നിർത്തി, വീണ്ടും തുടങ്ങി
ഒരു പതിറ്റാണ്ടിലേറെ, അശ്ലീല ആസക്തിയുള്ള ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചിരുന്നത്. അത് എനിക്കറിയില്ലായിരുന്നു. അദ്ദേഹം ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറായിരുന്നതിനാൽ , അശ്ലീലത്തിന്റെ തെളിവുകൾ തന്റെ കമ്പ്യൂട്ടറിൽ ഒളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് അതിനുള്ള ഭാഗികമായ കാരണം. അദ്ദേഹത്തിന് അങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് സംശയിക്കാൻ എനിക്കും കാരണമൊന്നും ഉണ്ടായിരുന്നില്ല.
തീർച്ചയായും, ഞങ്ങൾക്ക് ചില ലൈംഗികബന്ധ പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ശാരീരിക താൽപര്യമോ ലൈംഗികബന്ധമോ ആവശ്യമില്ലാതെ അദ്ദേഹം വളരെക്കാലം കഴിയുമായിരുന്നു. ഞാൻ അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചാൽ, അദ്ദേഹത്തിന്റെ താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയോ എന്നെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തുകയോ ചെയ്യും.
ചിലപ്പോൾ അദ്ദേഹം വിചിത്രമായി പെരുമാറും - സംഭാഷണങ്ങളിൽ നിന്ന് മാറിനില്ക്കും, അല്ലെങ്കിൽ തനിയെ ഇരിക്കാതിരുന്നാൽ വളരെ എളുപ്പത്തിൽ നിരാശനായിത്തീരും. ഏതെങ്കിലും പ്രകാരത്തിൽ, മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട എന്റെ സുഹൃത്തുക്കളെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. അദ്ദേഹം എന്തിന്റെയെങ്കിലും അടിമയാണെന്ന് ഞാൻ സംശയിച്ചിരുന്നുവെങ്കിലും, എന്താണ് അതെന്ന് കണ്ടെത്താൻ വേണ്ട തെളിവ് എനിക്ക് ലഭിച്ചില്ല. ആരെങ്കിലും അശ്ലീലത്തിന് അടിമപ്പെടുമെന്ന് ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു.
എന്റെ മുൻ ഭർത്താവ് അശ്ലീലസാഹിത്യത്തിനെതിരെ ശബ്ദമുയർത്തിയ ഒരു ആളായിരുന്നു എന്നതാണ് വിരോധാഭാസം. ഒരു സുഹൃത്ത് എന്റെ ഭർത്താവിനോട് അശ്ലീലസാഹിത്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് ഞാൻ ഓർക്കുന്നു. “അത്തരം കാര്യങ്ങളിൽ നോക്കി ഞാൻ ഒരിക്കലും എന്റെ ഭാര്യയെയും പെൺമക്കളെയും അവഹേളിക്കുകയില്ല” എന്ന് അദ്ദേഹം പ്രകോപിതനായി പ്രതികരിച്ചു. ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു.
അതിനാൽ, ലൈംഗിക ചിത്രങ്ങൾ താൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ എനിക്ക് വഞ്ചിക്കപ്പെട്ടതുപോലെ തോന്നി. സാങ്കൽപ്പിക ചിത്രങ്ങൾ ഇമേജുകൾ ഉപയോഗിച്ച് അദ്ദേഹം ഒരു തരത്തിൽ എന്നെ വഞ്ചിക്കുകയായിരുന്നെന്ന് തോന്നുക മാത്രമല്ല , അദ്ദേഹം അല്ലാത്ത ഒരാളായി നടിച്ച് അയാൾ ചതിക്കുകയുമായിരുന്നു. ഇത് ഭയാനകമായിരുന്നു. സത്യസന്ധനും ലൈംഗികമായി വിശ്വസ്തനുമായ ഒരു ഭർത്താവായി അദ്ദേഹം സ്വയം അവതരിപ്പിച്ചിരുന്നു. എന്നാൽ വാസ്തവത്തിൽ, അത് സത്യത്തിൽ നിന്ന് വളരെ അകലെയായിരുന്നു.
അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ സത്യസന്ധമായി ഒറ്റയടിക്ക് പുറത്തുവന്നില്ല. കാലക്രമേണയാണ് അത് ചോർന്നത്. അടിവസ്ത്രത്തിന്റെ കാറ്റലോഗുകൾ നോക്കുന്നതുപോലെയുള്ള ഒരു കാര്യം അദ്ദേഹം സമ്മതിക്കും, തുടർന്ന്, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ച് കഴിഞ്ഞുവെന്ന് എനിക്ക് തോന്നിയപ്പോൾ, അദ്ദേഹം മറ്റെന്തെങ്കിലും ഏറ്റുപറയും, കൂടുതൽ മോശമായ എന്തെങ്കിലും. ഇത് പല പ്രാവശ്യം സംഭവിച്ചു.
അദ്ദേഹത്തിന്റെ നിർബന്ധിത പെരുമാറ്റത്തിൽ ഞാൻ സ്തംഭിച്ചുപോയി, അവയിൽ പലതും ഞാൻ വർഷങ്ങളായി അറിഞ്ഞിരുന്നില്ല. കൂടാതെ, അദ്ദേഹം അശ്ലീലത കാണുന്നുവെന്ന് അറിഞ്ഞപ്പോൾ, എനിക്ക് എന്തെങ്കിലും തകരാറുണ്ടെന്ന് ഞാൻ കരുതി. ഒരു തരത്തിൽ തീർച്ചയായും എനിക്ക് കുറവുകളുണ്ടെന്ന് ഞാൻ ന്യായീകരിച്ചു. അദ്ദേഹത്തിന് ഞാൻ മതിയായിരുന്നില്ല. ഞാൻ വേണ്ടത്ര സുന്ദരിയല്ല, സെക്സിയല്ല, മതിയായ വിധേയത്വമില്ല, അല്ലെങ്കിൽ സ്ത്രീത്വം ഇല്ല. എന്നിട്ടും അതേ സമയം, ഞാൻ വളരെയേറെ ആണെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിൽ നിന്ന് വ്യത്യസ്തനായി യഥാർത്ഥ മനുഷ്യവ്യക്തിയായ എന്റെ വികാരങ്ങളും ആഗ്രഹങ്ങളും വളരെ യഥാർത്ഥമാണ്. ഞാൻ വളരെയധികം ആഗ്രഹങ്ങളുള്ള വ്യക്തിയാണ്, വളരെ സെൻസിറ്റീവാണ്, വളരെ കുറവുള്ളവളാണ്. എനിക്ക് കടുത്ത നാണക്കേടും തിരസ്കരണവും ഏകാന്തതയും അനുഭവപ്പെട്ടു.
അതു മാത്രമല്ല, എനിക്ക് തീർത്തും മൂല്യമില്ലാത്തതുപോലെ തോന്നി. എന്നെ അദ്വിതീയയെന്നും, പകരം വയ്ക്കാനാവാത്തതെന്നും, അഭിലഷണീയയെന്നും പരിഗണിക്കുമെന്ന് ഞാൻ കരുതിയ ഒരാൾ തന്റെ ലൈംഗിക ഊർജ്ജം എനിക്ക് പകരം ഒരു സ്ക്രീനിൽ എത്തിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു എനിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടതായും, മനുഷ്യത്വം കെടുത്തിയതായും, എളുപ്പത്തിൽ ഒരു ഇമേജ് അല്ലെങ്കിൽ ചിന്ത ഉപയോഗിച്ച് പകരം വയ്ക്കപ്പെട്ടതായും തോന്നി.
സത്യം പറഞ്ഞാൽ, ഞാൻ വിരൂപയാണെന്ന് എനിക്ക് തോന്നി - ശരിക്കും, ആഴത്തിൽ, വൃത്തികെട്ടവൾ. സൗന്ദര്യത്തിന്റെ അസാധ്യമായ നിലവാരത്തിലേക്ക് എത്താൻ എന്നോട് ആവശ്യപ്പെടുന്നതായി തോന്നി, അതിനാൽ ഞാൻ എന്നിലേക്ക് പിൻവലിഞ്ഞു. ലജ്ജാകരമായ നാണത്താൽ ഞാൻ മറച്ചു.
എന്നെ അദ്വിതീയയെന്നും, പകരം വയ്ക്കാനാവാത്തതെന്നും, അഭിലഷണീയയെന്നും പരിഗണിക്കുമെന്ന് ഞാൻ കരുതിയ ഒരാൾ തന്റെ ലൈംഗിക ഊർജ്ജം എനിക്ക് പകരം ഒരു സ്ക്രീനിൽ എത്തിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു
എനിക്കുള്ളത് മിതമല്ലാത്ത ആവശ്യങ്ങളാണെന്ന് എന്റെ മുൻ ഭർത്താവ് കരുതുന്നു എന്നും, അത് എനിക്ക് വേണ്ടിയിരുന്നത് കൊണ്ടല്ലെന്നും, മറിച്ച് എന്റെ സാധാരണ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് കഴിവില്ലാത്തതിനാലാണെന്നും ഞാൻ മനസ്സിലാക്കി. ഞാൻ സ്വീകരിക്കപ്പെടാത്ത വ്യക്തി അല്ലായിരുന്നു. ഒരു മനോരാജ്യം ആഗ്രഹിക്കാൻ അദ്ദേഹം സ്വയം പരിശീലിപ്പിച്ചിരുന്നു. ഒരു യഥാർത്ഥ വ്യക്തിയെയും ഇതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സി.എസ്. ലൂയിസ് പറയുന്നതുപോലെ, “കേളീഗൃഹത്തിൽ എപ്പോഴും കയറിച്ചെല്ലാം എപ്പോഴും ലഭ്യവുമാണ്, അവിടെ ത്യാഗത്തിന്റേയോ യോജിപ്പിന്റേയോ ആവശ്യമില്ല, കൂടാതെ ഒരു സ്ത്രീക്കും എതിരാളികളാകാതെ ലൈംഗികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കാം.... ആ അവ്യക്തമായ വധുക്കൾക്കിടയിൽ അവൻ എപ്പോഴും ആരാധിക്കപ്പെടുന്നു, എപ്പോഴും തികഞ്ഞ കാമുകൻ; അവന്റെ നിസ്വാർത്ഥതയ്ക്കായി ഒരു ആവശ്യവും ഉന്നയിക്കപ്പെടുന്നില്ല, അവന്റെ മായാമോഹത്തിന് അവഹേളനമൊന്നും ചുമത്തിയിട്ടില്ല.
നിർഭാഗ്യവശാൽ എന്നെ നാണം കെടുത്തിയിരുന്നത് എന്റെ ഭർത്താവ് മാത്രമായിരുന്നില്ല. ഞാൻ ലൈംഗികതയ്ക്ക് വഴങ്ങാതിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ആസക്തി കാരണമെന്നതിനാൽ എന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ചില ആളുകൾ അഭിപ്രായപ്പെട്ടു. ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്തത് എന്റെ ഭർത്താവാണെന്ന് അവർ മനസ്സിലാക്കിയില്ല. ഞാൻ വളരെ നിയന്ത്രിക്കുന്നവളും, വളരെ നിരുത്സാഹിയും, സ്നേഹമില്ലാത്തവളും, മാത്രമല്ല താൽപ്പര്യം ഇല്ലാത്തവളും, വഴങ്ങാത്തവളും ആണെന്നും എന്നോട് പറഞ്ഞു. വീണ്ടും, എനിക്ക് എന്തൊക്കെയോ കൂടുതൽ ആണെന്നും എന്നാൽ ആവശ്യത്തിന് പോരെന്നും എനിക്ക് തോന്നി.
എന്നിട്ടും, ഞാൻ സുഖമായിരിക്കുന്നു എന്നതാണ് അതിശയകരമായ യാഥാർത്ഥ്യം. എനിക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾക്ക് ഞാൻ ഉത്തരവാദിയല്ലായിരുന്നു. എന്നെ സഹിക്കാൻ കഴിയാവുന്നതിന് അപ്പുറമോ അല്ലെങ്കിൽ ഞാൻ പാവമോ അല്ല. ഞാൻ ആയിരിക്കേണ്ടതുപോലെ തന്നെയാണ്, ദൈവം എന്നെ സൃഷ്ടിച്ചതുപോലെ, മനുഷ്യന് വേണ്ട എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും എനിക്ക് ഉണ്ടായിരുന്നു.
**നിങ്ങളുടെ പങ്കാളിയ്ക്ക് അശ്ലീലസാഹിത്യത്തിൽ ആസക്തി ഉണ്ടെങ്കിൽ, നിങ്ങൾ തനിച്ചല്ലെന്ന് അറിയുക. ഈ വഴിയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. താഴെ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക, അപ്പോൾ ഞങ്ങളുടെ ടീമിലെ ആരെങ്കിലും ഉടൻ തന്നെ നിങ്ങളെ ബന്ധപ്പെടുന്നതാണ്. ഞങ്ങളുടെ മാർഗ്ഗദർശന സേവനം രഹസ്യാത്മകവും തികച്ചും സൗജന്യവുമാണ്. **
സ്വകാര്യതയ്ക്കായി രചയിതാവിന്റെ ഇനീഷ്യലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു ഉപദേഷ്ടാവുമായി സംസാരിക്കുക, അത് കർശനമായി രഹസ്യമാണ്.
ഈ പ്രശ്നങ്ങൾ നേരിടാൻ പ്രയാസമാണ്. നിങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, സഹായിക്കുക, ദയവായി ഇത് വായിക്കുക!
ചുവടെയുള്ള ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. ഞങ്ങളോട് English സംസാരിക്കുക, हिन्दी (Hindi), ਪੰਜਾਬੀ (Punjabi), ગુજરાતી (Gujarati), മലയാളം (Malayalam), मराठी (Marathi), தமிழ் (Tamil).