും നിന്ദിതയുമായിരുന്നു. മാനസികമായും ശാരീരികമായും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ വിധത്തിലും അദ്ദേഹം എന്നെ അവഗണിച്ചു. അദ്ദേഹത്തിന് എന്നെ ഒഴിവാക്കാൻ ആഗ്രഹമുണ്ടായിരുന്നു - ഒരു പഴയ ഫർണിച്ചർ മാത്രമായി മാറിയത് പോലെയായിരുന്നു.
അദ്ദേഹം എന്നെ ശാരീരികമായി ഉപദ്രവിക്കുമ്പോഴെല്ലാം, ഞാൻ അദ്ദേഹത്തിന് ഒരിക്കൽ നൽകിയിരുന്ന എല്ലാ സ്നേഹവും ആദരവും അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മനസിലാക്കിയില്ല. പൊരുത്തക്കേടിന്‍റെ അടിസ്ഥാനത്തിൽ എന്നെ വിവാഹമോചനം ചെയ്യാനും സത്യസന്ധവും മാനുഷികവുമായ കാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിയുമായിരുന്നെങ്കിൽ. പക്ഷേ അദ്ദേഹം ചെയ്തില്ല; അദ്ദേഹത്തിന് തന്‍റെ അഹംഭാവമായിരുന്നു വലുത്. ഞാൻ അദ്ദേഹത്തോടൊപ്പം താമസിച്ചു, കാരണം ഞാൻ സ്നേഹിച്ച വ്യക്തിയെ ഉപേക്ഷിക്കാതിരിക്കുക എന്നതുമായും ഞാൻ സ്നേഹിച്ച വ്യക്തി നിലവിലില്ല എന്ന വസ്തുതയുമായും പൊരുത്തപ്പെടാനാകാതെ ഞാൻ അതിനിടയിൽ കിടന്ന് നീറി.
എന്നെ ഞെട്ടിച്ചുകൊണ്ട്, വിവാഹബന്ധത്തിലായിരിക്കുമ്പോൾ തന്നെ അദ്ദേഹം മറ്റൊരു സ്ത്രീയെ കണ്ടെത്തി. ഈ കാര്യം ഞാൻ സംശയിച്ചു, പക്ഷേ ഒരു വർഷത്തിലേറെ അദ്ദേഹം അത് നിഷേധിച്ചു. എന്നിട്ടും, അദ്ദേഹം എന്നെ ഉപയോഗിക്കുകയും അദ്ദേഹം ആഗ്രഹിക്കുമ്പോഴെല്ലാം എന്നെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ആകെ തകർന്നുപോയി - എനിക്ക് ഭ്രാന്തായി, ഞാൻ കഷ്ടിച്ച് ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തു. ഞാൻ അദ്ദേഹത്തോടോ മറ്റുള്ളവരോടോ വല്ലപ്പോഴും മാത്രം സംസാരിച്ചു. ക്രമേണ ഞാൻ മാനസിക ആഘാതത്തിലേക്ക് പോവുകയായിരുന്നു.
എന്റെ മകളുടെ മുന്നിൽ വെച്ചാണ് ഇതെല്ലാം സംഭവിച്ചത്. "അച്ഛൻ അമ്മയെ തള്ളി കുളിമുറിയിൽ പൂട്ടിയിട്ടത് എങ്ങനെയെന്ന്" അവൾ ഇപ്പോഴും പറയുന്നു. എന്റെ മകൾ എന്നോട് പറഞ്ഞു വളർന്നു, "അമ്മേ, അച്ഛൻ നിങ്ങളെ തല്ലുന്നത് പോലെ എന്നെ തല്ലുമോ എന്ന് എനിക്ക് ചിലപ്പോൾ ഭയമാണ്."
എന്റെ ചെറിയ കുട്ടിക്കുവേണ്ടി ഞാൻ അക്രമം സഹിക്കുകയായിരുന്നു. എന്റെ മകളുടെ മാതാപിതാക്കൾ വേർപിരിയാൻ ആഗ്രഹിക്കാത്തതിനാൽ ബന്ധം തുടരാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അന്തരീക്ഷം സാധാരണ ജീവിതം നയിക്കാൻ കഴിയാത്തവിധം വിഷലിപ്തമായി.
കാലക്രമേണ, അദ്ദേഹം എന്നെ ശാരീരികമായി മർദ്ദിക്കുമ്പോൾ, അദ്ദേഹത്തിന് എന്നെ മടുത്തെന്നും ഞാൻ മരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും അദ്ദേഹം എന്നോട് പറയുമായിരുന്നു. അദ്ദേഹം അത് പറഞ്ഞപ്പോൾ ഞാൻ ഇല്ലാതായതായി തോന്നി - അദ്ദേഹത്തിന്‍റെ കണ്ണുകൾക്ക് മുന്നിൽ എന്‍റെ ജീവിതം അവസാനിപ്പിക്കാൻ അത്രമാത്രം ഞാൻ ശ്രമിച്ചു. നടുവേദനയ്ക്ക് ഞാൻ ഉപയോഗിച്ച മോർഫിൻ അടിസ്ഥാനമാക്കിയുള്ള വേദനസംഹാരികൾ ഞാൻ അമിതമായി കഴിച്ചു.
ഇത് എന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു; ഇത് വേദനാജനകവും ഭയാനകവുമായിരുന്നു, അതിനാൽ ശ്വാസത്തിനായി പിടച്ച് ഞാൻ ഐസിയുവിൽ ജീവനായി എത്തി. എനിക്ക് ദയനീയതയും നിരാശയും തോന്നി, മരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്‍റെ മാതാപിതാക്കൾ എന്നെ ചേർത്തു പിടിച്ചു, സുഖം പ്രാപിക്കാൻ എനിക്ക് ആവശ്യമായ നല്ല പിന്തുണയും ശക്തിയും നൽകി. ഞാൻ ഇതിനകം ഒരു വർഷമായി ഭാഗിക വിഷാദത്തിനായി ആന്റിഡിപ്രസന്റുകൾ കഴിക്കുന്നുണ്ടായിരുന്നു. നിലനിൽപ്പില്ലാത്തതും അക്രമാസക്തവുമായ ഒരു ബന്ധം കാരണം എന്‍റെ വിലയേറിയ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ക്ഷമ ചോദിച്ച് ഞാൻ ആശുപത്രി കിടക്കയിൽ കിടന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. ഞാൻ എന്‍റെ ഹൃദയം തുറന്നു കരഞ്ഞു. ഡിസ്ചാർജ് ചെയ്തപ്പോൾ, ഞാൻ പഴയ ദുർബലയായ സ്ത്രീയല്ലെന്ന് എനിക്ക് തോന്നി.
എന്‍റെ ആന്തരിക ശക്തി ഞാൻ മനസ്സിലാക്കി, എന്‍റെ അനുഭവങ്ങൾ എന്നെ ശക്തയാക്കി, ഇനി ഒന്നിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല. എന്‍റെ ദയനീയമായ അടിമത്തത്തിൽ നിന്ന് - വിവാഹത്തോടെ വർഷങ്ങളായി ഞാൻ ജീവിച്ചിരുന്ന പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട ബന്ധത്തിൽ നിന്ന് മുക്തയാകാൻ ഞാൻ ആഗ്രഹിച്ചു. പുരുഷനെ ആവശ്യമില്ലാത്ത ഒരു സ്വതന്ത്ര സ്ത്രീയാകാൻ ഞാൻ ആഗ്രഹിച്ചു. അവസാനം, എന്‍റെ അക്രമാസക്തമായ ബന്ധം ഞാൻ ഉപേക്ഷിക്കാൻ തുടങ്ങി. എനിക്ക് എന്‍റെ കുറവുകൾ ഉണ്ടായിരുന്നു, അത് കുഴപ്പമൊന്നുമില്ലാത്തതായിരുന്നു. എന്നാൽ എന്നെ നിസ്സാരയായി കാണുന്നതും ദുരുപയോഗം ചെയ്യുന്നതും അനുവദിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നെ ഒന്നുമില്ലായ്മയിലേക്ക് എത്തിച്ച ആളുമൊത്ത് ഒരേ മേൽക്കൂരക്ക് കീഴിൽ കഴിയാൻ ഞാൻ ആഗ്രഹിച്ചില്ല.
എന്‍റെ മേൽ അദ്ദേഹത്തിനുള്ള എല്ലാ അധികാരവും നഷ്ടപ്പെട്ടു.
കടന്നുപോകുന്ന ഓരോ നിമിഷവും എന്‍റെ ശക്തി കൂടിക്കൂടി വന്നു. പ്രാർത്ഥനയും മാർഗനിർദേശവും എന്നെ സ്ഥിരോത്സാഹിയാക്കി മാറ്റി, അതുമൂലം എന്‍റെ കുട്ടിക്കൊപ്പം അർത്ഥവത്തായ ജീവിക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹം വഴക്കുകൾ തുടങ്ങിയപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞു. തന്മൂലം, എന്‍റെ മേൽ അദ്ദേഹത്തിനുള്ള എല്ലാ അധികാരവും നഷ്ടപ്പെട്ടു. വിവാഹം കഴിച്ചത് മോശമായി പെരുമാറാനും ഉപയോഗിക്കാനും അല്ലെന്നും എന്‍റെ കുട്ടിയെ അധിക്ഷേപകരമായ വിവാഹ ജീവിതം കാണിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ഒരൊറ്റ രക്ഷിതാവായി കഴിയുന്നതാണെന്നും ഞാൻ തിരിച്ചറിഞ്ഞപ്പോൾ, എന്‍റെ എല്ലാ ദുരിതങ്ങളും അകന്നുപോയി. ഞാൻ നരക ജീവിതം പോലെ എന്തോ ഒന്ന് അതിജീവിച്ചു, അതിൽ നിന്ന് പുറത്തുവന്ന് ഒരു പുതിയ ജീവിതം ആരംഭിച്ച് കൂടുതൽ ശക്തയായി തിളങ്ങുന്നു.
എനിക്ക് മുന്നോട്ട് ജീവിതമുണ്ടെന്ന് എനിക്ക് മനസ്സിലായി, അതിനായി ഞാൻ ശ്രമിച്ചു. ഞാൻ അലറിക്കരഞ്ഞിരുന്നു, പക്ഷേ മടുത്തപ്പോൾ, അതേ ബലഹീനതകളെ ഓർത്ത് ഇനി ഒരിക്കലും കരയില്ലെന്ന് ഞാൻ തീരുമാനിച്ചു. ഇന്ന്, ഞാൻ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നു, കാരണം ഞാൻ അത് അതിജീവിച്ചു. എന്നെ തകർത്ത് തരിപ്പണമാക്കിയിരുന്നു , എന്നാൽ ശക്തിയും, ദൃഢനിശ്ചതയും ആർജ്ജിച്ച് ഞാൻ വീണ്ടും എഴുന്നേറ്റു.
ഒരു സ്ത്രീയും ശാരീരിക പീഡനം അനുഭവിക്കരുത്. എന്നാൽ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങൾ ദുർബലയുമല്ല. ജീവിതം മുന്നോട്ട് പോകുന്നതിനും, സഹായം അഭ്യർത്ഥിക്കുന്നതിനും വേണ്ട മാർഗ്ഗനിർദ്ദേശം തേടുന്നതിനും നിങ്ങൾ ശക്തരാണ്. ഞങ്ങളുടെ ഓൺലൈൻ ഉപദേഷ്ടാക്കളിൽ ഒരാൾ നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം നടക്കുന്നതിനുണ്ടാകും. നിങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ താഴെ കൊടുക്കുക, ഞങ്ങൾ നിങ്ങളുമായി ഉടൻ ബന്ധപ്പെടുന്നതാണ്.
സ്വകാര്യതയ്‌ക്കായി രചയിതാവിന്‍റെ പേര് മാറ്റിയിരിക്കുന്നു.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).