മോഷ്ടിച്ച കുട്ടിക്കാലം

കുട്ടിക്കാലത്ത് ഞാൻ ആദ്യമായി പീഡനം അനുഭവിച്ചപ്പോൾ എനിക്ക് അന്ന് എത്ര വയസ്സുണ്ടെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ മിക്കവാറും 7 അല്ലെങ്കിൽ 8 വയസ്സുള്ള കുട്ടി ആയിരുന്നിരിക്കണം.

എന്‍റെ കുടുംബത്തിൽ എല്ലാവരും വളരെ സ്നേഹമുള്ളവരാണ്, ആ ലോകത്തിൽ എനിക്ക് “സുരക്ഷിതത്വം” അനുഭവപ്പെട്ടു. ഞങ്ങളുടെ മധ്യവയസ്‌കയായ നാനി വർഷങ്ങളോളം ഞങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. കരുതലുള്ള വ്യക്തിയായും അമ്മയുടെ പ്രതിരൂപമായും ഞാൻ കണ്ട ഒരാളായിരുന്നു അവർ.

ഒരു ദിവസം ഉച്ചതിരിഞ്ഞ് എന്‍റെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു വീട്ടിൽ മറ്റാരും ഇല്ലായിരുന്നു, അപ്പോൾ നാനി എന്നോട് അവരോടൊപ്പം ഒരു “ഗെയിം” കളിക്കാൻ ആവശ്യപ്പെട്ടു. അവർ എന്നെക്കൊണ്ട് അനുചിതമായി അവരെ സ്പർശിപ്പിച്ചു. അതിനു പകരമായി അവർ എനിക്ക് മിഠായി തന്നു. ഇതൊരു “രസകരമായ ഗെയിമാണ്” എന്ന് പറഞ്ഞ് അവർ അതിനെ ന്യായീകരിച്ചു. ഞാൻ വളരെ ചെറുതായിരുന്നു, എനിക്കത് ഇഷ്ടപ്പെട്ടില്ല, ഞാൻ അവരോട് അത് പറഞ്ഞു. ഇത് ശരിയല്ലെന്ന് എന്‍റെ ഉള്ളിലിരുന്ന് എന്തോ എന്നോട് പറഞ്ഞു. പക്ഷേ, ഇത് കുഴപ്പമില്ലെന്ന് അവർ തറപ്പിച്ചുപറയുകയും ഈ ഗെയിം അവരെ “സന്തോഷവതിയാക്കി” എന്ന് ആവർത്തിച്ച് പറഞ്ഞ് എന്നോട് ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ അവരെ വിസ്മയത്തോടെ നോക്കിക്കൊണ്ടിരുന്നതിനാൽ, അത് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഞാൻ ഒപ്പം കളിച്ചു.

അവർ എന്നെക്കൊണ്ട് അനുചിതമായി അവരെ സ്പർശിപ്പിച്ചു. അതിനു പകരമായി അവർ എനിക്ക് മിഠായി തന്നു.

ഈ ഗെയിമുകൾ ഇനിയും കളിക്കാൻ എനിക്ക് ആഗ്രഹമില്ലെന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ, ഇല്ലെങ്കിൽ എന്‍റെ ഇളയ സഹോദരന്‍റെ കൂടെ അങ്ങനെ തന്നെ ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തി. അത് പോരെങ്കിൽ, ഈ ഭയാനകമായ കാര്യങ്ങൾക്ക് തുടക്കമിട്ടത് ഞാനാണെന്ന് അവർ എന്‍റെ മാതാപിതാക്കളോട് പറയുമെന്നും പറഞ്ഞു. അന്തമില്ലാതെ തോന്നിയിരുന്നതിനാൽ അങ്ങനെ ചെയ്യുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. സൂര്യൻ ഉദിക്കില്ലെന്ന ഭയാനകമായ ഒരു പേടിസ്വപ്നത്തിൽ ഞാൻ കുടുങ്ങിയതായി തോന്നി.

ഇത് എത്രനാൾ നീണ്ടുനിന്നെന്ന് എനിക്ക് ഓർമയില്ല, കാരണം എന്‍റെ ജീവിതത്തിന്‍റെ ഈ സമയങ്ങൾ ഞാൻ ഓർക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം അതേ വീട്ടുജോലിക്കാരി എന്‍റെ അമ്മയുമായി തർക്കത്തിൽ ഏർപ്പെടുകയും എനിക്ക് എന്‍റെ ആത്മസംയമനം നഷ്ടപ്പെടുകയും ചെയ്തു. അവർ എന്നോട് ചെയ്തതിന് എനിക്ക് അവരോട് വളരെയധികം ദേഷ്യം ഉണ്ടായിരുന്നു, എന്‍റെ ശബ്ദം നഷ്ടപ്പെടുന്നതുവരെ ഞാൻ അവരോട് ആക്രോശിച്ചു. ഇത് എന്‍റെ സ്വഭാവം ആയിരുന്നില്ല, എന്‍റെ പ്രതികരണം അമ്മയെ അത്ഭുതപ്പെടുത്തി. മറുവശത്ത്, എനിക്ക് തോന്നിയ എല്ലാവിധ കോപത്തിന്‍റെയും പ്രതിഫലനമായിരുന്നു ഇത്.

വർഷങ്ങൾക്കുശേഷം, 36 വയസ്സുള്ളപ്പോൾ, ഞാൻ എന്‍റെ മാതാപിതാക്കളോട് എന്‍റെ അനുഭവം പങ്കുവെച്ചു. അപ്പോഴും അത് പീഢനമാണെന്ന് ഞാൻ മനസ്സിലായില്ല. അവരുടെ മുഖത്ത് നിസ്സഹായതയും കുറ്റബോധവും സങ്കടവും കണ്ടപ്പോൾ എനിക്ക് തീവ്രദുഃഖവും ഞെട്ടലുമുണ്ടായി. അവർക്ക് ക്ഷമ ചോദിക്കാൻ അറിയില്ലെന്ന് എനിക്ക് തോന്നി. തങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി അവർക്ക് തോന്നി. ഞങ്ങൾ ഒരുമിച്ച് മണിക്കൂറുകളോളം കരഞ്ഞു. വർഷങ്ങളോളം അടക്കിവെച്ച കുറ്റബോധം, കോപം, പ്രതീക്ഷയില്ലായ്മ എന്നിവ പുറത്തേക്ക് ഒഴുകി. എല്ലാം തുറന്ന് പങ്കുവെച്ചത് വികാരഭരിതമായിരുന്നു; അത് എന്നെ അവരുമായി വളരെയധികം അടുപ്പിച്ചു, എന്തായാലും അവർ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവെന്നും ഞാൻ അതിനെ വളരെയധികം വിലമതിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി.

ഇപ്പോൾ 45 വയസ്സുള്ള ഒരു വ്യക്തിയെന്ന നിലയിൽ, ആഴത്തിൽ എവിടെയോ , ലൈംഗിക ചൂഷണവും ആഘാതവും എന്‍റെ മനസ്സിനെ വല്ലാതെ ബാധിച്ചുവെന്നും ആളുകളെ വിശ്വസിക്കാനുള്ള എന്‍റെ കഴിവിനെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്, എന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ മോശമല്ലാത്ത വിജയം കൈവരിച്ചിട്ടുമുണ്ട്. ഒരിക്കലും പ്രണയത്തിലായിട്ടില്ലാത്തതിനാൽ, ഞാൻ ബന്ധങ്ങൾ അറിയുകയാണ്, മാത്രമല്ല എല്ലാ മേഖലകളിലും എന്‍റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട് -പ്രൊഫഷണൽ തലത്തിലും, വ്യക്തിഗത തലത്തിലും.

ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്‍റെ ജീവിതത്തിന്‍റെ ഈ വശം കുടുംബവുമായി പങ്കിട്ടത് ഓർമിക്കുമ്പോൾ, എനിക്ക് ലഭിച്ച നിരുപാധികമായ സ്നേഹം എന്നെ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഞാൻ തെറാപ്പിക്കായി നിരവധി മണിക്കൂർ ചെലവഴിച്ചു, ഇത് ജീവിതം ആസ്വദിക്കാനും ഭൂതകാലത്തെ അഭിമുഖീകരിക്കാനും എന്നെ സഹായിച്ചു. എന്‍റെ ഒരേയൊരു ഖേദം ആളുകൾ എന്നെക്കുറിച്ച് എന്ത് പറയുമെന്നും ചിന്തിക്കുമെന്നും ചിന്തിച്ച് നേരത്തെ കാര്യങ്ങൾ പങ്കിടാത്തതും വർഷങ്ങളോളം അത് ഉള്ളിൽ കൊണ്ടുനടന്നു എന്നുള്ളതുമാണ്.

കുട്ടിക്കാലത്ത് നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ? ഇത് നിങ്ങളുടെ ജീവിതത്തിൽ ആഴത്തിൽ ഒരു വടു അവശേഷിപ്പിച്ചിട്ടുണ്ടോ, ആരുമായും ഇത് പങ്ക്‌വെക്കാൻ നിങ്ങൾക്ക് ധൈര്യമില്ലേ? നിങ്ങൾ ഒരുപക്ഷേ വർഷങ്ങളായി കുറ്റബോധമോ ലജ്ജയോ വഹിക്കുന്നുണ്ടാകാം. നിങ്ങൾ എന്താണ് അനുഭവിക്കുന്നതെന്നതിനെക്കുറിച്ച് സംസാരിക്കാൻ ഇത് ശരിക്കും സഹായിക്കുന്നു. നിങ്ങളുടെ കോൺ‌ടാക്റ്റ് വിവരങ്ങൾ‌ ചുവടെ നൽ‌കുകയാണെങ്കിൽ‌, നിങ്ങളുടെ അനുഭവം കേൾക്കാനും സഹായിക്കാനും ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുന്നതാണ്. കാരണം നിങ്ങൾ ഇനി തനിച്ചല്ല.

ഫോട്ടോ ക്രെഡിറ്റ് Darwis Alwan

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.