പടരുന്ന ഇരുട്ട്‌

2016 ജനുവരി ആദ്യം എന്നിക്ക്‌ മാസസിക പിരിമുറുക്കം മൂലമുള്ള
വിഷാദരോഗമുള്ളതായി കണ്ടെത്തി. ജീവിതം സ്തംഭനാവസ്ഥയിലായി. എനിക്ക്‌
കുടുംബത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. എന്റെ മനസ്സ്‌
അന്ധകാര മേഘങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നത്‌ പോലെ
എനിക്കനുഭവപ്പെട്ടു. ഭക്ഷണം കഴിക്കുക, ഉറങ്ങുക, സംസാരിക്കുക, പ്രശ്നങ്ങള്‍
പരിഹരിക്കുക മുതലായ സാധാരണ ദൈനംദിന ജോലികള്‍ എനിക്ക്‌ വലിയ
വെല്ലുവിളികളായി.

ഭയപ്പെടുത്തുന്ന ഭാഗം എന്തെന്നാല്‍ വിഷാദം നിശബ്ദമായി എന്റെ തലയിലേക്ക്‌
കടന്നുവന്നിരുന്നു. ഞാൻ നേരിട്ട ലക്ഷണങ്ങള്‍ - കാരണമൊന്നുമില്ലാതെ
ക്ഷിണി ച്ചിരിക്കുക, ദേഷ്യപ്പെടുക, ഉറങ്ങാന്‍ കഴിയാതിരിക്കുക, പൊതുവായ
ആശയക്കുഴപ്പം, ശ്രദ്ധയില്ലായ്മ എന്നിവ വിഷാദരോഗത്തിന്റെ
ലക്ഷണങ്ങളാണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എനിക്കനുഭവപ്പെട്ട മറ്റൊരു
ലക്ഷണം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മൊത്തത്തിലുള്ള
നഷ്ടമാണ്‌.

എന്റെ പുതിയ റോളിന്റെ ആവശ്യകതകളോ ബിസിനസ്സിലെ സൂക്ഷ്മതകളോ
മനസിലാക്കുന്നതില്‍ എനിക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു തുടങ്ങിയതിനാല്‍ ഞാന്‍
ഓഫീസിലേക്ക്‌ പോകുന്നത്‌ വെറുത്തിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. ഭയം എന്നെ
നിരന്തരം കിഴ്‌ പ്പെടുത്തുമായിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, എനിക്ക്‌
ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ചും എന്റെ കുടുംബത്തിന്റെ വരുമാന സ്രോതസ്‌
ഇല്ലാതാകുന്നതിനെക്കുറിച്ചും ഓര്‍ത്ത്‌ ഞാന്‍ ആശങ്കപ്പെട്ടിരുന്നു. ഇത്‌ എന്റെ
അവസ്ഥ കൂടുതല്‍ വഷളാക്കി. രാത്രി മിക്കസമയത്തും ഉറക്കമില്ലാതെ
ഉണര്‍ന്നിരിക്കുമ്പോള്‍, എന്റെ മനസ്സ്‌ അയഥാര്‍ത്ഥമായ കാര്യങ്ങളെക്കുറിച്ച്‌
ഓര്‍ത്ത്‌ അസ്വസ്ഥമായി രിക്കും. ഉറക്കക്കുറവ്‌ അടുത്ത ദിവസത്തെ കാര്യങ്ങള്‍
പിന്നെയും വഷളാക്കി. അതൊരു ദുഷിതവലയമായിരുന്നു.

എനിക്കനുഭവപ്പെട്ട സങ്കടം പുറന്തള്ളാന്‍ എനിക്ക്‌ മാര്‍ഗ്ഗം ഇല്ലായിരുന്നു.

എന്റെ വിഷാദത്തിന്റെ കാരണം അപ്പോള്‍ വ്യക്തമല്ലായിരുന്നു. എന്നാല്‍
ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക്‌ വളരെയേറെ
അടുപ്പമുണ്ടായിരുന്ന അമ്മാവന്റെയും അദ്ദേഹത്തിന്റെ മകന്റെയും
അടുത്തടുത്ത പെട്ടെന്നുള്ള മരണമടക്കം ഒന്നിലധികം ഘടകങ്ങള്‍
ഉണ്ടായിരുന്നതായി ഞാന്‍ കാണുന്നു. എന്റെ സങ്കടം പുറന്തള്ളാൻ എനിക്ക്‌
മാര്‍ഗ്ഗം ഇല്ലായിരുന്നു. ഒരു പുരുഷന്‍, ഭര്‍ത്താവ്‌, അച്ഛന്‍, എന്റെ
മാതാപിതാക്കള്‍ക്ക്‌ ഏകമകന്‍ എന്നി നിലകളില്‍ എനിക്ക്‌ കരുത്താനാകുകയും
എന്റെ കുടുംബത്തിനുവേണ്ടി ജോലിയില്‍ പ്രവേശിക്കുകയും
ചെയ്യേണ്ടതുണ്ടായിരുന്നു.

ഏതാണ്ട്‌ അതേ സമയത്ത്‌ തന്നെ, കുടുംബത്തിലും മറ്റു ചില വെല്ലുവിളികള്‍
ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക്‌ ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു,
പ്രായമുള്ള അമ്മയ്ക്കത്‌ അപകടകരമാണ്‌. അതേ സമയത്ത്‌ തന്നെ, എന്റെ
അമ്മായിയമ്മയെ ആശുപത്രിയില്‍ പ്രവേശി പ്പിക്കേണ്ടി വരികയും ഇരട്ട കാല്‍മുട്ട്‌
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്‌
പുറമെ , ഞാന്‍ ഒരു പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട്‌ കുറച്ച്‌ മാസങ്ങളെ
ആയിരുന്നുള്ളൂ, നല്ല പ്രകടനം കാഴ്ച്ചവ്ക്കാനുള്ള സമ്മര്‍ദ്ദം വളരെ
കൂടുതലായി രുന്നു.

ഞാന്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങി, പക്ഷേ എന്റെ അഭാവത്തില്‍
എന്റെ കുടുംബം എന്തുചെയ്യുമെന്ന ആശങ്ക എന്നെ അതില്‍ നിന്ന്‌ തടഞ്ഞു. ഒരു
ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന എന്റെ ഒരു പ്രിയപ്പെട്ട കസിന്റെ ഭാര്യ, ഞാൻ
വൈദ്യസഹായം തേടണമെന്ന്‌ നിര്‍ദ്ദേശിച്ചു. ഞാന്‍ ഒരു ഡോക്ടറെ കണ്ടു,
അദ്ദേഹം എന്റെ അവസ്ഥ കൂടുതല്‍ വഷളാക്കുന്ന ഒരു കൂട്ടം മരുന്നുകളാണ്‌
കുറിച്ച്‌ നല്‍കിയത്‌. ഇത്‌ എന്നെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി.
മെച്ചപ്പെട്ടതിന്‌ പകരം ഞാൻ മോശമാകുന്നത്‌ എന്തുകൊണ്ടാണ്‌?

ഒരു അടുത്ത കുടുംബ ഡോക്ടര്‍ ഞാന്‍ ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്ന്‌
നിര്‍ദ്ദേശിച്ചു. അദ്ദേഹം എന്റെ കാര്യങ്ങളെല്ലാം കേട്ടതിന്‌ ശേഷം, എനിക്ക്‌ ഒരു
പുതിയ കൂട്ടം മരുന്ന്‌ കഴിക്കുന്നതിന്‌ നിര്‍ദേശിച്ചു. ഈ ഡോക്ടര്‍ വളരെ
ക്ഷമയുള്ളവനായി രുന്നു, എന്റെ പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തോട്‌ തുറന്ന്‌
പറയാന്‍ എനിക്ക്‌ കഴിഞ്ഞു. പതുക്കെ പതുക്കെ എന്റെ അവസ്ഥ മെച്ചപ്പെടാൻ
തുടങ്ങി. എനിക്ക്‌ മെഡിക്കല്‍ സഹായം ആവശ്യമില്ലെന്ന്‌ ഡോക്ടര്‍ക്കും
എനിക്കും ഉറപ്പുണ്ടാകുന്നത്‌ വരെ ഏതാനും മാസങ്ങള്‍ തുടര്‍ന്നു.

അപൂര്‍വ്വമായി മാത്രം ഞാന്‍ അനുഭവിച്ചിരുന്ന ചിലത്‌ ഞാന്‍ കണ്ടെത്തി -
സ്വീകാര്യത.

ഈ സമയത്ത്‌, എന്റെ ഭാര്യ ഒരു ആത്മീയത കൂട്ടായ്മയുമായി ഇടപെടുകയും
എന്നോട്‌ അവള്‍ക്കൊപ്പം പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
മനസ്സില്ലാമനസ്സോടെ അവളെ പിണക്കാതിരിക്കാന്‍ ഞാന്‍ കൂടെ പോയി.
സത്യത്തില്‍ ഈ ആളുകള്‍ക്ക്‌ എങ്ങനെ സഹായിക്കാനാകുമെന്ന്‌ എനിക്ക്‌
മനസ്സിലായതേയില്ല. കുറച്ച്‌ പ്രാവശ്യം പങ്കെടുത്തപ്പോള്‍, അപൂര്‍വ്വമായി മാത്രം
ഞാന്‍ അനുഭവിച്ചിരുന്ന ചിലത്‌ ഞാന്‍ കണ്ടെത്തി - സ്വീകാര്യത. എന്നെ
അംഗീകരിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലായത്‌ എന്നില്‍ മാറ്റങ്ങള്‍
വരുത്താന്‍ തുടങ്ങി. - ഒരു വ്യക്തി, ഭര്‍ത്താവ്‌, അച്ചന്‍ എന്നി നിലകളില്‍
എന്റെ യഥാര്‍ത്ഥ മൂല്യം ഞാൻ മനസ്സിലാക്കി. എന്റെ മക്കള്‍ക്കും ഭാര്യക്കും
ഞാന്‍ വില നല്‍കുന്നുണ്ടെന്ന്‌ അവര്‍ മനസ്സ്‌ ലാക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ ഇപ്പോള്‍
ഞാന്‍ ശ്രമിക്കുന്നു.

നിങ്ങള്‍ വിഷാദത്തിന്റെപിടിയിലായിരിക്കുന്നതായി നിങ്ങള്‍ക്ക്‌
തോന്നുകയാണെങ്കില്‍ നിങ്ങള്‍ അതിനെ തനിയെ നേരിടേണ്ടതില്ലെന്ന്‌ നിങ്ങള്‍
അറിയണമെന്ന്‌ ഞാന്‍ ആഗ്രഹി ക്കുന്നു. വിഷാദം പലപ്പോഴും ഒറ്റപ്പെടലിലേക്ക്‌
നയിക്കുന്നു, പക്ഷേ അതിനെ മറികടന്ന്‌ നമ്മള്‍ നിരാശയുടെ മൂടല്‍മഞ്ഞില്‍ നിന്ന്‌
കരകയറേണ്ടതാണ്‌. നമ്മുടെ വേദനയെക്കുറിച്ച്‌ നാം സംസാരിക്കേണ്ടതുണ്ട്‌.

ഈ വെബ്സൈറ്റിലൂടെ, നിങ്ങളുടെ കഥ കേള്‍ക്കാനും ന്യായംവിധിക്കാതെ
നിങ്ങളെ പിന്തുണയ്ക്കുന്നതിനും സരജന്യമായി വിശ്വസ്തതയോടെ
പ്രവര്‍ത്തിക്കുന്ന ഉപദേഷ്ടാക്കള്‍ ഉണ്ട്‌. ചുവടെ നിങ്ങളുടെ വിവരങ്ങള്‍ നിങ്ങള്‍
പൂരിപ്പിക്കുമ്പോള്‍, നിങ്ങളെ ഒരു ഉപദേഷ്ടാവ്‌ ഉടന്‍ ബന്ധപ്പെടുന്നതാണ്‌.
നിങ്ങളുടെ യഥാര്‍ത്ഥ പേര്‌ അല്ലെങ്കില്‍ വ്യാജ നാമം നിങ്ങള്‍ക്ക്‌ ഉപയോഗിക്കാം.
അത്‌ എങ്ങനെയാവണം എന്നുള്ളത്‌ പൂര്‍ണ്ണമായും നിങ്ങളുടെ തീരുമാനമാണ്‌.

ഫോട്ടോ ക്രെഡിറ്റ് navneet mahajan

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.