നിയന്ത്രണം നഷ്ടപ്പെടുക
ജിവിതം എത്ര നല്ലതായിരുന്നു - ഞാൻ പ്രശസ്തമായ ഒരു യൂറോപ്യൻ ഫാഷന്‍
ബ്രാന്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഞാന്‍ എന്റെ
ജോലിയെ സ്നേഹിച്ചു, അത് എന്റെ സമര്‍പ്പണത്തില്‍ പ്രതിഫലിച്ചു. എന്റെ
ഉയര്‍ച്ച വളരെ വേഗത്തില്‍ ആയി രുന്നു, എനിക്ക് യാത്ര ചെയ്യാനും പ്രധാന
തീരുമാനങ്ങള്‍ എടുക്കാനുമുള്ള അവസരങ്ങള്‍ ലഭിച്ചു. എല്ലാം തികഞ്ഞ
ജിവിതമായി രുന്നു അത്.
പുതിയ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം വിനോദത്തിന് അനേകം ഓപ്ഷനുകളും
തെളിഞ്ഞുവന്നു. എന്നെ കോര്‍പ്പറേറ്റ് പാര്‍ട്ടികളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി.
നൃത്തവും മദ്യപാനവും എനിക്ക് വളരെ ഇഷ്ടമായിരുന്നു. ക്രമേണ, മദ്യം
ഒഴിവാക്കാനാകാത്ത ഈ ലോകത്തിന് ഞാന്‍ അടിമയായി. എന്റെ
സുഹൃത്തുക്കള്‍ അനന്തരഫലങ്ങളെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ്
നല്‍കിയിരുന്നെങ്കിലും, അത് വകവെക്കാതെ ഞാന്‍ ഓരോ നിമിഷവും
ജിവിക്കുകയായി രുന്നു. താമസിയാതെ, ഞാൻ മദ്യത്തിന് അടിമയായി.
മദ്യാസക്തി മൂലം ദിവസങ്ങളോളം തുടര്‍ച്ചയായി മദ്യപിച്ചുകൊണ്ടിരുന്ന ഒരു
ഘട്ടത്തിലേക്ക് ഞാന്‍ എത്തി. ചിലപ്പോള്‍, അഞ്ച് മുതല്‍ ആറ് ദിവസം വരെ
നിര്‍ത്താതെ കുടിച്ചുകൊണ്ടിരുന്നു. ഉണരുമ്പോഴെല്ലാം എനിക്ക് വേണ്ടിയിരുന്നത്
മദ്യം മാത്രമാണ്. മദ്യം ഒരു ആവശ്യമായിത്തിര്‍ന്നു. ആസക്തിയുടെ അടിത്തട്ടില്‍,
എന്റെ ശരിരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പരമാവധി വരെ ഞാൻ കുടിച്ചുകൊണ്ടിരുന്നു. ഓഫീസ് പാര്‍ട്ടികളില്‍ ഒരു രസത്തിനായി തുടങ്ങിയത്
ഇപ്പോള്‍ എനിക്ക് വില്ലനായി തീര്‍ന്നു.
ഓഫീസ് പാര്‍ട്ടികളില്‍ "നിരുപദ്രവകരമായ" ഒരു രസത്തിനായി തുടങ്ങിയത്
ഇപ്പോള്‍ എനിക്ക് വില്ലനായി തീര്‍ന്നു.
എന്റെ ജിവിതം എന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്ക് തോന്നി. എനിക്ക്
എന്നോട് തന്നെ പുച്ഛം തോന്നി. എനിക്ക് സോഷ്യലൈസ് ചെയ്യാന്‍ പോലും
താല്‍പര്യമില്ലാതെ ആയി വന്നു. ഞാന്‍ വിട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍
ആഗ്രഹി ച്ചിരുന്നില്ല.
താമസിയാതെ, മദ്യം എന്റെ കുടുംബത്തില്‍ അസ്വസ്ഥതക്ക്
കാരണമായി ത്തുടങ്ങി. എല്ലാ രാത്രിയും എനിക്ക് മദ്യം ഇല്ലാതെ ജിവിക്കാൻ
വയ്യന്നായി, ഇത് എന്റെ ഏറ്റവും അടുത്തവരെ വേദനിപ്പിക്കുന്നുണ്ടായായി രുന്നു.
ഹന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ തിരിച്ചെടുക്കാൻ ഞാന്‍ ആഗ്രഹിച്ചു, മാറ്റം
ഞാന്‍ ആഗ്രഹിച്ചു, പക്ഷേ അത് എനിക്ക് കഴിഞ്ഞില്ല. ഞാന്‍ പലപ്പോഴും ഗതികെട്ട്
നിലവിളിച്ചു. എനിക്ക് സഹായം ആവശ്യമായി വന്നു.
അങ്ങനെ ഞാന്‍ വീട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ഏഴു വര്‍ഷമായി
ഞാന്‍ ഒരു അടിമയായിരുന്നു. മദ്യം എന്റെ ശരിരത്തെയും ബന്ധങ്ങളെയും
നശിപ്പിച്ചു. എനിക്ക് അത് നിര്‍ത്തണമായിരുന്നു.. പക്ഷെ അത് അത്ര
എളുപ്പമല്ലായി രുന്നു. മദ്യം കുടിക്കാതെ ഇരിക്കാവുന്ന ഒരു അവസ്ഥയിലെത്താന്‍
എനിക്ക് മൂന്ന് വര്‍ഷമെടുത്തു. തിരിച്ച് പോക്കിന്റെ പാത അത്ര
സുഗമമായി രുന്നില്ലെന്ന് ഞാന്‍ ഏറ്റുപറയുന്നു. നാലുവര്‍ഷത്തിനുശേഷവും ഞാന്‍
തിരിച്ചു പോയി. പക്ഷെ ഞാന്‍ വിണ്ടും സത്യത്തെ അഭിമുഖികരിച്ചു എഴുന്നേറ്റ്
നിന്നു - _ ഇത് അവസാനിപ്പിക്കണം. ഇപ്പോള്‍!_
ഒരിക്കല്‍ കൂടി വളരെയധികം ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടി മദ്യം
ഉപേക്ഷിക്കാന്‍ എന്നെ സഹായിച്ച ഈ വ്യക്തിയുമായി ഞാന്‍
ചങ്ങാത്തത്തിലായി. എനിക്ക് ഒരു പരാജിതനെപ്പോലെ ജിവിക്കേണ്ടതില്ലെന്നും
പ്രത്യാശയും ജീവിതത്തില്‍ ധാരാളം നല്ല കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കാന്‍
അദ്ദേഹം എന്നെ സഹായിച്ചു. ഇന്ന്, ഞാൻ മദ്യപാനത്തിന് അടിമയല്ല. ഒരു
സ്വതന്ത്ര മനു ഷ്യനെന്ന നിലയില്‍ എനിക്ക് ചുറ്റുമുള്ള സൌന്ദര്യം ആസ്വദിക്കാന്‍
എനിക്ക് കഴിയുന്നു.
നിങ്ങള്‍ മദ്യത്തിന് അടിമയാണെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നിങ്ങളുടെ
യാത്ര തനിയെ ആക്കേണ്ടതില്ലെന്ന് നിങ്ങള്‍ അറിയണമെന്ന് ഞങ്ങള്‍
ആഗ്രഹി ക്കുന്നു. നിങ്ങളുടെ കഥ കേള്‍ക്കാനും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍
നിങ്ങളെ രഹസ്യാത്മകവും സ്വതന്ത്രവുമായി പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് ഉപദേഷ്ടാക്കള്‍ ഉണ്ട്. ** നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഫോം
പൂരിപ്പിക്കുകയാണെങ്കില്‍, ഞങ്ങളുടെ ടീമിലെ ഒരാള്‍ നിങ്ങളെ ഉടന്‍ തന്നെ
ബന്ധപ്പെടുന്നതാണ്. **
സ്വകാര്യതയ്ക്കായി രചയിതാവിന്റെ പേര് മാറ്റിയിരിക്കുന്നു.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).