അവിവാഹിതയും, ഏകാകിയും, ഗർഭിണിയും

ഞാൻ ഒരു മദ്യപാനിയോ, ആത്മവിശ്വാസം ഇല്ലാത്തവളോ, പല ബന്ധങ്ങളിൽ ഏർപ്പെടുന്ന ഒരാളോ അല്ലായിരുന്നു. എന്നിട്ടും, നിർഭാഗ്യകരമായ ഒരു സായാഹ്നത്തിൽ, ഞാൻ എടുത്ത ഒരു തെറ്റായ തീരുമാനം എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഇതാണ് എന്റെ കഥ.

എനിക്ക് ഇരുപത്തിയൊന്ന് വയസായതെയുള്ളൂ. എന്റെ മാതാപിതാക്കൾ ഒരു പാർട്ടി നടത്താൻ തീരുമാനിച്ചു, ക്ലബ്ബിംഗിന് പോകുന്നതിന് മുമ്പ് വീട്ടിൽ ഒത്ത് കൂടുന്നതിന് ഞാൻ കുറച്ച് സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. സ്വന്തം തീരുമാനങ്ങൾ എടുക്കാനുമുള്ള പ്രായം ആയതിന്റെ ആവേശമായിരുന്നു എനിക്ക്. മാത്രമല്ല കോളേജിലെ അവസാന വർഷ പരീക്ഷകൾ പൂർത്തിയാക്കി ഞങ്ങൾ വേനലവധിക്കാലത്തേക്ക് പോവുന്നതിന്റെ സന്തോഷം കൂടിയുണ്ടായിരുന്നു.

പാർട്ടി ഗംഭീരമായിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും നന്നായി ആഘോഷിച്ചു. അപ്പോഴാണ് കോളേജ് ജീവിതത്തിൽ നിന്നുള്ള "സ്വാതന്ത്ര്യം" ആഘോഷിക്കാനും, ഭാവി കാര്യങ്ങളിലേക്കുള്ള ആസൂത്രണത്തിനുമായി ഒരു ചെറിയ ഇടവേളയ്ക്ക് ഗോവയിലേക്ക് പോകാൻ ഞങ്ങൾ പദ്ധതിയിട്ടത്. ഗോവയിൽ ചിലവഴിച്ച ആ കുറച്ചു ദിവസങ്ങൾ വളരെ മികച്ചതായിരുന്നു. എല്ലാ ദിവസവും, വിവിധ ബീച്ചുകളിൽ പാർട്ടി ഉണ്ടായിരുന്നു. ഒരു വൈകുന്നേരം, ഞാനും സുഹൃത്തുക്കളും പ്രശസ്തമായ ഒരു നിശാക്ലബ്ബിലേക്ക് പോകാൻ തീരുമാനിച്ചു.

കാര്യങ്ങൾ എന്റെ നിയന്ത്രണത്തിൽ നിന്നില്ല, അങ്ങനെ ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

വലിയ ശബ്ദത്തിലുള്ള സംഗീതം. ആവേശം നിറഞ്ഞ അന്തരീക്ഷം, ഞാൻ എല്ലാം നന്നായി ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് എന്നോട് രാത്രി ഗോവ ചുറ്റിക്കറങ്ങാൻ പോവാമെന്ന് പറഞ്ഞത്. ഞാൻ സമ്മതിച്ചു. ആ സമയത്ത് അയാൾക്ക് എന്നോട് പ്രണയവികാരങ്ങളുണ്ടെന്ന് പറഞ്ഞു. പിന്നീട് കാര്യങ്ങൾ എന്റെ നിയന്ത്രണത്തിൽ നിന്നില്ല, ഒരു കാര്യം മറ്റൊന്നിലേക്ക് നയിക്കുകയും, അങ്ങനെ ഞങ്ങൾ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ആ സമയത്ത് ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല.

ഏതാനും ആഴ്‌ചകൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ, എനിക്ക് ആർത്തവം വന്നിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അരുതാത്തതൊന്നും സംഭവിക്കരുതെന്ന് ആഗ്രഹിച്ചു കൊണ്ട് ഞാൻ ഒരു ഗർഭധാരണ കിറ്റ് വാങ്ങി. പരിശോധനയിൽ പോസിറ്റീവ് ഫലം സൂചിപ്പിക്കുന്ന ആ രണ്ട് വരകൾ കണ്ട ആ നിമിഷം, എന്റെ ലോകം തലകീഴായി മറിഞ്ഞു. ഏതൊരു പെൺകുട്ടിയുടെയും ഏറ്റവും വലിയ പേടിസ്വപ്നത്തിലൂടെയാണ് ആ സമയത്ത് ഞാൻ കടന്നു പോയത്.

ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ, ഞാൻ അവിവാഹിതയായിരുന്നു, ഒറ്റയ്ക്കായിരുന്നു, പേടിച്ചിരുന്നു. എന്റെ വിഷമം പറയാൻ ഒരാള് പോലും ഇല്ലെന്നെനിക്ക് മനസ്സിലായി. നാണക്കേടും, ലജ്ജയും, വെറുപ്പും, ആത്മാഭിമാനം ഇല്ലായ്മയും ഒക്കെ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വ്യക്തിക്ക് ഞാനുമായി ഒരു ബന്ധമില്ലെന്നും, എന്നെ സഹായിക്കാൻ കഴിയില്ലെന്നും പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മലർത്തിയടിക്കുന്ന ആ ഇടിവെട്ട് വാക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ശരവേഗത്തിൽ പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കടന്ന് പോയി. ഗർഭച്ഛിദ്രത്തിന് പോകണോ? മാതാപിതാക്കളോട് പറയണോ? അങ്ങനെ ചെയ്താൽ, അവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും? എന്റെ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചാൽ ഞാൻ സമൂഹത്തെ എങ്ങനെ നേരിടും? ആളുകൾ എന്നെ കുറിച്ച് എന്ത് വിചാരിക്കും? ഓരോന്ന് ചിന്തിക്കുന്തോറും ഞാൻ കൂടുതൽ ആശയക്കുഴപ്പത്തിലായി.

ഞാൻ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വ്യക്തിക്ക് ഞാനുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.

ഗർഭിണിയാണെന്ന് വിവരം ഞാൻ മാതാപിതാക്കളോട് പറഞ്ഞില്ല. അതിന് പകരം, തെറ്റാണെന്ന് അറിഞ്ഞിട്ടും ഗർഭച്ഛിദ്രത്തിന് പോകാൻ ഞാൻ തീരുമാനിച്ചു. ഇത് പോലെയൊരു ഒറ്റപ്പെടൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മനസ്സിൽ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു, "ഇനി ആർക്കാണ് എന്നെ സ്നേഹിക്കാൻ കഴിയുക?"

ഗർഭച്ഛിദ്രത്തിന് മുമ്പുള്ള ദിവസങ്ങൾ ഭീതിജനകമായിരുന്നു. എന്റെ മനസ്സ് നിറയെ കുറ്റബോധവും, വിഷാദവും, ഏകാന്തതയുമായിരുന്നു. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ എനിക്ക് കഴിഞ്ഞില്ല, എല്ലാവരിൽ നിന്നും ഞാൻ അകലാൻ തുടങ്ങി. പക്ഷെ എന്റെ ഗർഭച്ഛിദ്രത്തിന് തൊട്ടുമുമ്പുള്ള വാരാന്ത്യത്തിൽ, എന്തോ ഒരു മാറ്റം വന്നത് പോലെ തോന്നി. എന്താണെന്ന് വിവരിക്കാൻ ബുദ്ധിമുട്ടാണ്, പക്ഷേ ക്ഷമിക്കാനുള്ള മനസ്സും ചെറിയൊരു പ്രതീക്ഷയും എനിക്കുണ്ടായി. ഒരു മാസത്തിലേറെ നീണ്ട വിഷാദത്തിനും, അസ്വസ്ഥതയ്ക്കും, നാണക്കേടിനും ഒടുവിൽ ഞാനാകെ തകർന്നിരിക്കുന്ന സമയത്ത്, ആദ്യമായി സ്നേഹിക്കപ്പെട്ടതു പോലെ തോന്നി. ഇതെനിക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടതില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ സഹായം തേടേണ്ടതാണ്. എനിക്ക് സഹായത്തിന് അഭ്യർത്ഥിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നെ സഹായിക്കാനായി ആരെങ്കിലും ഉണ്ടാവാതിരിക്കില്ല.

ആ ദിവസം എന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഒടുവിൽ ഞാൻ ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാനുള്ള ധൈര്യം ഞാൻ സംഭരിച്ചു. അവർ ആദ്യം നിരാശരായെങ്കിലും എന്നെ കുറ്റപ്പെടുത്തിയില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവർ എന്നെ ആശ്ലേഷിക്കുകയും, ഞാൻ എടുക്കാൻ പോകുന്ന അവസാന തീരുമാനത്തിൽ എന്നെ പിന്തുണക്കുകയും ചെയ്തു, അത് എന്റെ കുഞ്ഞിനെ വളർത്തുക എന്നതായിരുന്നു.

വരും വർഷങ്ങളിൽ ഇതെനിക്ക് ആവശ്യമായ ധൈര്യം നൽകി. എന്റെ സുന്ദരിയായ മകൾക്ക് ഇപ്പോൾ 4 വയസ്സായി. എന്റെ മകളെ സ്വന്തം മകളെപ്പോലെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല മനുഷ്യനിലേക്ക് എന്നെ നയിച്ചത് ദൈവത്തിന്റെ കൃപ മാത്രമാണ്. ഞങ്ങൾ ഇപ്പോൾ വിവാഹിതരാണ്.

ആഗ്രഹിക്കാത്ത ഒരു ഗർഭധാരണത്തിലൂടെ കടന്ന് പോകുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് വല്ലാത്തൊരു ഒറ്റപ്പെടലും നിരാശയും തോന്നുണ്ടാവും. പക്ഷേ നിങ്ങൾ ഒറ്റയ്ക്കല്ല. ചുവടെയുള്ള ഫോം ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ കഥ കേൾക്കാനും പ്രതീക്ഷ കണ്ടെത്താൻ സഹായിക്കാനും ഞങ്ങളുടെ ടീമിലെ അംഗങ്ങളിൽ ഒരാൾ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.

രചയിതാവിന്റെ പേര് സ്വകാര്യതയ്ക്കായി ചുരുക്കിയാണ് എഴുതിയിരിക്കുന്നത്.
ഫോട്ടോ ക്രെഡിറ്റ് Bharat Kumar

ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.

ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!

ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).

നിങ്ങളുടെ ലിംഗപദവി:
പ്രായപരിധി (ആവശ്യമാണ്):

നിങ്ങൾക്ക് അനുയോജ്യനായ ഒരു മാർഗ്ഗദർശിയെ നിയോഗിക്കുന്നതിനായി ഞങ്ങൾ ലിംഗപദവിയും പ്രായവും ആവശ്യപ്പെടുന്നു സേവന നിബന്ധനകൾ & സ്വകാര്യതാ നയം.