ജീവിതം വേദനാജനകമാണ്.

എട്ട് വയസ്സുള്ളപ്പോൾ ഞാൻ കഞ്ചാവ് വലിക്കാൻ തുടങ്ങി. എന്റെ മുത്തച്ഛൻ രോഗ ചികിത്സക്കായി ഇത് ഉപയോഗിച്ചിരുന്നു. മുത്തച്ഛൻ എപ്പോഴും ഇത് വലിക്കുമായിരുന്നു. കുറച്ച് വല്ലതും വലിക്കാതെ വിട്ടാൽ, ഞാൻ അതെടുത്ത് പുറത്തുപോയി വലിക്കുമായിരുന്നു

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഞങ്ങൾക്ക് അവിടെ നിന്ന് മാറിത്താമസിക്കേണ്ടി വന്നു. ആ പ്രായത്തിൽ ഒരു പുതിയ സ്ഥലത്തേക്ക് പോവുന്നത് എളുപ്പമായിരുന്നില്ല. ഒരു വർഷം കഴിഞ്ഞിട്ടും എനിക്ക് ആകെ കിട്ടിയത് രണ്ട് സുഹൃത്തുക്കളാണ്. അതുകൊണ്ട് ഞാൻ എന്റെ കഞ്ചാവ് വലി കൂട്ടി. എല്ലാം മറക്കാനുള്ള ശ്രമമായിരുന്നു അത്. ഒരു ദിവസം, എന്റെ സുഹൃത്തുക്കൾ എന്റെ പിന്നാലെ കാട്ടിലേക്ക് വന്ന് എന്നെ കൈയോടെ പിടിച്ചു; അതിനുശേഷം ഒന്നര വർഷത്തോളം അവർ എന്നോട് സംസാരിച്ചില്ല. എനിക്ക് ആകെയുണ്ടായിരുന്നത്‌ രണ്ട് സുഹൃത്തുക്കളാണ്. ഇപ്പോൾ അവരും എന്നെ വിട്ടു പോയി.

അങ്ങനെ ഞാൻ ശരിക്കും വിഷാദത്തിലായി. ഒറ്റപ്പെട്ടു എന്ന തോന്നൽ വരുമ്പോൾ പലരും ഈ അവസ്ഥയിൽ എത്തും. എന്റെ പുകവലിയുടെ എണ്ണം വർധിച്ചു. അപ്പോഴാണ് എനിക്ക് ആവശ്യത്തിന് പണമില്ലെന്ന കാര്യം ഞാൻ മനസ്സിലാക്കിയത്. പണം ലഭിക്കുന്നതിന് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അതിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചു, ഞാൻ ധാരാളം പണം സമ്പാദിച്ചു. ഈ ബിസിനസിൽ ഏർപ്പെട്ട പലരിൽ നിന്നും എനിക്ക് ഭീഷണി നേരിട്ടു. എന്റെ മാതാപിതാക്കൾക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

ആ സമയത്തിലുടനീളം, ഞാൻ ശരിക്കും, വലിയ നിരാശനായിരുന്നു. ആരും എന്നെ ശരിക്കും മനസ്സിലാക്കുന്നില്ലെന്ന് എനിക്ക് തോന്നി. ഇതിൽ നിന്ന് എനിക്ക് ഒരു ആശ്വാസവും സന്തോഷവും നൽകിയത് കഞ്ചാവ് മാത്രമാണ്. എന്റെ വിഷാദം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങുമ്പോൾ ഞാൻ ഒരു ബുള്ളറ്റ് തോക്കിലേക്ക് വെച്ച് എന്റെ തലയിലേക്ക് ചൂണ്ടി ട്രിഗർ വലിക്കാൻ ശ്രമിക്കും.

അങ്ങനെയിരിക്കെ, 2015 ജനുവരി 3-ന് രാത്രി, എനിക്ക് ധാരാളം കഞ്ചാവ് കിട്ടി. അതെല്ലാം എന്റെ കിടപ്പുമുറിയിലെ മേശപ്പുറത്ത് നിരത്തി. ഒന്നുകിൽ അന്നു രാത്രി ആത്മഹത്യ ചെയ്യണം അല്ലെങ്കിൽ ഇവിടെ ഇരിക്കുന്ന കഞ്ചാവ് മുഴുവൻ വലിച്ചു തീർക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നു; എന്റെ കൈത്തണ്ട മുറിക്കുക എന്നതായിരുന്നു എന്റെ പദ്ധതി. പക്ഷെ ഞാൻ വളരെ ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. അത് കേട്ട് എന്റെ അമ്മ അകത്തേക്ക് വന്നു. എല്ലാം കണ്ടപ്പോൾ അമ്മ ആകെ പേടിച്ചു, ദേഷ്യപ്പെടാൻ തുടങ്ങി. കഞ്ചാവ് മുഴുവൻ എന്റെ മുത്തച്ഛന്റെതാണെന്നാണ് അമ്മ കരുതിയത്. അമ്മ പോയി എന്റെ അച്ഛനെ കൊണ്ട് വന്നു. അച്ഛനും ദേഷ്യപ്പെടാൻ തുടങ്ങി.

ഒന്നുകിൽ അന്നു രാത്രി ഞാൻ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ എന്റെ കൈയിൽ ഇരിക്കുന്ന കഞ്ചാവ് മുഴുവൻ വലിച്ചു തീർക്കും എന്ന് ഞാൻ തീരുമാനിച്ചു.

ഞാനും എന്റെ അച്ഛനും തമ്മിൽ വലിയ രസത്തിൽ അല്ലായിരുന്നു. അത്കൊണ്ട് അച്ഛൻ കയറി വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. അച്ഛൻ എന്റെ മുത്തച്ഛനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി, കാര്യങ്ങൾ ആ വഴി പോയാൽ മുത്തച്ഛന് പ്രശ്ങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. എന്റെ കൈയിൽ കത്തിയുണ്ടായിരുന്നു, അത് ഞാൻ അച്ഛന്റെ നേരെ ചൂണ്ടി. എങ്ങനെയൊക്കെയോ എന്റെ അമ്മ എന്റെ കൈയിൽ നിന്ന് കത്തി പിടിച്ചു വാങ്ങി.

ആ രാത്രി എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അന്ന് ഞാൻ ശരിക്കും പേടിച്ചു.

അതിനുശേഷം, എന്റെ വിഷാദത്തെ നേരിടാൻ എനിക്ക് സഹായം ലഭിച്ചു. ഞാൻ വിഷാദരോഗത്തിനുള്ള മരുന്നുകൾ എടുക്കാനും, ഒരു കൗൺസിലറെ കാണാനും തുടങ്ങി. ജനുവരിയിലെ ആ രാത്രിക്ക് ശേഷം പിന്നെ ഞാൻ ഒരിക്കലും കഞ്ചാവ് വലിച്ചിട്ടില്ല. കാര്യങ്ങൾ കൂടുതൽ സുഗമാക്കാൻ അത് ഇടയാക്കി. ഇപ്പോഴും എനിക്ക് പെട്ടന്ന് ദേഷ്യം വരാറുണ്ട്. പക്ഷെ വ്യായാമത്തിലൂടെ എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നുണ്ട്. മാത്രമല്ല ഇപ്പോൾ എനിക്ക് ധാരാളം സുഹൃത്തുക്കളുമുണ്ട്.

ഒരുപക്ഷേ നിങ്ങളും ഇത് പോലെ ഏകാന്തത അനുഭവിച്ചവരും മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെട്ടവരും ആയിരിക്കും. ഒരുപക്ഷേ നിങ്ങൾ ആത്മഹത്യയെ പറ്റി പോലും ആലോചിച്ചിട്ടുണ്ടാവും. നിങ്ങൾ കടന്നുപോകുന്ന സാഹചര്യത്തെ കുറിച്ച് മറ്റുള്ളവരോട് പങ്ക് വയ്ക്കുന്നത് വളരെ സഹായകരമാണ്. ഞങ്ങളുമായി എങ്ങനെയാണ്‌ ബന്ധപ്പെടേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ എഴുത്തുകയാണെങ്കിൽ, നിങ്ങളുടെ വിഷമങ്ങളെ കുറിച്ച് കേൾക്കാനും സഹായിക്കാനും ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. നിങ്ങൾ ഒറ്റയ്ക്കല്ല എന്നോർക്കുക.

ഫോട്ടോ ക്രെഡിറ്റ് Yogendra Singh

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.